HOME
DETAILS

ഔഫ് വധം: രാഷ്ട്രീയ കൊലപാതകമെന്ന്  പറയാനാവില്ലെന്ന് ജില്ലാ പൊലിസ് മേധാവി

  
backup
December 25, 2020 | 3:56 AM

%e0%b4%94%e0%b4%ab%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4
 
 
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട്ടുണ്ടായ സംഘര്‍ഷത്തില്‍ അബ്ദുറഹ്മാന്‍ ഔഫ് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നു പറയാനാവില്ലെന്ന് കാസര്‍കോട് ജില്ലാ പൊലിസ് മേധാവി ഡി. ശില്‍പ. 
അന്വേഷണത്തിനു ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാക്കാന്‍ കഴിയുകയുള്ളൂവെന്നും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സംഭവസ്ഥലത്തെത്തിയ പൊലിസ് മേധാവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പഴയ കടപ്പുറത്തെ കാന്തപുരം വിഭാഗം എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകനും അബ്ദുല്ല ദാരിമി- ആയിശ ദമ്പതികളുടെ മകനുമായ ഔഫിന് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് കുത്തേറ്റത്. 
ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 
വിദേശത്തായിരുന്ന ഔഫ് അവിടെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് നാട്ടിലെത്തിയത്. ഔഫ് കാന്തപുരം വിഭാഗം എസ്.എസ്.എഫില്‍ പ്രാദേശിക തലത്തില്‍ ഉള്‍പ്പെടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചതല്ലാതെ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അംഗമോ പ്രവര്‍ത്തകനോ ആയിരുന്നില്ലെന്ന് ഔഫിന്റെ മാതൃസഹോദരന്‍ ഉമര്‍ സഅദി പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങളും മറ്റും അരങ്ങേറിയിരുന്നു. കാഞ്ഞങ്ങാട്ടെ കല്ലൂരാവി, മുണ്ടത്തോട്, പഴയ കടപ്പുറം പരിസരങ്ങളിലും അക്രമങ്ങളുണ്ടായതോടെ സി.പി.എം- മുസ്‌ലിം ലീഗ് സംഘര്‍ഷങ്ങളുണ്ടാകുകയും ഇരുവിഭാഗങ്ങളിലും ഉള്‍പ്പെട്ട ആളുകള്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. സി.പി.എം അനുകൂലികളുടെ ക്ലബ്ബായ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ വാള്‍ വീശിയ സംഭവമുണ്ടാവുകയും ഇതു വിവാദമാകുകയും ചെയ്തിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക നിയമനത്തിന് പി.ജി മാർക്കിന് വെയ്റ്റേജ്; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  21 days ago
No Image

സ്വർണ്ണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബൈജു ബോധപൂർവ്വം വിട്ടുനിന്നു; എസ്ഐടി

Kerala
  •  21 days ago
No Image

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം; പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് തീരുമാനിക്കും

Kerala
  •  21 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  21 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  21 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  21 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  21 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  21 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  22 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  22 days ago