HOME
DETAILS

ഒടുവില്‍ ക്രിസ്റ്റ്യാനോയ്ക്ക് രക്ഷ

  
backup
July 23 2019 | 20:07 PM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8b

 


ലോസ് ആഞ്ചല്‍സ്: ഫുട്‌ബോള്‍ ആരാധകര്‍ ആശങ്കയോടെ ഉറ്റുനോക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ പീഡനാരോപണത്തില്‍ താരത്തിനെതിരേ നടപടിയുണ്ടാകില്ല. ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ സൂപ്പര്‍ താരത്തിനെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെയാണിത്.
സംശയകരമായ ഒന്നും താരത്തിനെതിരേ നിലനില്‍ക്കാത്തതിനാലും തെളിവുകളുടെ സാഹചര്യം റോണോയ്ക്ക് അനുകൂലമായതിനാലും ഇനി കേസ് തുടരാനാവില്ലെന്ന് നോവാഡ ക്ലര്‍ക്ക് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 13നാണ്് അമേരിക്കന്‍ മുന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗ 2009ല്‍ ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍വച്ച് റൊണാള്‍ഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. ഇക്കാര്യം പുറത്ത് പറയാതിരിക്കാന്‍ താരം 3,75,000 ഡോളര്‍ നല്‍കിയെന്നും ജര്‍മന്‍ പ്രസിദ്ധീകരണമായ ഡെര്‍ സ്പീഗലില്‍ പറയുന്നു.
എന്നാല്‍ പത്രവാര്‍ത്തയ്‌ക്കെതിരേ റൊണാള്‍ഡോയുടെ അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. തനിക്കെതിരായ പീഡനാരോപണം പോര്‍ച്ചുഗല്‍ താരം തള്ളുകയും ചെയ്തു. അതേസമയം, പീഡനാരോപണം മയോര്‍ഗ മറച്ചു വയ്ക്കുകയും പിന്നീട് 'മീടു' വിവാദ സമയത്ത് ഇക്കാര്യം വെളിപ്പെടുത്തുകയുമായിരുന്നെന്നാണ് മയോര്‍ഗയുടെ അഭിഭാഷകന്റെ വിശദീകരണം.
താന്‍ ഒരു ലോകോത്തര താരമായതിനാല്‍ തന്റെ വില നഷ്ടപ്പെടുത്താനാണ് പീഡനാരോപണവുമായി രംഗത്തെത്തിയതെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. ഞാന്‍ ആരാണെന്നും എന്താണെന്നും എനിക്കറിയാം. എന്തുവന്നാലും സത്യം പുറത്തുവരുമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ വിട്ട് റയലിലേക്ക് മാറുന്ന സമയത്തായിരുന്നു സംഭവം.
ലാസ് വെഗാസില്‍ ബന്ധുക്കളോടൊപ്പം അവധിക്കാലം ചെലവഴിക്കാനായി പോയതായിരുന്നു റോണോ. അന്ന് താരം പങ്കെടുത്ത റെയ്ന്‍ നിശാ ക്ലബില്‍ മയോര്‍ഗ ജോലി ചെയ്യുകയായിരുന്നു.
തുടര്‍ന്നാണ് പരാതിയുമായി അമേരിക്കന്‍ മോഡല്‍ രംഗത്തെത്തിയത്. നിശാക്ലബില്‍ റൊണാള്‍ഡോയും മയോര്‍ഗയുമൊന്നിച്ചുള്ള ചിത്രവും നേരത്തേ പുറത്തുവിട്ടിരുന്നു.

വീണ്ടും അത്ഭുതബോളുമായി അശ്വിന്‍
ചെന്നൈ: പലപ്പോഴും വ്യത്യസ്ത ആക്ഷനുകളുമായി കാണികളെ ത്രസിപ്പിക്കുന്ന താരമാണ് രവിചന്ദ്ര അശ്വിന്‍. ഇന്നലെ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും താരത്തിന്റെ അത്തരം മാജിക് ബൗളിങ് കാണികള്‍ക്ക് വിരുന്നൊരുക്കി.
നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് നായകന്‍ കൂടിയായ അശ്വിന്‍ ആദ്യത്തെ മത്സരത്തില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരേയാണ് തന്റെ ആക്ഷന്‍ ബൗളിങ് പുറത്തെടുത്ത് വീണ്ടും ശ്രദ്ധനേടിയത്. മാസ്മരിക ബൗളിങ് പുറത്തെടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല.
എന്നാല്‍ ഇന്നലെ മധുരൈ പന്തേഴ്‌സിനെതിരേ നടന്ന രണ്ടാം മത്സരത്തില്‍ ഒരിക്കല്‍ കൂടി മറ്റൊരു ബൗളിങ് ആക്ഷന്‍ പുറത്തെടുത്തപ്പോള്‍ വിക്കറ്റുമായാണ് താരം മടങ്ങിയത്. ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു വിക്കറ്റ് നേട്ടം. 32 റണ്‍സ് പ്രതിരോധിക്കാന്‍ പന്തെടുത്ത അശ്വിന്‍ തുടക്കം മുതല്‍ പന്ത് വിടുന്നത് വരെ തന്റെ പിന്നില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് വലംകൈയന്‍ ബൗളറായ അശ്വിന്‍ തന്റെ ഇടംകൈ കൊണ്ട് പന്ത് വളരെ വേഗത കുറച്ച് ബാറ്റ്‌സ്മാന് നേരെ ഉയര്‍ത്തിയെറിഞ്ഞു. എന്നാല്‍ പെട്ടെന്നുള്ള ആക്ഷനില്‍ വേഗത തെറ്റിദ്ധരിച്ച ബാറ്റ്‌സ്മാന്‍, സിക്‌സറിനായി ഉയര്‍ത്തി അടിക്കുകയും ലോങ് ഓണ്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡറിന് അനായാസമായി പിടി നല്‍കി മടങ്ങുകയും ചെയ്തു. ഈ ഓവറില്‍ ജയിക്കാന്‍ 32 റണ്‍സ് വേണ്ടിയിരുന്ന എതിര്‍ ടീമിന് രണ്ട് റണ്‍സേ എടുക്കാന്‍ സാധിച്ചുള്ളൂ.

തുഴയെറിയുന്നതും കാത്ത് മലയോരം
അംജദ് ഖാന്‍ റശീദി
തിരുവമ്പാടി: കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിനെ വകഞ്ഞു മാറ്റി ഓളപ്പരപ്പുകളില്‍ സാഹസിക പ്രകടനം കാഴ്ച വയ്ക്കുന്ന കയാക്കര്‍മാരുടെ മാസ്മരിക പ്രകടനത്തിന് സാക്ഷ്യം വഹിക്കാന്‍ മലയോരം ഒരുങ്ങി. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിന്റെ രജിസ്‌ട്രേഷന്‍ ഇന്ന് പൂര്‍ത്തിയാകും. ചാംപ്യന്‍ഷിപ്പ് 26ന് രാവിലെ 10ന് പുലിക്കയത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 28ന് വൈകിട്ട് നാലിന് പുല്ലൂരാംപാറ ഇലന്തുകടവില്‍ ഇ.പി ജയരാജന്‍ സമ്മാനദാനം നിര്‍വഹിക്കും.
സംസ്ഥാന ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും കോഴിക്കോട് ഡി.ടി.പി.സിയും സംയുക്തമായി 26, 27, 28 തിയതികളില്‍ ചാലിപുഴയിലും ഇരുവഴിഞ്ഞി പുഴയിലുമായാണ് വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
മലയോരത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സാഹസിക പുഴയുത്സവത്തെ വരവേറ്റ് സ്വാഗത കമാനങ്ങളും ബോര്‍ഡുകളും സ്ഥാപിച്ചു കഴിഞ്ഞു. വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് താമസിക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. പുലിക്കയത്തും തുഷാരഗിരിയിലും അരിപ്പാറയിലും ഇലന്തു കടവിലുമെല്ലാം പുഴയുത്സവത്തെ വരവേല്‍ക്കാന്‍ നേരത്തെ തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഉത്തരേന്ത്യക്ക് പുറമെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നും നേപ്പാള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ 20 ഓളം വിദേശ രാജ്യങ്ങളില്‍നിന്നും കയാക്കര്‍മാര്‍ കോടഞ്ചേരിയില്‍ എത്തി പരിശീലനം തുടങ്ങി.


നരെയ്ന്‍ & പൊള്ളാര്‍ഡ് റിട്ടേണ്‍സ്...
ഫ്‌ളോറിഡ: ലോകകപ്പിലെ കനത്ത പരാജയത്തിന്റെ പേരില്‍ പഴികേട്ട വിന്‍ഡീസ് ഇനി ക്ഷീണം മാറ്റാന്‍ ഇന്ത്യന്‍ മണ്ണിലേക്ക്. വരാനിരിക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യമിട്ട് നേരത്തെ തന്നെ ടീമില്‍ അഴിച്ചുപണി നടത്തിയാണ് വിന്‍ഡീസ് ഇന്ത്യന്‍മണ്ണിലേക്ക് വിമാനം കയറുന്നത്. ഇന്നലെ ആദ്യത്തെ രണ്ട് ടി20 മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചതോടെ ടീമില്‍ ശ്രദ്ധേയമായത് സുനില്‍ നരെയ്‌ന്റെയും കീറോണ്‍ പൊള്ളാര്‍ഡിന്റെയും തിരിച്ചുവരവ്. ഓഗസ്റ്റ് മൂന്നിന് തുടക്കമാവുന്ന പരമ്പരയില്‍ മൂന്ന് വീതം ടി20, ഏകദിന മത്സരവും രണ്ട് ടെസ്റ്റ് മത്സരവുമാണ് ഇരുടീമും കളിക്കുക. നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇതിന് സമാനമായാണ് വിന്‍ഡീസും ആദ്യ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.
കാര്‍ലോസ് ബ്രാത് വെയ്റ്റ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ ആന്റണി ബ്രാംബിളാണ് പുതുമുഖം. ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലുംഅദ്ദേഹത്തെ ശാരീരികക്ഷമതാ ടെസ്റ്റിന് വിധേയനാക്കിയ ശേഷം 11 അംഗ അന്തിമ ടീമില്‍ ഉള്‍പ്പെടുത്തും. നേരത്തേ ഇടത് കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു റസല്‍. ഓപ്പണര്‍മാരായ ജോണ്‍ കാംപല്‍, സ്പിന്നര്‍ ഗാരി പിയെറെ എന്നിവരും ടീമില്‍ ഇടം കണ്ടെത്തി.
തുടര്‍ച്ചയായി ഏകദിന ലോകകപ്പില്‍ ദയനീയ പ്രകടനം നടത്തുന്ന വിന്‍ഡീസ് ടീം ഇത്തവണയും പെരുമ വിളിച്ചോതിയില്ല. ലോകകപ്പില്‍ കളിച്ച ഒന്‍പത് മത്സരങ്ങളില്‍ വെറും രണ്ടില്‍ മാത്രമാണ് വെന്നിക്കൊടി നാട്ടാന്‍ കഴിഞ്ഞത്. എത്തിയതാവട്ടെ ഒന്‍പതാം സ്ഥാനത്തും.
എന്നാല്‍ ഇതില്‍നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഇന്ത്യക്കെതിരേ സജ്ജരായിരിക്കുന്നതെന്ന ആത്മവിശ്വാസത്തിലാണ് ടീം ആരാധകര്‍. യുവത്വവും പരിചയസമ്പത്തും അടങ്ങിയ ടീമിനെയാണ് പരമ്പരയ്ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ടീം സിലക്ടര്‍മാരിലൊരാളായ റോബര്‍ട്ട് ഹെയ്‌നസ് പറഞ്ഞു.
ടീം: ജോണ്‍ കാംപല്‍, എവിന്‍ ലെവിസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പൂരന്‍, കീറോണ്‍ പൊള്ളാര്‍ഡ്, റോവ്മാന്‍ പവല്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, കീമോ പോള്‍, സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ കോട്‌റെല്‍, ഒഷെയ്ന്‍ തോമസ്, ആന്റണി ബ്രാംബിള്‍, ആന്ദ്രേ റസല്‍, ഗാരി പിയറെ.


ധീരജവാന്‍ അബ്ദുല്‍ നാസറിന്റെ രക്തസാക്ഷിത്വത്തിന് രണ്ട് പതിറ്റാണ്ട്
കാളികാവ്: കാര്‍ഗില്‍ യുദ്ധത്തില്‍ പൊരുതി മരിച്ച ധീര ജവാന്‍ അബ്ദുല്‍ നാസറിന്റെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് രണ്ട് പതിറ്റാണ്ട്. മകന്‍ നാസറിനെക്കുറിച്ച് പറയാന്‍ മാതാവ് ഫാത്തിമക്ക് ഇപ്പോഴും ആയിരം നാവാണ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി മകന്റെ അവസാന കത്ത് നിധിയെന്ന പോലെ സൂക്ഷിക്കുകയാണ് ആ മാതാവ്. കാളികാവിലെ ജവാന്‍ അബ്ദുല്‍ നാസര്‍ 1999 ജൂലൈ 24 നാണ് കാര്‍ഗില്‍ യുദ്ധത്തിനിടെ മരണപ്പെട്ടത്. അവിവാഹിതനായ നാസറിന്റെ എല്ലാം മാതാവായിരുന്നു. ഇന്നലെ കഴിഞ്ഞ സംഭവം പോലെയാണ് കാര്‍ഗില്‍ യുദ്ധത്തെ മാതാവ് ഫാത്തിമ ഓര്‍ത്തെടുക്കുന്നത്.
പരിശീലനം ഉള്‍പ്പെടെ രണ്ട് വര്‍ഷമാണ് നാസര്‍ സൈന്യത്തിലുണ്ടായിരുന്നത്. റിക്രൂട്ട്‌മെന്റില്‍ സെലക്ഷന്‍ ലഭിച്ച വിവരം പോലും നാസര്‍ മാതാവിനെ ആദ്യം അറിയിച്ചിരുന്നില്ല. വീട് വിട്ടു പോകാന്‍ ഉമ്മ അനുവദിക്കില്ല എന്നതിനാലായിരുന്നു അത്. എറണാകുളത്ത് നടന്ന എഴുത്ത് പരീക്ഷയില്‍ മലപ്പുറം ജില്ലയില്‍നിന്ന് നാസറിന് മാത്രമാണ് സൈന്യത്തില്‍ പ്രവേശനം ലഭിച്ചതെന്ന് ഫാത്തിമ പറഞ്ഞു. മികച്ച നേട്ടം കൈവരിച്ച മകനെ പിന്നീട് തടയാന്‍ നിന്നില്ല.
സൈന്യത്തില്‍ പ്രവേശനം ലഭിച്ചതിന് ശേഷം രണ്ട് തവണയാണ് നാസര്‍ നാട്ടില്‍ വന്ന് പോയത്. ജബല്‍പൂരിലായിരുന്നു പരിശീലനം. രണ്ടാം തവണ വളരെ ആവേശത്തോടെയാണ് നാട്ടിലെത്തിയത്. കാരണം തിരിച്ച് പോകേണ്ടത് കശ്മിരിലേക്കായിരുന്നു. പ്രകൃതിയെ സ്‌നേഹിച്ചിരുന്ന സഞ്ചാര പ്രിയനായ നാസര്‍ ജൂണ്‍ 20നാണ് കശ്മിരിലേക്ക് മടങ്ങിയത്.
ജൂലൈ 24 നാണ് പാകിസ്താന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ അബ്ദുല്‍ നാസര്‍ കൊല്ലപ്പെടുന്നത്. 26 നാണ് വീട്ടില്‍ വിവരം ലഭിച്ചത്. നാസര്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ യുദ്ധ ഭൂമിയില്‍പോയ വിവരം പുറത്തറിയുമായിരുന്നില്ലെന്ന് ഫാത്തിമ പറഞ്ഞു. ജൂലൈ 21ന് സഹോദരന്റെ മേല്‍വിലാസത്തില്‍ മാതാവിനയച്ച കത്തില്‍ കശ്മിരിലാണെങ്കിലും യുദ്ധ ഭൂമിയില്‍നിന്ന് 160 കിലോമീറ്റര്‍ അകലെയാണെന്നാണ് പറയുന്നത്. മാതൃഹൃദയത്തെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്ന മകന്റെ ഓര്‍മകള്‍ക്കൊപ്പം ഒരു നിധിയെന്ന പോലെ അവസാനത്തെ കത്തും ആ മാതാവ് സൂക്ഷിച്ച് വച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങ് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് അവസാനത്തെ കത്ത് ലഭിച്ചത്.
രാജ്യരക്ഷക്ക് എല്ലാം മറച്ചുവച്ച് അവന്‍ പൊരുതിയത് അഭിമാനം തന്നെയാണെന്ന് ഫാത്തിമ പറയുന്നു. മകന്റെ ഓര്‍മകള്‍ ഒളിമങ്ങാതിരിക്കാന്‍ മൂത്ത മകന്‍ ശമീറിന്റെ മകനെയും ഫാത്തിമ ആ ധീര ജവാന്റെ പേര് ചൊല്ലി വിളിച്ചു. നാസറിന്റെ ഒന്നാം രക്തസാക്ഷി ദിനത്തിന്റെ തലേന്നായ 2000 ജൂലൈ 23 നായിരുന്നു ചെറുമകന്‍ നാസറിന്റെ പിറവി.
ഓര്‍മ പുതുക്കലിന്റെ ഭാഗമായി നാസര്‍ ആദ്യാക്ഷരം കുറിച്ച കാളികാവ് ഗവ.ബസാര്‍ യു.പി സ്‌കൂളില്‍ എല്ലാ വര്‍ഷവും ഫാത്തിമ പോകാറുമുണ്ട്.

ഓട്ടോ ഫെയര്‍ മീറ്റര്‍ റീസെറ്റിങ് നിരക്ക് ഏകീകരിക്കും
തിരുവനന്തപുരം: ഫെയര്‍ ചാര്‍ജ് വര്‍ധനവിന് ആനുപാതികമായി ഓട്ടോറിക്ഷ ഫെയര്‍ മീറ്റര്‍ റീസെറ്റ് ചെയ്യുന്നതിന് നിരക്ക് ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി വിളിച്ചുചേര്‍ത്ത ഓട്ടോറിക്ഷ തൊഴിലാളി സംഘടനകളുടെയും ലൈസന്‍സികളുടെയും യോഗത്തിലാണ് തീരുമാനം. മീറ്റര്‍ റീസെറ്റ് ചെയ്യുന്നതിന് ഇനി സംസ്ഥാനമൊട്ടാകെ 300 രൂപയും സ്റ്റാംപിങ് ഫീ 60 രൂപയുമായിരിക്കും. അമിത ഫീസ് ഈടാക്കുന്ന ലൈസന്‍സികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ലീഗല്‍ മെട്രോളജി കണ്‍ട്രോളറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.


വയലാര്‍ സ്ത്രീരത്‌ന
പുരസ്‌കാരം
മന്ത്രി ശൈലജയ്ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ സ്ത്രീരത്‌ന പുരസ്‌കാരം മന്ത്രി കെ.കെ ശൈലജയ്ക്ക്. പതിനൊന്നാമത് വയലാര്‍ രാമവര്‍മ സംസ്‌കൃതി സാംസ്‌കാരിക ഉത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ചിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും.

അഡ്വ. കുഞ്ഞിരാമക്കുറുപ്പ്
പുരസ്‌കാരം
സുഗതകുമാരിക്ക്
വടകര: പ്രമുഖ അഭിഭാഷകനും കമ്യൂണിസ്റ്റ് നേതാവും പി.ആര്‍ നമ്പ്യാര്‍ ലൈസിയം സ്ഥാപക പ്രസിഡന്റുമായിരുന്ന അഡ്വ. ടി കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം കവയിത്രി സുഗതകുമാരിക്ക് നല്‍കാന്‍ അഡ്വ.ടി കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷന്‍ ഉപദേശക സമിതി തീരുമാനിച്ചു.
10,001 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം കുഞ്ഞിരാമക്കുറുപ്പിന്റെ ചരമ ദിനമായ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ കാനം രാജേന്ദ്രന്‍ സുഗത കുമാരിക്ക് സമ്മാനിക്കും.

സിനിമാ നിര്‍മാതാക്കളുടെ
ഓഫിസ് നിര്‍മാണത്തില്‍
അഴിമതിയെന്ന്
കോഴിക്കോട്: ഏഴ് കോടി മുടക്കി സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ നിര്‍മിച്ച പുതിയ ഓഫിസ് കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം. 2015ല്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മിഷന്‍ ക്രമക്കോട് നടന്നതായി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇത് അവഗണിച്ച് മിനുട്‌സ് മാറ്റിയെഴുതുകയാണ് ഭരണസമിതി ചെയ്തതെന്ന് അന്വേഷണ കമ്മിഷന്‍ അംഗം കൂടിയായിരുന്ന കെ.ടി രാജീവന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
റിപ്പോര്‍ട്ട് നല്‍കിയ തന്നെ അസോസിയേഷനില്‍ നിന്നും പുറത്താക്കുകയാണ് ജി സുരേഷ് കുമാര്‍ പ്രസിഡന്റും എം രഞ്ജിത്ത് സെക്രട്ടറിയുമായ ഭരണസിമിതി ചെയ്തത്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശശി അയ്യഞ്ചിറ സെക്രട്ടറി ആയിരുന്നപ്പോള്‍ ഇതേ പ്ലാന്‍ തന്നെ രണ്ടു കോടിക്ക് തീര്‍ക്കാനായിരുന്നു കരാര്‍ കൊടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാതാവായ ടി.കെ സുരേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
സാരഥീ സംഗമവും ഓഡിറ്റോറിയം ഉദ്ഘാടനവും ഇന്ന്
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാര്‍ഷിക സാരഥീ സംഗമവും മുഅല്ലിം ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ ഒന്‍പതിന് ചേളാരിയില്‍ നടക്കും. മുഅല്ലിം ഓഡിറ്റോറിയം ഉദ്ഘാടനം സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സാരഥീസംഗമം ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും നിര്‍വഹിക്കും.
സമസ്ത മുശാവറ അംഗം എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ പതാക ഉയര്‍ത്തും. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മാതൃകാ മുഅല്ലിം അവാര്‍ഡ് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സമ്മാനിക്കും. എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി സമ്മേളന സുവനീര്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി മെട്രോ മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്യും.
ഉപഹാര സമര്‍പ്പണം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സുവര്‍ണ സേവന മുഅല്ലിം അവാര്‍ഡ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, വെബ്‌സൈറ്റ് ലോഞ്ചിങ് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, തിസീസ് അവാര്‍ഡ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നിര്‍വഹിക്കും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.വി മുഹമ്മദലി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ ഇബ്‌റാഹിം മുസ്‌ലിയാര്‍, കുടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.ടി ഹുസൈന്‍ കുട്ടി മൗലവി, എം.എ ചേളാരി സംസാരിക്കും. കേരളത്തിനകത്തും പുറത്തുമുള്ള 470 റെയ്ഞ്ചുകളില്‍ നിന്നായി മൂവായിരത്തോളം സാരഥികള്‍ പങ്കെടുക്കും.


ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലുള്ളവര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് നിയന്ത്രണം
മലപ്പുറം (വണ്ടൂര്‍): ബ്രിട്ടീഷ് നേവിയുടെ തടവില്‍ കപ്പലില്‍ കഴിയുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ അജ്മലടക്കുള്ളവര്‍ക്ക് മാധ്യമങ്ങള്‍ക്കും മറ്റും വിവരങ്ങള്‍ കൈമാറുന്നതിന് നിയന്ത്രണം. ബ്രിട്ടീഷ് നേവിയുടെ പ്രത്യേകസംഘം തങ്ങളെ നിരീക്ഷിക്കാനെത്തിയതായും അജ്മല്‍ സന്ദേശത്തിലൂടെ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സംഘത്തിന്റെ സന്ദര്‍ശനം.
സിറിയയിലേക്ക് എണ്ണയുമായി പോകുന്നതിനിടെ ഈ മാസം നാലു മുതല്‍ തടവിലായ 28 അംഗ സംഘം ഇപ്പോള്‍ കപ്പലില്‍ തന്നെയാണ് കഴിയുന്നത്. ഭക്ഷണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തൃപ്തികരമാണെന്ന് സന്ദേശത്തില്‍ പറയുന്നു.
നിലവില്‍ തടവിലുള്ള ചിലര്‍ക്ക് മാത്രമാണ് മൊബൈല്‍ സേവനം അനുവദിച്ചിട്ടുള്ളത്. ഇതില്‍ തന്നെ മെസേജ് സൗകര്യം മാത്രമാണ് കാര്യമായി ഉപയോഗപ്പെടുത്തുന്നത്.
നിസ്‌കാരത്തിനടക്കമുള്ള എല്ലാ സൗകര്യങ്ങളും കപ്പലില്‍ അനുവദിക്കുന്നുണ്ട്. ആഴ്ചകള്‍ പിന്നിട്ടതോടെ കപ്പലിലുള്ള ബ്രിട്ടീഷ് നേവി സംഘവും സൗഹൃദത്തോടെയാണ് പെരുമാറുന്നതെന്ന് അജ്മല്‍ അറിയിച്ചു.

