കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കും
സ്വന്തം ലേഖകന്‍
മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇക്കാര്യത്തില്‍ ലീഗ് ഉന്നതാധികാര സമിതി കൈക്കൊണ്ട തീരുമാനം സംസ്ഥാന പ്രവര്‍ത്തകസമിതി അംഗീകരിച്ചു.
കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മുഴുസമയം വരണമെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. നിയമസഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പുകൂടി നടത്തിക്കിട്ടാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.
സംസ്ഥാന രാഷ്ട്രീയത്തിലേക്കെത്തണമെന്നത് പാര്‍ട്ടി തീരുമാനമാണെന്നും ഏതു സമയത്ത് എന്താണ് ചെയ്യേണ്ടതെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017ലാണ് കുഞ്ഞാലിക്കുട്ടി വേങ്ങര എം.എല്‍.എ സ്ഥാനം രാജിവച്ച് മലപ്പുറത്തു നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചത്. 2019ല്‍ വീണ്ടും അവിടെ മത്സരിച്ചു ജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."