HOME
DETAILS

ശബരിമല; വിശ്വാസികളെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്

  
backup
October 04 2018 | 22:10 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ ശബരിമലയില്‍ പ്രവേശനം അനുവദിച്ച കോടതി വിധിയിലൂടെ വിശ്വാസികള്‍ക്കേറ്റ മുറിവുണക്കാന്‍ കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളുടെ മുന്‍ പ്രസിഡന്റുമാരും അംഗങ്ങളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല പ്രവേശനത്തിന് സ്ത്രീകള്‍ക്കാണ് അനുമതി ലഭിച്ചതെങ്കിലും ഭക്തജനങ്ങളായ സ്ത്രീകളില്‍നിന്നുതന്നെയാണ് ശക്തമായ പ്രതിഷേധം ഉണ്ടായിരിക്കുന്നത്. പൊതുസമൂഹത്തിന്റെ വികാരം കണക്കിലെടുക്കാതെ വിധി നടപ്പാക്കാനുള്ള അനാവശ്യ തിടുക്കമാണ് പിണറായി വിജയന്‍ കാട്ടുന്നത്. ഇത് ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കും.
സുപ്രിംകോടതി വിധി വിശ്വാസി സമൂഹത്തില്‍ ആഴത്തിലുള്ള മുറിവാണ് ഏല്‍പ്പിച്ചിരിക്കുന്നത്. കോടതി വിധി നടപ്പാക്കാതിരിക്കാനാവില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് കാപട്യമാണ്. ഈ വിധി സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ്. അതുകൊണ്ടാണ് വിധി നടപ്പാക്കാന്‍ ധൃതിയും ഉശിരും കാട്ടുന്നത്.
ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും തുടരണമെന്നും സ്ത്രീ പ്രവേശനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കരുതെന്നും ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ 2016ല്‍ നല്‍കിയ സത്യവാങ്മൂലം പിണറായി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതിനെതിരായ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചതാണ് ഇപ്പോഴത്തെ വിധിക്ക് വഴിതെളിച്ചത്. പുനഃപരിശോധനാ ഹരജി നല്‍കാന്‍ തയാറെടുത്ത ദേവസ്വം ബോര്‍ഡിനെ വിരട്ടി പിന്തിരിപ്പിച്ച ശേഷം വിധി ഏകപക്ഷീയമായി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം സംശയാസ്പദമാണ്. ഈ വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഇരട്ട നിലപാടാണ് സ്വീകരിച്ചത്. സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അനുവദിക്കേണ്ടതില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ പത്മകുമാറിന്റെ നിലപാട്. ആര്‍.എസ്.എസും ആദ്യം ഈ വിധിയെ അനുകൂലിക്കുകയായിരുന്നു. ബി.ജെ.പിയാകട്ടെ, ആദ്യ ദിവസങ്ങളില്‍ വ്യക്തമായ നിലപാടെടുക്കാതെ ഒളിച്ചുകളിച്ചു. പിന്നീട് മുഖം രക്ഷിക്കാനായി ഭക്തര്‍ക്ക് അനുകൂലമായ നിലപാടിലേക്കു മെല്ലെ വന്നു. ഇത് കാപട്യമാണെന്നും ചെന്നിത്തല പറഞ്ഞു.
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ തുടക്കം എന്ന നിലയ്ക്കാണ് ആര്‍.എസ്.എസ് ഈ വിധിയെ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നത്. സി.പി.എമ്മിന്റെ താല്‍പര്യവും അതുതന്നെയാണ്. എല്ലാ വിഭാഗം മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തണമെന്നാണ് എക്കാലത്തെയും കോണ്‍ഗ്രസിന്റെ നിലപാട്. ആര്‍.എസ്.എസിനും ബി.ജെ.പിയ്ക്കും ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി മറികടക്കാന്‍ നിയമമുണ്ടാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെണമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഭാവി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ യോഗം ചുമതലപ്പെടുത്തി.യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, പാര്‍ട്ടി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ. മുരളീധരന്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മുന്‍ അംഗങ്ങളായ അജയ് തറയില്‍, പുനലൂര്‍ മധു, കെ.വി പത്മനാഭന്‍, മലബാര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് കെ.എ ചന്ദ്രന്‍, കൊച്ചിന്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എം.പി ഭാസ്‌ക്കരന്‍ നായര്‍, ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പ്, കൂടല്‍മാണിക്യം ദേവസ്വം മുന്‍ ചെയര്‍മാന്‍ പനമ്പിള്ളി രാഘവ മേനോന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago