HOME
DETAILS

റോഡ് നവീകരണം വൈകുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു

  
backup
May 28 2017 | 22:05 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b5%e0%b5%88%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%a8

 

മാനന്തവാടി: മാനന്തവാടി-മുതിരേരി-യവനാര്‍കുളം റോഡ് അറ്റകുറ്റപണി നടത്താത്തതിനാല്‍ നാട്ടുകാര്‍ ദുരിതത്തിലായി. റോഡ് പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയുമായതോടെ ഇതുവഴിയുള്ള ഗതാഗതം ദുരിത പുര്‍ണമാണ്.
റോഡ് പാടേ തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് നന്നാക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. റോഡിലെ പല സ്ഥലങ്ങളിലും ടാറിങ് പൊളിഞ്ഞ് വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. റോഡ് പൂര്‍ണമായും തകര്‍ന്നതോടെ മാനന്തവാടി, മുതിരേരി, യവനാര്‍കുളം, കുളത്താട, പുതുശേരി, കല്ലോടി വഴി സര്‍ക്കുലര്‍ സര്‍വിസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഓട്ടം നിര്‍ത്തുന്ന സ്ഥിതിയിലാണ്. ബസുകള്‍ പലപ്പോഴും സര്‍വിസ് മുടക്കുന്നതും നട്ടുകാര്‍ക്ക് ദുരിതമാണ്.
മഴക്കാലം എത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ റോഡ് നിര്‍മാണം വൈകുന്നത് റൂട്ടിലെ വാഹന ഗതാഗതം നിലയ്ക്കുന്ന സ്ഥിതിയിലാക്കും. റോഡുകളിലെ കുഴികളില്‍ വെള്ളം കെട്ടിനിന്ന് ചെറുവാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. റോഡ് നവീകരണ പ്രവൃത്തനം ആരംഭിക്കാത്തതിനാല്‍ ബസുകള്‍ സര്‍വിസ് നിര്‍ത്തിയാല്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് യാത്രക്കര്‍ക്കും യാത്ര ദുഷ്‌ക്കരമാകും. മാനന്തവാടി നഗരസഭ, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിനോട് അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago