ഇന്ധനത്തിന് വിലകുറച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അഭ്യാസം: കൊടിക്കുന്നില്‍
കൊല്ലം: പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവയില്‍ 2.50 രൂപ കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി വരാനിരിക്കുന്ന രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അഭ്യാസമാണെന്ന് കെ.പി.സി.സി വര്‍ക്കിംങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.
കഴിഞ്ഞ നാല് വര്‍ഷമായി അടിക്കടി പെട്രോളിന്റേയും ഡീസലിന്റേയും വില യഥേഷ്ടം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍. ഈ സര്‍ക്കാരിന് ഇന്ത്യയിലെ ജനങ്ങളോട് എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുന്നതിനനുസരിച്ച് പെട്രോളിന്റേയും ഡീസലിന്റേയും വില 50 രൂപയ്ക്ക് താഴെയായി നിജപ്പെടുത്താന്‍ തയ്യാറകണമെന്നും എം.പി അഭിപ്രായപ്പെട്ടു.
എണ്ണക്കമ്പനികള്‍ക്ക് ഇന്ധന വില ഇഷ്ടംപോലെ വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കിക്കൊടുത്ത് കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇന്ത്യയിലൊട്ടാകെ ഉയര്‍ന്നു വരുന്ന ജനരോഷം തണുപ്പിക്കാനും ജനപ്രീതി ഇടിഞ്ഞു കൊണ്ടിരിക്കുന്ന അവസരത്തിലുമാണ് 2.50 രൂപ എക്സൈസ് തീരുവ കുറച്ചു കൊണ്ട് പുതിയ ഒരു മാജിക്കുമായി സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇത്രയും കാലം ജനങ്ങളെ കൊള്ളയടിച്ച മോദി സര്‍ക്കാര്‍ ഈ കുറവ് വരുത്തിയതുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങള്‍ തീരുന്നില്ലെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."