റെജിന്റെ മോചനത്തിനായി സര്‍ക്കാര്‍
ഇടപെട്ടില്ലെന്ന ആക്ഷേപവുമായി പിതാവ്
തൃശൂര്‍: ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലെ ജീവനക്കാരനായ ഗുരുവായൂര്‍ സ്വദേശി റെജിന്റെ മോചനത്തിനായി സര്‍ക്കാര്‍ കാര്യമായി ഇടപെട്ടില്ലെന്ന ആക്ഷേപവുമായി പിതാവ് രാജന്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ അജ്മല്‍, കാസര്‍കോട് സ്വദേശി പ്രദീഷ് എന്നിവരാണ് റെജിനൊപ്പം കപ്പലിലുള്ള മലയാളികള്‍. റെജിന്‍ കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ആറുമാസം മുന്‍പാണ് റെജിന്‍ നാട്ടില്‍ വന്നു തിരിച്ചുപോയത്. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്തയറിഞ്ഞത്. എന്താണ് അവസ്ഥയെന്നറിയില്ല. സംഭവമറിഞ്ഞ് നഗരസഭ കൗണ്‍സിലര്‍ മാത്രമാണ് ഇതുവരെ ബന്ധപ്പെട്ടിട്ടുള്ളതെന്നും രാജന്‍ പറയുന്നു.


സമൂഹത്തില്‍ വിപരീതാത്മക മനോഭാവം വര്‍ധിക്കുന്നു: സമദാനി
കോഴിക്കോട്: സമൂഹത്തില്‍ ശുഭാപ്തി വിശ്വാസത്തിനു പകരം വിപരീതാത്മക മനോഭാവം വര്‍ധിച്ചുവരികയാണെന്ന് എം.പി അബ്ദുസമദ് സമദാനി. ഗാന്ധി-കസ്തൂര്‍ബ 150ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗാന്ധിഗൃഹത്തില്‍ വിവിധ മേഖലകളിലെ 11 വ്യക്തികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിഷേധാത്മക സമീപനം പല വിഷയങ്ങളിലും പല കോണുകളില്‍നിന്നും ഉണ്ടാവുന്നുണ്ട്. ഇതിനെ കരുതിയിരിക്കണം. സമൂഹത്തിന്റെ താഴെക്കിടയില്‍ കഴിയുന്നവരെ സഹായിക്കാനാണ് ഗാന്ധിജി യത്‌നിച്ചത്. സാധുജന പരിപാലനത്തില്‍ ഗാന്ധിജിയുടെ ചിന്തകള്‍ എന്തായിരുന്നുവോ അതിനെ നിശബ്ദമായി പിന്തുടരുകയായിരുന്നു കസ്തൂര്‍ബാ ഗാന്ധി ചെയ്തത്. അങ്ങനെ പൊതുജീവിതത്തില്‍ ഈ ദമ്പതികള്‍ പരസ്പര പൂരകങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ഡോ.ആര്‍സു, പി. വാസു, സി. കൃഷ്ണന്‍ മൂസ്സ്, ഡോ.രാമകൃഷ്ണന്‍ പാലാട്ട്, കെ. ഉണ്ണീരി, കെ. തങ്കപ്പന്‍, മാക്ക പയ്യമ്പള്ളി, വെള്ള സോമന്‍, നൂര്‍ ജലീല, നിറവ് ബാബു എന്നിവരെ ആദരിച്ചു. ഐ.എസ്.ആര്‍.ഒ മുന്‍ ഡയരക്ടര്‍ ഇ.കെ കുട്ടി അധ്യക്ഷനായി. കവി പി.കെ ഗോപി മുഖ്യപ്രഭാഷണം നടത്തി. ഹുസൈന്‍ മടവൂര്‍, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ടി.കെ.എ അസീസ്, ടി.എം രവീന്ദ്രന്‍, ഒ.ജെ ചിന്നമ്മ പ്രസംഗിച്ചു. പടുവാട്ട് ബാലകൃഷ്ണന്‍ നായര്‍ സ്വാഗതവും പി. ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ഇനി തുടര്‍ന്ന് പഠിക്കാം; ആതിരക്ക്
ആ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കിട്ടി
പി.കെ മുഹമ്മദ് ഹാത്തിഫ്
കോഴിക്കോട്: പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതിന്റെ പേരില്‍ കോളജ് അധികൃതര്‍ തടഞ്ഞുവച്ച സര്‍ട്ടിഫിക്കറ്റുകള്‍ സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്ന് വിദ്യാര്‍ഥിനിക്ക് തിരികെ ലഭിച്ചു. തമിഴ്‌നാട് പേരമ്പല്ലൂരിലെ ശ്രീനിവാസന്‍ കോളജ് ഓഫ് നഴ്‌സിങ്ങില്‍ ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിന് ചേര്‍ന്നിരുന്ന കോഴിക്കോട് ചേളന്നൂര്‍ പാലക്കോട്ടുതാഴം ആതിരക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിച്ചത്. ചില സാഹചര്യങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന ആതിരയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കോളജ് അധികൃതര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. കോഴ്‌സ് ഫീസ് മുഴുവന്‍ അടച്ചാലേ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയുള്ളൂവെന്ന നിലപാടിലായിരുന്നു കോളജ് അധികൃതര്‍. ഇത് കുടുംബത്തിന് താങ്ങാനാവുമായിരുന്നില്ല. ഒരു വര്‍ഷത്തെ ഫീസ് നല്‍കാമെന്നറിയിച്ചിട്ടും അധികൃതര്‍ വഴങ്ങിയില്ല. ലോണെടുത്തായിരുന്ന വീട്ടുകാര്‍ ആതിരയെ പഠനത്തിനയച്ചിരുന്നത്.
സംസ്ഥാന സര്‍ക്കാരിനും കേരള സംസ്ഥാന നിയമസഭാ സെക്രട്ടേറിയറ്റിനു മുന്‍പാകെയും വിദ്യാഭ്യാസ മന്ത്രിക്കും ആതിര പരാതി നല്‍കിയിരുന്നുവെങ്കിലും തമിഴ്‌നാടുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ഇടപെടാനാവില്ലെന്നായിരുന്നു അധികൃതര്‍ നല്‍കിയ വിശദീകരണം. ഇതോടെ നിരാശയിലായ ആതിരയുടെയും കുടുംബത്തിന്റെയും ദുരവസ്ഥയെക്കുറിച്ച് കഴിഞ്ഞ ജൂണ്‍ 23 നായിരുന്നു 'ആ സര്‍ട്ടിഫിക്കറ്റെങ്കിലും തിരികെ കിട്ടിയാല്‍ എനിക്കെവിടെയെങ്കിലും പഠിക്കാമായിരുന്നു...' എന്ന തലക്കെട്ടോടെ സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട തമിഴ്‌നാട് ട്രിച്ചി കെ.എം.സി.സി പ്രവര്‍ത്തകരാണ് സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിക്കാന്‍ പ്രയത്‌നിച്ചത്. എ.ഐ.കെ.എം.സി.സി ട്രിച്ചി ജന. സെക്രട്ടറി മുഹമ്മദ് സഗീര്‍, ദേശീയ ജന. സെക്രട്ടറി ഷംസുദ്ദീന്‍, സെക്രട്ടറി ഗഫൂര്‍, തമിഴ്‌നാട് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ റഹീസ്, ഹാരിസ് എന്നിവര്‍ കഴിഞ്ഞ ഒരു മാസത്തോളം നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലമായാണ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിച്ചത്. കോളജ് അധികൃതരുമായി ഇവര്‍ നടത്തിയ ചര്‍ച്ചയില്‍ ബാക്കിയുള്ള സെമസ്റ്റര്‍ ഫീസുകളൊന്നും ഈടാക്കാതെയാണ് എസ്.എസ്.എല്‍.സി, പ്ലസ്ടു, ടി.സിയടക്കമുള്ള മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും കൈവശപ്പെടുത്താനായത്.
വിദ്യാര്‍ഥിയുടെ തന്നെ കാരണം കൊണ്ടാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതെന്നും സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിക്കുന്നതിനായി സര്‍ക്കാരിന് നല്‍കേണ്ട നിര്‍ബന്ധിത ഫീസ് മാത്രമാണ് ചോദിച്ചതെന്നും കോളജ് അധികൃതര്‍ വിശദീകരിച്ചു.
സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിക്കാന്‍ സുപ്രഭാതം വാര്‍ത്ത തുണയായെന്നും ട്രിച്ചി കെ.എം.സി.സി പ്രവര്‍ത്തകര്‍ നടത്തിയ പരിശ്രമം വലുതാണെന്നും ആതിരയും കുടുംബവും പറഞ്ഞു.


