HOME
DETAILS

ദേശീയ മാരികള്‍ച്ചര്‍ കരട് നയം: കടലില്‍ പ്രത്യേക കൃഷി മേഖലകള്‍ക്ക് നിര്‍ദേശം

  
backup
October 04 2018 | 22:10 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b4%9f

കൊച്ചി: കൂടു മത്സ്യ കൃഷി, കക്കവര്‍ഗയിനങ്ങളുടെ കൃഷി, പെന്‍ കള്‍ച്ചര്‍, പായല്‍ കൃഷി തുടങ്ങിയവക്കായി കടലില്‍ പ്രത്യേക മാരികള്‍ച്ചര്‍ മേഖലകള്‍ (മാരികള്‍ച്ചര്‍ സോണ്‍) നിര്‍ദേശിക്കുന്ന ദേശീയ മാരികള്‍ച്ചര്‍ കരട് നയം തയാറായി. വിവിധ സമുദ്രജല കൃഷികള്‍ രാജ്യത്ത് പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വരുമാനം വര്‍ധിപ്പിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള നിര്‍ദേശങ്ങളാണ് കരട് നയത്തിലുള്ളത്.
കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലെ നാഷനല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ(എന്‍.എഫ്.ഡി.ബി) നിര്‍ദേശത്തില്‍ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം(സി.എം.എഫ്.ആര്‍.ഐ) ഡയരക്ടര്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് കരട് നയം തയാറാക്കിയത്. താല്‍പര്യമുള്ളവരില്‍നിന്നു പ്രതികരണങ്ങള്‍ക്കായി ഈ മാസം 31വരെ കരട് നയത്തിന്റെ പൂര്‍ണ രൂപം സി.എം.എഫ്.ആര്‍.ഐ, എന്‍.എഫ്.ഡി.ബി വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
കടലിന്റെ പാരിസ്ഥിതിക ഘടകങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തിയ ശേഷമാണ് മാരി കള്‍ച്ചര്‍ മേഖലകള്‍ നിശ്ചയിക്കുക. ഇതിനായി ഉപഗ്രഹ റിമോട്ട് സെന്‍സിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. പവിഴപ്പുറ്റുകള്‍, കണ്ടലുകള്‍ തുടങ്ങിയവ നിലകൊള്ളുന്ന കടലിലെ പ്രകൃതിലോല പ്രദേശങ്ങള്‍, സംരക്ഷിത മേഖലകള്‍ തുടങ്ങിയവയെ ഒഴിവാക്കിയാകും മാരി കള്‍ച്ചര്‍ മേഖലകള്‍ നിശ്ചയിക്കുക. ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്ന മേഖലകളെ അതത് സംസ്ഥാനങ്ങള്‍ മാരി കള്‍ച്ചര്‍ ടെക്‌നോളജി പാര്‍ക്കുകളായി നിര്‍ണയിക്കും.
വിദേശമത്സ്യങ്ങളെയും ജനിതകമാറ്റം വരുത്തിയ മീനുകളെയും കടലില്‍ കൃഷി ചെയ്യാന്‍ അനുവദിക്കില്ല. വിത്തുക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഹാച്ചറികളും അനുബന്ധ സൗകര്യങ്ങുളും ഒരുക്കുന്നതിന് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. കടല്‍കൃഷി കൂടുതല്‍ ജനകീയമാക്കുന്നതിന് സാമ്പത്തിക സഹായമുള്‍പ്പെടെയുള്ളവ കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്ന് കരട് നയം സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നു. നിലവില്‍ ഈ മേഖലയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍, അനുയോജ്യമായ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ അവതരിപ്പിക്കാനും നിര്‍ദേശമുണ്ട്.
വിപണന സഹായം, ഭക്ഷ്യസുരക്ഷ, ഇക്കോലാബലിങ് അഗീകാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും ദേശീയ കരട് നയത്തിലുണ്ട്. കരട് നയത്തിന്റെ പൂര്‍ണരൂപം ലഭിക്കുന്നതിന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക ംംം.രാളൃശ.ീൃഴ.ശി, ംംം.ിളറയ.ഴീ്.ശി. വെബ്‌സൈറ്റില്‍ നിര്‍ദേശിക്കുന്ന രൂപത്തില്‍ ശിളീ.ിളറയ.റുാ@ഴാമശഹ.രീാ എന്ന വിലാസത്തിലേക്ക് പ്രതികരണങ്ങള്‍ 31ന് മുന്‍പായി ഇ മെയില്‍ ചെയ്യണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago