ഉല്പാദക സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം പരിഗണിക്കും: മന്ത്രി എം.എം മണി
കല്‍പ്പറ്റ: കര്‍ഷക കൂട്ടായ്മയില്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ പോലുള്ള ഉല്പാദക സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം പരിഗണിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു.. നബാര്‍ഡിന്റെ സഹകരണത്തോടെ കല്‍പ്പറ്റ പുതിയ ബസ്റ്റാന്റില്‍ ഉല്പാദക കമ്പനികള്‍ സംയുക്തമായി നടത്തുന്ന മലബാര്‍ അഗ്രിഫെസ്റ്റിന്റെ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ നിന്നും ആദ്യമായി വേവിന് ഉല്പാദക കമ്പനി വിപണിയില്‍ എത്തിക്കുന്ന ഫില്‍ട്ടര്‍ കോഫിയായ വിന് കോഫിയുടെ വിപണന ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
വയല്‍ എന്ന ബ്രാന്‍ഡിലാണ് കോഫിബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ അറബിക്കയും റോബസ്റ്റയും ബ്ലന്‍ഡ് ചെയ്ത ഫില്‍ട്ടര്‍ കോഫി വിപണിയില്‍ എത്തിക്കുന്നത്. ചടങ്ങില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി വിന് കോഫി ഏറ്റുവാങ്ങി.വിനോദ് കുമാര്‍, പി.എ മുഹമ്മദ്, വേവിന് ഉല്പാദക കമ്പനി ചെയര്മാന് എം.കെ ദേവസ്യ, വേഫാം ചെയര്മാന് സാബു പാലാട്ടില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."