കരിപ്പൂരില്‍ 2.60 കോടിയുടെ സ്വര്‍ണ വേട്ട
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാലു യാത്രക്കാരില്‍ നിന്നായി എയര്‍കസ്റ്റംസ് ഇന്റലിജന്‍സും കസ്റ്റംസ് പ്രിവിന്റീവ് വിഭാഗവും ചേര്‍ന്ന് പിടികൂടിയത് 2.60 കോടി രൂപയുടെ സ്വര്‍ണക്കടത്ത്. എയര്‍ അറേബ്യവിമാനത്തില്‍ എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്ന് 2.40 കോടിയുടെ സ്വര്‍ണവും എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ യാത്രക്കാരനില്‍ നിന്ന് 20 ലക്ഷത്തിന്റെ സ്വര്‍ണവും മൂന്ന് ലക്ഷത്തിന്റെ ഇലക്ട്രാണിക്‌സ് ഉപകരണങ്ങളുമാണ് പിടികൂടിയത്.
കോഴിക്കോട് കുന്നമംഗലം സ്വദേശി ചേലിക്കര നിഷാദില്‍ നിന്ന് 1540.24 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇവക്ക് 53,90,000 രൂപ വിലവരും. മലപ്പുറം പന്തലൂര്‍ സ്വദേശി ഒട്ടകത്ത് ഉമ്മര്‍ എന്ന യാത്രക്കാരനില്‍ നിന്ന് 2658.5 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ഇവക്ക് 93,04,000 രൂപ വില ലഭിക്കും. മഞ്ചേരി സ്വദേശി മുഹമ്മദില്‍ നിന്ന് 2670.8 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് 93,47,800 രൂപയും വിലവരും.
ദുബൈയില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ മഞ്ചേരി എളങ്കൂര്‍ സ്വദേശി ഒടലംകുണ്ടില്‍ ഉവൈസില്‍ നിന്ന് 20 ലക്ഷത്തിന്റെ 804 ഗ്രാം സ്വര്‍ണവും മൂന്ന് ലക്ഷം വിലവരുന്ന ഏഴ് ലാപ്‌ടോപ്പും രണ്ട് ഐഫോണുകളുമാണ് പിടികൂടിയത്.

ശുഹൈബ് വധം: സി.പി.എം നേതാക്കളുടെ
പങ്കിന് തെളിവില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍
കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്തു സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ വാദം ആരംഭിച്ചു. ഉന്നത സി.പി.എം നേതാക്കളുടെ പങ്കിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചോ എന്ന കോടതിയുടെ ചോദ്യത്തിനു മറുപടിയായാണ് വാദത്തിനിടെ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ഉന്നത നേതാക്കള്‍ക്കു പങ്കുണ്ടെന്ന് പ്രതികള്‍ പറഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രാദേശിക തലത്തിലുള്ള വൈരത്തെ തുടര്‍ന്ന് നടന്ന കൊലപാതകമാണിത്. പ്രതികള്‍ ഒപ്പം നില്‍ക്കുന്ന ചിത്രം മാത്രം പരിഗണിച്ച് നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടന്ന് പറയാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആരെയെങ്കിലും അന്വേഷണ സംഘം സംരക്ഷിക്കുന്നതായി ബോധ്യപ്പെടുന്ന സാഹചര്യം ഇല്ല. യു. എ.പി.എ ചുമത്തണമെന്ന വാദം നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
കുറ്റപത്രത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ വിചാരണ കോടതിയെ ഹരജിക്കാരന്‍ സമീപിച്ചിട്ടില്ല. സാധാരണ കേസുകള്‍ അന്വേഷിക്കുന്നതിന് സി.ബി.ഐ ഏല്‍പ്പിക്കാനാവില്ല. പ്രത്യേക കാരണങ്ങള്‍ ഉണ്ടാവണം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷണത്തില്‍ ഉണ്ടായിട്ടില്ല. രണ്ട് അന്വേഷണ ഉദ്യോഗസ്ഥന്‍മാരില്‍ നിന്ന് എന്തെങ്കിലും ക്രമക്കേടുകള്‍ ഉള്ളതായി ഹരജിക്കാരന്‍ ആരോപിച്ചിട്ടില്ലന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേസില്‍ നാളെയും വാദം തുടരും. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ ജയശകര്‍ നമ്പ്യാര്‍ എന്നിവരുടെ ബഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.


