ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം 68 പുതിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കും: മേരി തോമസ്
തൃശൂര്‍: ജില്ലാ പഞ്ചായത്ത് ഡിസംബര്‍ 31നകം 68 പുതിയ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് പദ്ധതി വിഹിതം ചെലവഴിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്.
58 പദ്ധതികള്‍ റീടെണ്ടര്‍ ചെയ്യുന്നതടക്കം റോഡ്, കുടിവെള്ളം, കെട്ടിട നിര്‍മാണം, അങ്കണവാടികളുടെ നിര്‍മാണം, പട്ടികജാതി-വര്‍ഗ ക്ഷേമം തുടങ്ങിയ ക്ഷേമപദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ഒക്‌ടോബര്‍ 16നകം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും 2018-19 വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ പ്രസിഡന്റ് അറിയിച്ചു. നിലവില്‍ തനതു ഫണ്ടില്‍ നിന്ന് 36.85 ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്. മൊത്തം 29.74 ശതമാനം പദ്ധതി നിര്‍വഹണം നടത്താനായി.
2019-20 പദ്ധതി നിര്‍വഹണത്തിനായി ജില്ലാപഞ്ചായത്തംഗങ്ങള്‍ പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിച്ച് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 111,30,75700 കോടി രൂപ പദ്ധതി നിര്‍വഹണത്തിനായി ചെലവഴിക്കാനും തീരുമാനമായി. പട്ടികജാതി ക്ഷേമത്തിനായി 44.92 കോടി രൂപ, പട്ടികവര്‍ഗത്തിനായി 14.96 കോടി രൂപ, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി 4.64 കോടി രൂപ, വനിതാക്ഷേമത്തിനായി 7.24 കോടി രൂപ, ട്രാന്‍സ്‌ജെന്റേഴ്‌സ് വിഭാഗത്തിനായി 3.67 കോടി രൂപ, ഉല്‍പാദന മേഖലയില്‍ 14 കോടി രൂപ എന്നിങ്ങനെയാണ് ചെലവഴിക്കുക. യോഗത്തില്‍ ജില്ലാപഞ്ചാത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.ജെ ഡിക്‌സണ്‍, ജെന്നി ജോസഫ്, എം. പത്മിനി ടീച്ചര്‍, സെക്രട്ടറി ടി.എ മജീദ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."