ആതനാട് മലയില്‍ ഉരുള്‍പൊട്ടല്‍: വാടക വീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിരുന്ന അഞ്ചു കുടുംബങ്ങള്‍ പെരുവഴിയിലേക്ക്
പാലക്കാട്: ആതനാട് മലയില്‍ ഉരുള്‍പൊട്ടി പത്തു പേര്‍ മരിച്ചതിനെ തുടര്‍ന്ന് മലയടിവാരത്തു് നിന്നും മാറ്റിപ്പാര്‍പ്പിച്ചിരുന്ന 11 കുടുംബങ്ങളിലെ അഞ്ചു് കുടുംബങ്ങള്‍ ഇപ്പോള്‍ തെരുവിലിറങ്ങേണ്ട ഗതികേടിലാണ്. ദുരിതാശ്വാസ ക്യാംപില്‍ നിന്നും ഇറക്കാന്‍ വേണ്ടി അഞ്ചു് കുടുംബങ്ങളെ വാടകവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിരുന്നു.
ഒന്നര മാസമായിട്ടും വാടക കൊടുക്കാത്തതിനാല്‍ ഇവരെയെല്ലാം ഒഴിഞ്ഞു പോകാന്‍ വാടകവീട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ മാസം പത്തിനകം വാടക കുടിശ്ശികയും,പതിനായിരം രൂപ വീതം അഡ്വാന്‍സും നല്‍കി എഗ്രിമെന്റ് വച്ചില്ലെങ്കില്‍ വീട് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത.്
ഇതില്‍ ഫൗജ, ഫാത്തിമ എന്നിവരെ വിത്തനശേരിയിലെ ഒരു ഫ്‌ളാറ്റിലും, ലീല, സൈനബ ,സലീന എന്നിവരെ അളുവശേരിയിലെ ഒരു വീട്ടിലുമാണ് താമസിപ്പിച്ചത്. എം.എല്‍.എ കെ. ബാബു,നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേമനുമാണ് ഇവര്‍ക്ക് താമസിക്കാന്‍ വാടകവീട് തരപ്പെടുത്തി കൊടുത്തത്. 2500മുതല്‍ 4000 രൂപവരെയാണ് മാസ വാടക. ഒന്നര മാസമായി വാടക കുടിശിഖയാണ്. ഇതില്‍സലീനയുടെ കുടുംബത്തിന് പോത്തുണ്ടിയിലെ ഒഴിഞ്ഞു കിടന്ന ജലസേചന വകുപ്പിന്റെ ഒരു ക്വാര്‍ട്ടേഴ്‌സ് ലഭിച്ചു. അടുത്തിടെ അവര്‍ മാറി. ഒരു മാസത്തെ വാടക കൊടുക്കാന്‍ കഴിയാതെയാണ് മാറിയത്.
മറ്റ് നാല് കുടുംബങ്ങള്‍ വാടക നല്‍കാന്‍ പണം ആവശ്യപ്പെട്ട് വല്ലങ്ങി വില്ലേജില്‍ ചെന്നപ്പോള്‍ അതിന് വകുപ്പില്ലെന്നും, നിങ്ങള്‍ക്ക് വീട് ഏര്‍പ്പാടാക്കി തന്നവരോടാണ് വാടക ചോദിക്കേണ്ടതെന്ന മറുപടിയാണ് കിട്ടിയത്. ഇപ്പോള്‍ ജനപ്രതിനിധികളും ഈ വഴിക്ക് വരാതായതോടെ കൂലിപ്പണിയെടുത്തു് ജീവിക്കുന്ന കുടുംബങ്ങള്‍ വാടക നല്കാന്‍ കഴിയാതെ പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ്.
ഇപ്പോഴും ആതനാട് മലയില്‍ ഉരുള്‍പൊട്ടല്‍ ഭീക്ഷണി നില നില്‍ക്കുന്നതിനാല്‍ ചേരുംങ്കാട്ടിലെ വീട്ടില്‍ പോയി താമസിക്കാനും ഭയക്കുകയാണ്. ഇവര്‍ക്ക് സര്‍ക്കാര്‍ ആയിരം രൂപ മാത്രമാണ് സഹായമായി നല്‍കിയിട്ടുള്ളത്. ജനപ്രതിനിധികളും, ജില്ലാ കലക്ടറും കനിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."