HOME
DETAILS
MAL
പാചകവാതക വിലക്കയറ്റം: ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
backup
October 04 2018 | 06:10 AM
കല്‍പ്പറ്റ: പാചകവാതകത്തിന്റെ വിലക്കറ്റം ഹോട്ടല്‍ നടത്തിപ്പുകാരെ പ്രതിസന്ധിയിലാക്കി. ഇനിയും വില ഉയര്‍ന്നാല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നു ഉടമകള്‍ പറയുന്നു.
പെട്രോള്‍, ഡീസല്‍ വില വര്‍ധനമൂലം നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുന്നതും ഹോട്ടലുകളുടെ പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ്. കൊമേഴ്സ്യല്‍ ഗ്യാസിന്റെ വിലയില്‍ ആറ് മാസത്തിനിടെ 400 രൂപയുടെ വര്‍ധനയുണ്ടായതായി ഹോട്ടല്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രശ്നപരിഹാരത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പ്രാണിയത്ത് അബ്ദുറഹിമാന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."