വാഗ്ദാനം ജലരേഖയായി; നടപ്പാലവും സ്വപ്‌നം കണ്ട് വിദ്യാര്‍ഥികള്‍
ഒലവക്കോട്: ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്താന്‍ വാഗ്ദാനം ചെയ്ത നടപ്പാലം പദ്ധതി ഇനിയും യഥാര്‍ഥ്യമായില്ല. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെയുള്ള അമൃതില്‍ ഉള്‍പ്പെടുത്തി നഗരത്തില്‍ നാലു സ്‌കൂള്‍ ജങ്ഷനുകളില്‍ നടപ്പാലം നിര്‍മിക്കുമെന്നായിരുന്നു നഗരസഭയുടെ വാഗ്ദാനം.
വിക്ടോറിയ കോളജ്, പി.എം.ജി സ്‌കൂള്‍, ഗവ. മോയന്‍സ് സ്‌കൂള്‍, ബി.ഇ.എം സ്‌കൂള്‍, കാണിക്കമാത സ്‌കൂള്‍ ജങ്ഷനുകളിലാണു നടപ്പാലം സ്ഥാപിക്കാനുദ്ദേശിക്കുന്നത്.
താരേക്കാട് മുതല്‍ വിക്ടോറിയ കോളജ് ജങ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഗവ. മോയന്‍ എല്‍.പി സ്‌കൂള്‍, ഗവ. മോയന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളജ്, പി.എം.ജി സ്‌കൂള്‍, ഗവ. വിക്ടോറിയ കോളജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
രണ്ടുവര്‍ഷം മുമ്പ് വിക്ടോറിയ കോളജിനു മുന്‍വശത്ത് കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് ബിരുദ വിദ്യാര്‍ഥിനി മരിച്ചിരുന്നു. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ നിരന്തരം സഞ്ചരിക്കുന്ന പാതയില്‍ സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാന്‍ നടപ്പാലം അത്യാവശ്യമെന്ന് ട്രാഫിക് പൊലിസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എം.പിയും എം.എല്‍.എയും പദ്ധതിക്കായി ഫണ്ടും വാഗ്ദാനം ചെയ്തിരുന്നു. അപ്പോഴേക്കും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാലം സ്ഥാപിക്കുമെന്ന് നഗരസ പ്രഖ്യാപിച്ചു.
ഫലത്തില്‍ രണ്ടും നടപ്പായില്ല. നാലു സ്‌കൂള്‍ ജങ്ഷനുകളിലും വാഹനത്തിരക്കു കാരണം വിദ്യാര്‍ഥികളുടെ യാത്ര ഒട്ടും സുരക്ഷിതമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."