HOME
DETAILS
MAL
അറവുനിരോധനം: കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്ന് എ. വാസു
backup
May 28 2017 | 00:05 AM
കോഴിക്കോട്: രാജ്യത്ത് കന്നുകാലികളുടെ അറവും, വില്പനയും നിരോദിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഭരണഘടന പൗരന് നല്കുന്ന ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും, ഈ മേഖലയില്‍ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നതും, അതിലൂടെ ജീവിതം നിലനിര്‍ത്തിപ്പോകുന്ന ലക്ഷകണക്കിന് കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടു കൊണ്ട് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കപ്പെടുന്നതാണെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന് സംസ്ഥാന പ്രസിഡന്റ് എ.വാസു പറഞ്ഞു. മനുസ്മൃതിയില്‍ അധിഷ്ടിതമായ സവര്‍ണാധിപത്യത്തിന്റെ ഹിജന്‍ അജന്‍ഡ നടപ്പിലാക്കുന്ന ആര്.എസ്.എസ് പ്രധാനമന്ത്രി മാറിയെന്നതിന്റെ അവസാന ഉദാഹരണമാണ് മേല്‍ നിരോധനമെന്ന് തിരിച്ചറിയേണ്ടതാണെന്ന് അദ്ദേഹം വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."