കുടുംബശ്രീ വാര്‍ഷികം സി.പി.എം സമ്മേളനമായെന്ന്
ആലപ്പുഴ: കുടുംബശ്രീ വാര്‍ഷികം സി.പി.എമ്മിന്റെ രാഷ്ട്രീയ സമ്മേളനമാക്കി മാറ്റിയതില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവിനേയും ജില്ലയില്‍ നിന്നുള്ള എം.പിമാരേയും അപമാനിക്കുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എല്ലാവരേയും ഉള്‍ക്കൊണ്ട് നടത്തേണ്ട കുടുംബശ്രീയുടെ സമ്മേളനം രാഷ്ട്രീയവത്കരിച്ചതിലൂടെ ജനാധിപത്യ മര്യാദകള്‍ സര്‍ക്കാരും പാര്‍ട്ടിയും ലംഘിച്ചു.
മന്ത്രിമാര്‍ക്കെല്ലാം താഴെയാക്കി പ്രതിപക്ഷ നേതാവിന്റെ അന്തസ്സിന് പോലും നിരക്കാത്ത തരത്തില്‍ അപമാനിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ആലപ്പുഴയിലെ എം.പിയായ കെ.സി.വോണുഗോപാല്‍ ടൂറിസം മന്ത്രിയായിരിക്കെയാണ് ആദ്യമായി ഒരു സര്‍ക്കാര്‍ പദ്ധതി സി.ഡി.എസ്സിനെ ഏല്‍പിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെപ്പോലും വേണ്ട വിധത്തില്‍ പരിപാടിയിലേക്ക് ക്ഷണിച്ചില്ല.
കൊടിക്കുന്നില്‍ സുരേഷ് എം.പിയേയും അപ്രസക്തമായ രീതിയില്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തി അപമാനിച്ചു. സി.പി.എം മന്ത്രിമാരേയും, ജനപ്രതിനിധികളേയും കുത്തിത്തിരുകാന്‍ ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ അടക്കമുള്ളവരെ അര്‍ഹമായ പ്രാധാന്യം നല്‍കാതെ അവഗണിച്ചുവെന്നും ഇതില്‍ പ്രതിഷേധിച്ചാണ് ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വം പരിപാടി ബഹിഷ്‌കരിച്ചതെന്നും ലിജു പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ കക്ഷികളിലും ഉള്‍പ്പെട്ടവര്‍ അംഗമായ കുടുംബശ്രീയെ രാഷ്ട്രീയവത്കരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇത്തരത്തിലുള്ള ജനാധിപത്യ വിരുദ്ധമായ രീതിയില്‍ കുടുംബശ്രീയെ പാര്‍ട്ടി മേല്‍വിലാസം സംഘടനയാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും ലിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."