യോഗിക്കെതിരെ ഒന്നിച്ച്; യു.പിയില്‍ സംയുക്ത റാലിക്കൊരുങ്ങി അഖിലേഷും മായാവതിയും
ലക്നൗ: ബദ്ധവൈരികളായ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയും ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ സംയുക്ത റാലിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി വിളിച്ച വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഉത്തര്‍പ്രേദശില്‍ ബി.ജെ.പിയെ അടിയറവ് പറയിക്കാനായി അഖിലേഷും മായാവതിയും ഒന്നിക്കുന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവാണ് ഇരുവരോടും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടത്.
ഇതിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആഗസ്ത് 27ന് ആര്.ജെ.ഡി ബീഹാറിലെ പാറ്റ്നയില്‍ സംഘടിപ്പിക്കുന്ന റാലിക്ക് ശേഷമാകും യുപിയിലെ റാലി.
എന്നാല്‍ മുതിര്‍ന്ന ബി.എസ്.പി നേതാക്കളൊന്നും ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം താന്‍ 100 ശതമാനവും ഒപ്പമുണ്ടെന്നാണ് മായാവതി വിരുന്നില്‍ നല്കിയ ഉറപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."