HOME
DETAILS
MAL
'അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മാറ്റണം'
backup
July 30 2016 | 23:07 PM
ഗൂഡല്ലൂര്‍: ശക്തമായ മഴയില്‍ റോഡിലേക്ക് മറിഞ്ഞ് വീണ് അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മാറ്റണമെന്നാവശ്യം ശക്തമായി. നീലഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ദേശീയ-അന്തര്‍സംസ്ഥാന-സംസ്ഥാന പാതകളില്‍ നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ റോഡോരത്ത് കിടക്കുന്നുണ്ട്. റോഡിലേക്ക് വീണ മരങ്ങള്‍ അഗ്നിശമന സേന സ്ഥലത്തെത്തി മുറിച്ച് റോഡരികിലേക്ക് മാറ്റുകയാണ് ചെയ്യാറുള്ളത്. പിന്നീട് ആ മരങ്ങള്‍ അവിടെ തന്നെ കിടക്കുകയാണ് പതിവ്. അവ മാറ്റാന്‍ അധികാരികള്‍ തയാറാകാറില്ല. പാതയോരങ്ങളില്‍ ഇത്തരം മരത്തടികള്‍ വാഹന ഗതാഗതത്തിന് തടസമാകുകയും അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. ഇതോടെയാണ് റോഡരികിലെ മരങ്ങള്‍ മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."