HOME
DETAILS
MAL
ശബരിമല: തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം സുപ്രിംകോടതിയില്‍
backup
December 25 2020 | 03:12 AM
ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതിയുള്ള പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 5000 ആയി വര്‍ധിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ കേരളം സുപ്രിംകോടതിയെ സമീപിച്ചു. വസ്തുതകളും കൊവിഡ് സാഹചര്യവും പരിശോധിക്കാതെയാണ് ഹൈക്കോടതി തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ടതെന്നാരോപിച്ചാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലിസ് മേധാവി, ആരോഗ്യ, റവന്യൂ, ദേവസ്വം വകുപ്പുകള്‍ എന്നിവ ചേര്‍ന്നാണ് സുപ്രിംകോടതിയിലെത്തിയിരിക്കുന്നത്. ശബരിമലയില്‍ ഇതിനോടകം തന്നെ പൊലിസുകാരുള്‍പ്പടെ 250 ല്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ പലരും ദേവസ്വം ബോര്‍ഡ് ജീവനക്കാരും തീര്‍ഥാടകരുമാണ്.
യു.കെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനിതക മാറ്റം വന്ന വൈറസ് അതിവേഗം വ്യാപിക്കുകയാണ്. കൊവിഡ് വൈറസിനെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്തിട്ടില്ല. അതിനാല്‍ ആശങ്ക ഒഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യം ഹൈക്കോടതി കണക്കിലെടുത്തിട്ടില്ലെന്നും ഹരജി ചൂണ്ടിക്കാട്ടി. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 2000 പേരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേരെയും ശബരിമലയില്‍ പ്രവേശിപ്പിക്കാം എന്നാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയുടെ തീരുമാനം. ഈ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."