മെട്രോ റെയിലിന് ശീമാട്ടിയുടെ ഭൂമി:
ത്വരിതാന്വേഷണ റിപ്പോര്‍ട്ട് മടക്കി
മൂവാറ്റുപുഴ: മെട്രോ റെയില്‍ പദ്ധതിക്കായി എറണാകുളത്തെ വസ്ത്രശാലയായ ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് ഹാജരാക്കിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് മടക്കി നല്‍കി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ബി. കലാം പാഷ ഉത്തരവായി. കേസില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് ജഡ്ജി ഉത്തരവിട്ടു. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനും കെ.എം.ആര്‍.എല്ലിനും സാമ്പത്തികനഷ്ടം ഉണ്ടായില്ലെന്ന കണ്ടെത്തല്‍ കോടതി സ്വീകരിച്ചില്ല.
ശീമാട്ടിക്ക് അധിക വില ലഭിക്കുന്ന വിധം ശീമാട്ടിയും ജില്ലാ കലക്ടറും തമ്മില്‍ ഉണ്ടാക്കിയ കരാറില്‍ ചേര്‍ത്തിരിക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തണം. പുറമ്പോക്ക് ഭൂമിക്ക് വില നല്‍കുവാന്‍ ഇടയായിട്ടുണ്ടോയെന്നും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ കോടതി ആവശ്യപ്പെട്ടു. അഴിമതി നിരോധന വകുപ്പു പ്രകാരം മുന്‍ ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം ശീമാട്ടി ഉടമകളായ ബീന കണ്ണന്‍, തിരുവെങ്കിടം എന്നിവരെ പ്രതികളാക്കി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.

നടുമ്പാശേരിയില്‍ അരകിലോ സ്വര്‍ണം പിടികൂടി
നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയില്‍ 16.5 ലക്ഷം രൂപ വില വരു അര കിലോഗ്രാം സ്വര്‍ണം പിടികൂടി. വിവിധ വിമാനങ്ങളിലായി നെടുമ്പാശേരിയിലെത്തിയ മൂന്ന് യാത്രക്കാരാണ് പിടിയിലായത്. ദുബൈ, ക്വലാലംപൂര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെത്തിയത്.

സ്രാവ്- തിരണ്ടി സംരക്ഷണം: രാജ്യാന്തര പാനല്‍ ചര്‍ച്ചയില്‍ യു.എന്‍ പ്രതിനിധികള്‍ പങ്കെടുക്കും
കൊച്ചി: സ്രാവ്-തിരണ്ടിയിനങ്ങളുടെ സംരക്ഷണം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് സംയുക്ത ചര്‍ച്ച നടത്തുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഈ മേഖലയിലെ ശാസ്ത്രജ്ഞരും ഗവേഷകരും ഇന്നു മുതല്‍ നാല് ദിവസം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ) സംഗമിക്കും. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനും (എഫ്.എ.ഒ) സി.എം.എഫ്.ആര്‍.ഐയും സംയുക്തമായാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. സ്രാവ്-തിരണ്ടി മത്സ്യബന്ധനം, സംരക്ഷണം, വിപണനം എന്നിവ കാര്യക്ഷമമാക്കുന്നതിന് രാജ്യാന്തരതലത്തില്‍ സ്വീകരിക്കേണ്ട നടപടികളെകുറിച്ചാണ് വിദഗ്ധര്‍ ചര്‍ച്ച ചെയ്യുക.
ഏറ്റവും കൂടുതല്‍ വംശനാശഭീഷണിക്ക് വിധേയമാകുന്ന സ്രാവ്, തിരണ്ടി എന്നിവയുടെ സുസ്ഥിര പരിപാലനത്തിനും സംരക്ഷണത്തിനും നിര്‍ണായകമാകുന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തും. ആഗോളതലത്തില്‍ പ്രശസ്തരായ ശാസ്ത്രജ്ഞരും ഗവേഷകരുമാണ് ചര്‍ച്ച നയിക്കുന്നത്. എഫ്.എ.ഒയുടെ പ്രതിനിധികളും ഇന്ത്യയില്‍ നിന്നുള്ള ശാസ്ത്രജ്ഞരും പങ്കെടുക്കും. യു.കെ, ഓസ്‌ട്രേലിയ, മെക്‌സിക്കോ, ഇറ്റലി, ബ്രസീല്‍, അര്‍ജന്റീന, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, പെറു, നൈജീരിയ, സോമാലിയ, മ്യാന്‍മര്‍, നമീബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വിദേശ പ്രതിനിധികള്‍.

