സമസ്‌ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: സമസ്‌ത ഇസ്‌ലാമിക് സെന്റർ അൽ ജുബൈൽ സെൻട്രൽ കമ്മിറ്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടന്ന മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ ജുബൈൽ ഇസ്‌ലാമിക് സെന്ററിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സുലൈമാൻ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം ശിഹാബുദ്ധീൻ ബാഖവി ഉദ്ഘാടനം ചെയ്‌തു. സയ്യിദ് അഹമ്മദ് തങ്ങൾ ഉപ്പിനങ്ങാടി പ്രാർത്ഥന നിർവ്വഹിച്ചു. റാഫി ഹുദവി കൊരട്ടിക്കര സെൻട്രൽ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.
സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി അബ്ദുൽ ഹമീദ് ആലുവ, വിവിധ സബ്‌കമ്മിറ്റികൾക്ക് വേണ്ടി അബ്ദുസലാം കൂടരഞ്ഞി (മദ്‌റസ), നൗഷാദ് കെഎസ് പുരം (ഉംറ), സാബിത് എടവണ്ണപ്പാറ (വിഖായ), മുഹമ്മദ് ഇർജാസ് മൂഴിക്കൽ (ആശ്രയം ഹെൽപ്പ് ഡെസ്‌ക്), നൗഫൽ നാട്ടുകൽ (സഹചാരി പ്രവാസി കെയർ) എന്നിവരും കണക്കുകൾ അവതരിപ്പിച്ചു. മനാഫ് മാത്തോട്ടം സ്വാഗതം ആശംസിച്ചു. ദേശീയ കമ്മിറ്റി നിരീക്ഷകൻ സുഹൈൽ ഹുദവി തുഖ്ബ, റിട്ടേണിങ് ഓഫീസർ മൻസൂർ ഹുദവി ദമാം എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രധാന ഭാരവാഹികൾ: അബ്ദുൽ കരീം ഹാജി കൊടുവള്ളി (ചെയർമാൻ), ഇബ്‌റാഹീം ദാരിമി (പ്രസിഡന്റ്), മനാഫ് മാത്തോട്ടം (ജനറൽ സിക്രട്ടറി),അബ്ദുൽ ഹമീദ് ആലുവ (ട്രഷറർ), മുഹമ്മദ് ഇജാസ് മൂഴിക്കൽ (വർക്കിങ് സിക്രട്ടറി, ഷജീർ കൊടുങ്ങല്ലൂർ (ഓർഗനൈസിംഗ് സിക്രട്ടറി), സഹഭാരവാഹികൾ: ഇസ്‌മായിൽ ഹുദവി ബനക്കൽ, അബ്ദുല്ല പാണ്ടിക്കാട് (വൈസ് ചെയർമാൻമാർ), ബഷീർ മൗലവി, ആരിഫ് അബ്‌ദുസ്സലാം കോഴിക്കോട്, അബ്‌ദുൽ മജീദ് (വൈസ് പ്രസിഡന്റുമാർ), നവാസ് പുത്തൂർ, നിസാർ നെരോത്ത്, ശിഹാജ് കവലയിൽ (സിക്രട്ടറിമാർ).
സബ്‌കമ്മിറ്റി: മദ്ററസ ചെയർമാൻ: ഷിഹാബ് കൊടുവള്ളി, കൺവീനർ: സ്വലാഹുദ്ധീൻ ജോക്കട്ടെ (കർണ്ണാക), വിഖായ ചെയർമാൻ: ഫാസി കണ്ണൂർ, കൺവീനർ: സാബിത്ത് എടവണ്ണപ്പാറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."