മങ്കട ഉപജില്ലാ ഓഫിസിനു സ്ഥലംമാറ്റം
മങ്കട: ഉപജില്ലാ ഓഫിസ് ഇന്ന് മങ്കട താഴെ അങ്ങാടിയിലെ മര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റും. ഇതു സംബന്ധിച്ച് ഡി.ഡി.ഇ സഫറുല്ലയും പഞ്ചായത്തും തമ്മില്‍ നടന്ന ചര്‍ച്ചയെതുടര്‍ന്നാണ് തീരുമാനം. നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടത്തില്‍ നിന്നു പഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റാന്‍ ഡി.പി.ഐ കഴിഞ്ഞ 13 ന് ഉത്തരവിട്ടിരുന്നു.
ഇതു സംബന്ധിച്ച് നേരത്തേ തന്നെ മങ്കട പഞ്ചായത്ത് ഭരണസമിതിയും പി.ടി.എ യും യു.ഡി.എഫും തമ്മില്‍ ഭിന്നത നില നിന്നിരുന്നു. ഇടുങ്ങിയ നിലയില്‍ സുരക്ഷിതമല്ലാത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഉപജില്ല ഓഫിസ് ആദ്യ 40 കൊല്ലം അങ്ങാടിപ്പുറത്ത് ചെറിയ വാടകക്കെട്ടിടത്തിലായിരുന്നു.
2005 ഓടെ അങ്ങാടിപ്പുറത്ത് നിന്ന് മങ്കട ജി.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ മങ്കട എ.ഇ.ഒ ഓഫീസ്‌കെട്ടിടം മൂന്നാമത് കേന്ദ്രത്തിലേക്കാണ് മാറുന്നത്.
അതേ സമയം പുതിയ കേന്ദ്രത്തിലെ അസൗകര്യങ്ങള്‍ പരിഗണിക്കാതെയാണ് സ്ഥലം മാറ്റം സംബന്ധിച്ച് തീരുമാനം ഉറപ്പിച്ചതെന്ന് ആക്ഷേപം കെ.എസ്.ടി.യു ഉയര്‍ത്തിയിട്ടുണ്ട്. ഡി.ഡി.ഇ പുതിയ കെട്ടിടത്തിലെ അസൗകര്യങ്ങള്‍ നേരിട്ടു മനസിലാക്കിയില്ലെന്നും കെ.എസ്.ടി.യു ഭാരവാഹികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."