ജില്ലയിലെ പുഴ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ജില്ലാ വികസനസമിതി
കോഴിക്കോട്: ജില്ലയിലെ പുഴകളിലെ കൈയേറ്റങ്ങള്‍ സര്‍വേ നടത്തി ഒഴിപ്പിക്കണമെന്ന് ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. കൈയേറ്റങ്ങളും മലിനീകരണവും കാരണം പുഴകള്‍ മരിക്കുമെന്ന സ്ഥിതിയിലാണ്. പുഴകളെ കുറിച്ച് വിശദമായ പഠനം നടത്തി സംരക്ഷണത്തിന് പദ്ധതികള്‍ തയാറാക്കണം.
മഴക്കാലത്ത് റോഡുകള്‍ തകര്‍ച്ച നേരിടുന്നതിനാല്‍ അറ്റകുറ്റപ്പണി നടത്തണമെന്നും സ്‌കൂളുകള്‍ക്ക് സമീപത്തെ കഞ്ചാവ്, മയക്കുമരുന്ന് വില്‍പന സംബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ കര്‍ശന പരിശോധനയുണ്ടാകണമെന്നും ആവശ്യമുയര്‍ന്നു.
കാട്ടുപന്നികളുടെ ആക്രമണ ഭീഷണി ചെറുക്കുന്നതിന് വൈദ്യുതി വേലികള്‍ സ്ഥാപിക്കാനും നടപടി വേണം. പോളിടെക്‌നിക്കിന് സ്ഥലം ലഭ്യമാക്കാന്‍ മംഗലശ്ശേരി തോട്ടത്തിലെ വനഭൂമിക്ക് പകരം നല്‍കേണ്ട റവന്യു ഭൂമി കണ്ടെത്താന്‍ ത്വരിത നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുക്കം മിനി സിവില്‍സ്റ്റേഷന്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി ടിക്കറ്റുകള്‍ നല്‍കുന്നതിന് ജീവനക്കാരുടെ ക്ഷാമമുണ്ടെങ്കില്‍ ആശ വര്‍ക്കര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
കുറ്റ്യാടി കനാലിന്റെ സമഗ്ര അറ്റകുറ്റപ്പണിക്കായി പ്രൊജക്ട് തയാറാക്കി വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കും. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാംപുകള്‍ സംയുക്ത സ്‌ക്വാഡുകള്‍ സന്ദര്‍ശിക്കുമെന്നും മാനദണ്ഡങ്ങള്‍ പാലിക്കാത്തവ അടച്ചുപൂട്ടുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.ജൂണ്‍ ഒന്നു മുതല്‍ നടപടി തുടങ്ങും.
യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് അധ്യക്ഷനായി. എം.എല്‍.എമാരായ സി.കെ നാണു, എ.കെ ശശീന്ദ്രന്‍, കെ. ദാസന്‍, ജോര്‍ജ് എം. തോമസ്, പുരുഷന്‍ കടലുണ്ടി, വി.കെ.സി മമ്മദ് കോയ, ഇ.കെ വിജയന്‍, പി.ടി.എ റഹീം, കാരാട്ട് റസാഖ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."