പൂക്കോട്ടുംപാടം പൊലിസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ കുറവ്
കരുളായി: ജില്ലയിലെ പ്രശ്‌ന ബാധിത പൊലിസ് സ്‌റ്റേഷനുകളിലൊന്നായ പൂക്കോട്ടുംപാടം സ്റ്റേഷന് വാഹനം അനുവദിക്കണമെന്ന് ആവശ്യം. സ്റ്റേഷന് നിലവില്‍ ഒരു ബൊലേറോ ജീപ്പ് മാത്രമാണുള്ളത്. ആ വാഹനം വി.ഐ.പിമരുടെ എസ്‌കോര്‍ട്ടിനോ, കോടതി ആവശ്യത്തിനോ, മറ്റ് ആവശ്യങ്ങള്‍ക്കോ പോയാല്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ബൈക്ക് മാത്രമാണ് ആശ്രയം. ഗുഹാ വാസികളായ ചോലനായികരുള്‍പടെ അധിവസിക്കുന്ന മേഖലയായ കരുളായി വനമേഖല പൂക്കോട്ടുംപാടം പൊലിസ് സ്‌റ്റേഷനു കീഴിലാണ് വരുന്നത്. കിലോമീറ്ററോളം ദൂരം വനപാത താണ്ട@ി വേണം ആദിവാസികളുടെ ഈ ആവാസ കേന്ദ്രത്തിലെത്താന്‍. കരുളായി ഉള്‍വനത്തിലെ മാഞ്ചീരി, മുണ്ട@ക്കടവ്, നെടുങ്കയം, അമരമ്പലം റിസര്‍വ് വനത്തിനുള്ളിലെ അച്ചനള, പാട്ടക്കരിമ്പ് തുടങ്ങിയ ആദിവാസി മേഖലകളില്‍ എന്തെങ്കിലും അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടണ്ടായാലും പൊലിസിന് എത്തിപെടാന്‍ വാഹനമില്ലാത്ത അവസ്ഥയാണ്.
മാവോയിസ്റ്റ് ഭീക്ഷണി കൂടിയുള്ള പൊലിസ് സ്‌റ്റേഷനുകളിലൊന്നാണിത്. മാവോവാദികളുടെ വെടിവെയ്പ്പ് ഉള്‍പടെ നടന്ന സ്റ്റേഷനുകളിലൊന്നാണ് പൂക്കോട്ടുംപാടം. വനം ഒ.പി തീയ്യിടല്‍ ഉള്‍പടെ മൂന്നോളം ആക്രമങ്ങള്‍ മാവോവാദികള്‍ ഈ സ്റ്റേഷന്‍ പരിധിയില്‍ നടത്തിയിട്ടു@ണ്ട്. ഇപ്പോഴും സ്റ്റേഷന്‍ പരിധിയിലെ പല വനമേഖലകളിലും ആദിവാസികളുടെ താമസ സ്ഥലത്തും മാവോവാദികള്‍ ഉണ്ട@ന്നതാണ് റിപ്പോര്‍ട്ട്. ഏത് നിമിഷവും ജാഗ്രതയോടെ നില്‍ക്കേ@ണ്ട സ്റ്റേഷനില്‍ വാഹനത്തിന്റെ അപര്യാപ്തത ജീവനക്കാര്‍ക്കും പൊലിസിനെ ആശ്രയിക്കുന്നവര്‍ക്കും ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
മാവോയിസ്റ്റ് പ്രശ്‌നം കണക്കിലെടുത്ത് സ്‌റ്റേഷന് ഒരു പൊളാരിസ് വാഹനം നല്‍കിയിട്ടുണ്ട@്. എന്നാല്‍ ആ വാഹനം കേടായതിനാല്‍ അത് ഉപയോഗിക്കാന്‍ കഴിയില്ല. റോഡ് ടാക്‌സില്ലാത്തതിനാല്‍ ഈ വാഹനം സാധാരണ റോഡുകളിലൂടെ ഓടിക്കാനും ബുദ്ധിമുട്ടുകള്‍ ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."