രജനീകാന്ത് ജൂലൈയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും
ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമാകുന്നു. രജനീകാന്തിന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ജൂലൈയിലുണ്ടായേക്കും. ബംഗളൂരുവില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ സഹോദരന് സത്യനാരായണ ഗെയ്ക്്വാദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രജനി രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. പുതിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം ഗുണകാംക്ഷികളുമായും ആരാധകരുമായും ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്-സത്യനാരായണ അറിയിച്ചു. ഈ മാസം 15നും 19നുമിടയില്‍ തമിഴ്നാട്ടിലെ 15 ജില്ലകളില്‍നിന്നുള്ള ആരാധകരുമായി പുതിയ പാര്‍ട്ടി രൂപീകരണത്തെ കുറിച്ച് രജനീകാന്ത് സംസാരിച്ചു കഴിഞ്ഞു. ജൂണിലും ജൂലൈയിലും കൂടി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുകയെന്ന് സത്യനാരായണ സൂചിപ്പിച്ചു.
അഴിമതി തുടച്ചുനീക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. ആരോടും കൈകോര്ക്കുകയല്ല, സ്വന്തമായി പാര്‍ട്ടിയുണ്ടാക്കുകയാണ് താരം ആലോചിക്കുന്നതെന്ന് ബി.ജെ.പിയില്‍ ചേരുന്നുവെന്ന പ്രചാരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി സത്യനാരായണ പറഞ്ഞു.
ആഴ്ചകള്‍ക്ക് മുന്‍പാണ് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകളുമായി രജനീകാന്ത് രംഗത്തെത്തിയത്. രാഷ്ട്രീയരംഗത്തെ അഴിമതിക്കെതിരേയുള്ള യുദ്ധത്തിന് സജ്ജരാകാന്‍ അനുയായികളോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. സമയമാകുമ്പോള്‍ നിങ്ങളെ വിളിക്കുമെന്നും അപ്പോള്‍ രംഗത്തിറങ്ങണമെന്നും രജനി അനുയായികള്‍ക്ക് നിര്‍ദേശം നല്കി. നല്ല രാഷ്ട്രീയക്കാരൊക്കെയുണ്ടെങ്കിലും തമിഴ്നാട് ഭരണസംവിധാനങ്ങള്‍ അഴിമതി കൊണ്ട് ചീഞ്ഞുനാറുകയാണ്. അത് ശുദ്ധമാക്കാന്‍ സന്നദ്ധരായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."