HOME
DETAILS
MAL
പൂനര്‍ മൂല്യ നിര്‍ണയം: ഗ്രേസ് മാര്‍ക്ക് മുദ്ര നീക്കം ചെയ്യാന്‍ നടപടി
backup
May 28 2017 | 23:05 PM
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ പുനര്‍ മൂല്യനിര്ണയത്തിലൂടെയോ സൂക്ഷ്മ പരിശോധനയിലൂടെയോ ഗ്രേസ് മാര്‍ക്കിന്റെ ആനുകൂല്യം ഇല്ലാതെ ഗ്രേഡ് നിലനിര്‍ത്തിയ കുട്ടികളുടെ മാര്‍ക്ക് ലിസ്റ്റില്‍ നിന്നു ഗ്രേസ് മാര്‍ക്ക് നല്‍കിയെന്ന മുദ്ര നീക്കം ചെയ്യാന്‍ നടപടി. നേരത്തേ ഗ്രേസ് മാര്‍ക്കിലൂടെ ഉയര്‍ന്ന ഗ്രേഡ് നേടുകയും പിന്നീട് പുനര്‍ മൂല്യനിര്ണയത്തിലൂടെയോ സൂക്ഷ്മ പരിശോധനയിലൂടെയോ ഇത് നിലനിര്‍ത്തിയ കു ട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനെയാണ് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്. കമ്മിഷന്റെ ശുപാര്‍ശപ്രകാരമാണ് നടപടി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് നേടുന്നവര്‍ക്കും പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാമെന്ന് പരീക്ഷാവിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."