സുപ്രിംകോടതി ഉത്തരവുകളെ വിമര്‍ശിച്ച് വീണ്ടും മാര്‍ക്കണ്ഡേയ കഠ്ജു
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം, റോഹിംഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കല്‍ എന്നീ കേസുകളില്‍ സുപ്രിംകോടതി വിധികളെ വിമര്‍ശിച്ച് മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കഠ്ജു. കോടതി ഉത്തരവുകളെ വിമര്‍ശിച്ച് ഫേസ്ബുക്കിലാണ് കഠ്ജുവിന്റെ പ്രതികരണം.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ മുന്നില്‍ രണ്ടുവഴികളാണുള്ളത്. ഒന്നാമത്തേത് ശബരിമല കേസ് പരിഗണിക്കാന്‍ ഏഴംഗ ബെഞ്ചിനെ നിയോഗിക്കുക. രണ്ടാമത് വിധി രാജ്യത്തെ മുസ്‌ലിം പള്ളികള്‍ക്കും ബാധകമാക്കുക. പള്ളികളില്‍ പ്രവേശിക്കാന്‍ ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല. എന്നാല്‍ കുറഞ്ഞ ശതമാനം പള്ളികളിലാണ് സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. പള്ളികളില്‍ സ്ഥലക്കുറവാണെങ്കില്‍ പുരുഷന്‍മാരെ പുറത്തും സ്ത്രീകളെ അകത്തും നിസ്‌കരിക്കാന്‍ അനുവദിച്ച് കൂടെയെന്നും കഠ്ജു ചോദിച്ചു.
തൂക്കിക്കൊല്ലല്‍, വീട്ടില്‍നിന്ന് പുറത്താക്കല്‍ തുടങ്ങിയ ഹരജികള്‍ മാത്രമേ അടിയന്തരമായി സൂചിപ്പിക്കാന്‍ അനുവദിക്കൂവെന്ന ചീഫ് ജസ്റ്റിസിന്റെ നിലപാട് ശരിയല്ലെന്നും കഠ്ജു പറയുന്നു. ഗൗരവമുള്ള പല കേസുകളുമുണ്ട്. റോഹിംഗ്യകളുടെ കേസ് അത്തരത്തിലൊന്നാണ്. അത് ഉന്നയിക്കാന്‍ പ്രശാന്ത് ഭൂഷണെ അനുവദിക്കണമായിരുന്നു. റോഹിംഗ്യകളെ നാടുകടത്തിയാല്‍ അവര്‍ കൊല്ലപ്പെടാം. തൂക്കിക്കൊല്ലുന്നതിന് തുല്യമായ കാര്യമല്ലേ അതെന്നും കഠ്ജു ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."