കല്ലാച്ചി നാറുന്നു... മൂക്ക് പൊത്തി ജനം...
നാദാപുരം: മാലിന്യം പരന്നൊഴുകി കല്ലാച്ചിയില്‍ രൂക്ഷ ഗന്ധം. മൂക്കു പൊത്താതെ ജനത്തിനു റോഡില്‍ ഇറങ്ങാന്‍ കഴിയുന്നില്ല. കല്ലാച്ചിയിലെ വ്യാപാര കേന്ദ്രങ്ങളിലെ മലിനജലം സുരക്ഷിതമായി സംഭരിക്കാതെ റോഡിനോട് ചേര്‍ന്ന് നിര്‍മിച്ച ഓടകളിലേക്കു ഒഴുക്കുകയാണ് ചെയ്യുന്നത്. മഴയില്‍ മലിന ജലം സമീപത്തെ തോടുകളിലും പറമ്പുകളിലും ഒഴുകിയെത്തി ഗുരുതര ആരോഗ്യ പ്രശ്‌നത്തി നടയാക്കുന്നു.
കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ചട്ടമെങ്കിലും ജീര്‍ണവസ്ഥയിലുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, കൂള്‍ ബാര്‍ എന്നിവയില്‍ ഇവയൊന്നും ഒരുക്കിയിട്ടില്ല. മാത്രമല്ല ഇവിടങ്ങളിലെ അവശിഷ്ടങ്ങള്‍ രാത്രി കാലങ്ങളില്‍ ബൈക്കിലെത്തി പ്രധാന റോഡിലും പാര്‍ശ്വങ്ങളിലും വലിച്ചെറിയുന്നത് പതിവായിട്ടുണ്ട്.
ഇവ വാഹനങ്ങള്‍ കയറിയിറങ്ങി നേരം വെളുക്കുമ്പോഴേക്കും അസഹ്യമായ ദുര്‍ഗന്ധമാണ് വരുത്തി വയ്ക്കുന്നത്. കല്ലാച്ചിയിലെ ഓടകളി ലെ മലിന ജലം പ്രധാനമായും രണ്ടു ഭാഗത്തേക്കാണ് ഒഴുക്കി വിടുന്നത്. മെയിന്‍ റോഡില്‍ നിന്നും കസ്തൂരികുളം ഭാഗത്തേക്കും മാര്‍ക്കറ്റ് റോഡിലേത് വാണിയൂര്‍ റോഡ് വഴി പുളിക്കൂല്‍ തോട്ടിലേക്കും ഒഴുകുന്നു.
രണ്ടിടങ്ങളിലെയും താമസക്കാര്‍ നിറം മാറ്റം കാരണം കിണര്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ ദുരിത ത്തിലാണ്. രണ്ടു ദിവസമായി മഴ കനത്തതോടെ ഹോട്ടല്‍ ഉടമകള്‍ അഴുക്കു വെള്ളം നേരിട്ട് ഓടകളില്‍ ഒഴുക്കി വിടുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പ്രധാന വ്യാപാര കെട്ടിടത്തിലെ മാലിന്യത്തിന്റെ പേരില്‍ കല്ലാച്ചിയില്‍ ആരംഭിച്ച പ്രതിഷേധം ഇതു വരെ അവസാനിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."