കല്ല്യാശ്ശേരിയിലും തുരുത്തിയിലും അന്തിമ 3ഡി നോട്ടിഫിക്കേഷന്‍ നിലവില്‍ വന്നു
പാപ്പിനിശ്ശേരി: കല്ല്യാശ്ശേരിയിലും തുരുത്തിയിലും ദേശീയപാതാ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള അന്തിമ ത്രിഡി നോട്ടിഫിക്കേഷന്‍ നിലവില്‍ വന്നു. ഇതോടൊപ്പം ത്രി എ 3 നോട്ടിഫിക്കേഷന്‍ കൂടി പ്രസിദ്ധീകരിക്കുന്നതോടെ ഭൂമിയുടെ നഷ്ടപരിഹാരം എത്രയാണെന്ന കാര്യത്തിലും തീരുമാനമാകും. കണ്ണൂര്‍, തളിപ്പറമ്പ് താലൂക്കുകളിലായി അനുവദിച്ച 443 കോടി രൂപയില്‍ ഇതിനകം 207 കോടി രൂപ വിതരണം ചെയ്തതായി ദേശീയപാതാ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍ മാസത്തോടെ തന്നെ ടെന്‍ഡര്‍ നടപടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
കണ്ണൂര്‍ താലൂക്കില്‍ ബൈപാസ് കടന്നു പോകുന്ന ഒന്‍പത് വില്ലേജുകളില്‍ മുഴപ്പിലങ്ങാട്, കടമ്പൂര്, ചെമ്പിലോട്, എടക്കാട് വില്ലേജുകളിലെ സര്‍വ്വേ നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു. ചേലോറ, എളയാവൂര് പഞ്ചായത്തുകളിലെ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇതിനകം കണ്ണൂര്‍ താലൂക്കില്‍ നിന്നു എട്ട് ഹെക്ടര്‍ സ്ഥലം ദേശീയപാതാ അതോറിറ്റി ഏറ്റെടുത്തു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."