ഉച്ചഭക്ഷണ പദ്ധതി; ജനകീയ മുഖവുമായി മലപ്പുറം ഉപജില്ല
മലപ്പുറം: സംസ്ഥാനത്ത് ആദ്യമായി സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഉപജില്ലയിലെ മലപ്പുറം, കോട്ടക്കല്‍ മുനിസിപ്പാലിറ്റി, കോഡൂര്‍, ആനക്കയം, പൊന്മള, പൂക്കോട്ടൂര്‍ പഞ്ചായത്തുകളില്‍പെട്ട സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍, മാനേജര്‍മാര്‍, പി.ടി.എ പ്രസിഡന്റുമാര്‍, പാചകത്തൊഴിലാളികള്‍ പദ്ധതി നടത്തിപ്പ് ചുമതലയുള്ള അധ്യാപകര്‍ എന്നിവരുടെ സംയുക്ത യോഗം മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്നു.
പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി.ജയപ്രകാശ് അധ്യക്ഷനായി. പാചകത്തൊഴിലാളികള്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കോട്ടും തൊപ്പിയും വിതരണം ചെയ്തു.
മലപ്പുറത്തെ വിവിധ ക്ലബുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എംഎല്‍എ, മറ്റിതര ഫണ്ടുകള്‍ ഉപയോഗിച്ച് പാചകപ്പുര നവീകരിക്കുന്നതിനും ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കര്‍മപദ്ധതി രൂപീകരിച്ചു. ഫുഡ്‌സേഫ്റ്റി ഓഫീസര്‍ ജനാര്‍ദ്ദനന്‍ ക്ലാസെടുത്തു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ വത്സലകുമാരി, ജില്ലാ നൂണ്‍മീല്‍ സൂപ്പര്‍വൈസര്‍ അബ്ദുല്‍ റഷീദ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഹുസൈന്‍, സീനിയര്‍ സൂപ്രണ്ട് അനിത, നൂണ്‍മീല്‍ ഓഫിസര്‍ എം.ഉദയകുമാര്‍, വൈ.എം.സി.എ മലപ്പുറം പ്രസിഡന്റ് ആന്റണി, കോഡൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍മാന്‍ സുബൈര്‍, സി.മുഹമ്മദ്, എച്ച്.എം ഫോറം ഉപജില്ലാ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."