അനുമോദന യോഗവും രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാംപും
കല്ലുപാടി; മുട്ടില്‍ മണ്ഡലം 68-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും യൂത്ത് കോണ്‍ഗ്രസ് കല്ലുപാടി ടൗണ്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നോടിയ വിദ്യാര്‍ഥികളെയും നെറ്റ്, ജെ.ആര്‍.എഫ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു.
ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനവും വിജയികളെ അനുമോദിക്കുകയും ചെയ്തു. ബൂത്ത് പ്രസിഡന്റ് വി.വി സുരേഷ് അധ്യക്ഷനായി. എന്‍.ഡി അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം വി.എ മജീദ് രക്തഗ്രൂപ്പ് നിര്‍ണയ ക്യാംപ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടത്തറ മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ചു.
ജവഹര്‍ ബാലജനവേദി ഉദ്ഘാടനം ഡി.സി.സി സെക്രട്ടറി ബിനു തോമസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ മുഖ്യാഥിതിയായി. ബ്ലോക്ക് അംഗം എം.ഒ ദേവസ്യ, പഞ്ചായത്തംഗം ബാലകൃഷ്ണന്‍ നായര്‍, രോഹിത് ബോധി, കെ ഗോപാലന്‍, വി.കെ ഗോപി, വി.എ അഗസ്തി, ബെന്നി വട്ടോളില്‍, മരിയാലയം അപ്പച്ചന്‍, സജി ജോണ്‍, എം.എസ് ബാബു, പ്രിന്‍സ് ചെറിയാന്‍, ഷിന്‍സ് തെക്കേ അറക്കല്‍, രാധാകൃഷ്ണന്‍, തങ്കച്ചന്‍ കണ്ണങ്കല്ലേല്‍, ടി.പി രാഹുല്‍, ടി.വി രതീഷ് സംസാരിച്ചു. വിഷ്ണു സിബി, അജയ്, അരുണ്‍, അജി, ടി.എന്‍ പ്രകാശന്‍, ഇ.വി അഖില്‍, റീന തങ്കച്ചന്‍, ദീപ ബിജു, അഭികൃഷ്ണ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."