സുരക്ഷാ വലയത്തില്‍
മക്കയും പരിസരവും
നിസാര്‍ കലയത്ത്
മക്ക: ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ തുടങ്ങാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ മക്കയും പരിസരവും കനത്ത സുരക്ഷയില്‍. പതിനായിരക്കണക്കിന് സുരക്ഷാ ജീവനക്കാരാണ് ഹറമിന്റെ പരിസരങ്ങളില്‍ സസൂക്ഷ്മം ജാഗ്രതയിലുള്ളത്. സൈനികര്‍ക്ക് പുറമെ സിവില്‍ സര്‍വിസ്, സിവില്‍ ഡിഫന്‍സ് എന്നീ വിഭാഗവും തീര്‍ഥാടകരുടെ സേവനത്തിനും സുരക്ഷയ്ക്കും രംഗത്തുണ്ട്. ഇതിനു പുറമെ ഹറമിലെ തീര്‍ഥാടകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് എട്ടു വകുപ്പുകളുടെ സഹകരണത്തോടെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളുമുണ്ട്. ഹജ്ജിന് ഭംഗം വരുത്തുന്ന നടപടി മനഃപൂര്‍വം തീര്‍ഥാടകരുടെ ഭാഗത്തു നിന്നുണ്ടായാല്‍ അവരെ കായികമായി നേരിടാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശമുണ്ട്.
സുരക്ഷയുടെ ഭാഗമായി ഓരോ തീര്‍ഥാടകനെയും സൂക്ഷ്മമായി പരിശോധിച്ചാണ് മക്കയിലേക്ക് കടത്തി വിടുന്നത്. അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നതിനും മറ്റുമായി മക്കയിലേക്ക് കടക്കുന്നത് തടയാന്‍ ഏഴു സ്ഥലങ്ങളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ത്വാഇഫ്-മക്ക റോഡിലെ ബുഹൈത്വ, സൈല്‍ റോഡിലെ ഖര്‍നുല്‍ മനാസില്‍, അല്‍ഹദായിലെ വാദി, മുഹര്‍റം, ജിദ്ദ - മക്ക എക്‌സ്പ്രസ് റോഡ്, മക്ക - മദീന റോഡ്, പഴയ ജിദ്ദ - മക്ക റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാന ചെക്ക് പോയിന്റുകള്‍ ഒരുക്കിയിരിക്കുന്നത്.
തിരക്ക് കുറയ്ക്കാന്‍ പ്രധാന ചെക്ക് പോയിന്റുകളിലെത്തുന്നതിന് മുന്‍പ് താല്‍ക്കാലിക പരിശോധനാ കേന്ദ്രങ്ങളുമുണ്ടാവുമെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി. ഹജ്ജ് അനുമതി പത്രമുള്ളവരാണെന്നും വാഹനം നിശ്ചിത നിബന്ധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തിയാല്‍ താല്‍ക്കാലിക ചെക്ക് പോയിന്റുകളില്‍ വച്ച് വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കണം. പ്രധാന ചെക്ക് പോസ്റ്റുകളിലെ പരിശോധനാ നടപടികള്‍ വേഗത്തിലാക്കാനാണിത്. സര്‍വിസ് റോഡുകളിലൂടെയും മലമ്പാതകളിലൂടെയും നുഴഞ്ഞുകയറുന്നത് നിരീക്ഷിക്കാനും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഓരോ ചെക്ക് പോയിന്റുകള്‍ക്കടുത്തും പിടിയിലാവുന്നവരെ താമസിപ്പിക്കാനും വിരലടയാളമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും പ്രത്യേക കേന്ദ്രങ്ങളുണ്ട്.
തീര്‍ഥാടകരെ അനധികൃതമായി ഹജ്ജിന് വാഹനത്തില്‍ കൊണ്ടുപോവുന്നവര്‍ക്ക് 15 ദിവസം ജയില്‍ ശിക്ഷയും തീര്‍ഥാടകര്‍ക്ക് 15,000 റിയാല്‍ വീതം പിഴയുമുണ്ടാവും. ഇതിനു പുറമെ വാഹനം കണ്ടുകെട്ടും. വിദേശിയാണെങ്കില്‍ നാട് കടത്തും. അതേസമയം, സംഘര്‍ഷ ബാധിത രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ പ്രത്യേക സുരക്ഷാ വിഭാഗമാണ് നിലവില്‍ പരിശോധിക്കുന്നത്.

കര്‍ണാടക സഖ്യസര്‍ക്കാരിന്റെ നാള്‍വഴി
ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വം സഖ്യസര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ ഉണ്ടായതായിരുന്നു. 2018 മെയിലായിരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്. 105 സീറ്റില്‍ വിജയിച്ച ബി.ജെ.പിക്ക് അധികാരത്തിലേറാനുള്ള സാധ്യത ഇല്ലാതാക്കിയാണ് ജെ.ഡി.എസിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറിയത്.
കര്‍ണാടകക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഗോവയിലും മണിപ്പൂരിലും മേഘാലയയിലും ബി.ജെ.പി പ്രയോഗിച്ച തന്ത്രം ഇവിടെ പ്രയോഗിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍:
ജെ.ഡി.എസിനെ കൂട്ടുപിടിച്ച് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കുതിരകച്ചവടം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ്, ദള്‍ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.
ഓപ്പറേഷന്‍ താമരയുടെ ഭാഗമായി ഇവിടെയും ബി.ജെ.പിയുടെ ദൂതന്മാരെത്തി. രക്ഷതേടി എം.എല്‍.എമാര്‍ കേരളത്തിലേക്ക് പോകാന്‍ തീരുമാനിച്ചു. വിമാന യാത്രക്ക് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് ബസ് മാര്‍ഗം കേരളത്തിലേക്ക് വരാന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീട് യാത്ര ഹൈദരാബാദിലേക്ക് മാറ്റി
എം.എല്‍.എമാരെ ബി.ജെ.പി നേതാക്കള്‍ വിളിക്കുന്നത് റിക്കോര്‍ഡ് ചെയ്തു. കൂറുമാറ്റ പ്രേരണക്ക് തെളിവായി നാല് ഓഡിയോ ക്ലിപ്പുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞക്ക് സാവകാശം വേണമെന്ന ബി.ജെ.പിയുടെ ഹരജി സുപ്രിം കോടതി തള്ളി. 15 ദിവസം കൊണ്ട് ഭൂരിപക്ഷം തെളിയിച്ചാല്‍ മതിയെന്ന ഗവര്‍ണറുടെ തീരുമാനം സുപ്രിം കോടതി തിരുത്തി.
ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബി.എസ് യദ്യൂരപ്പ മുഖ്യമന്ത്രിയായി ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റു. അധികാരമേറ്റ് 56 മണിക്കൂറില്‍ യദ്യൂരപ്പ സര്‍ക്കാര്‍ രാജിവച്ചു.
കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു.15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് ദിവസം കോണ്‍ഗ്രസ് എം.എല്‍.എമാരായ പ്രതാപ് ഗൗഡ പാട്ടീല്‍, ആനന്ദ് സിങ് എന്നിവരെ കാണാതായി. പിന്നീട് വൈകീട്ടോടെ ഇരുവരും തിരിച്ചെത്തി.
വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് സഖ്യസര്‍ക്കാര്‍ അധികാരമേറ്റു.
ഓപ്പറേഷന്‍ താമര ശക്തമാക്കി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ബി.ജെ.പി തുടങ്ങി. അധികാരമേറ്റ ഉടന്‍ തന്നെ സഖ്യസര്‍ക്കാരില്‍ അസ്വാരസ്യം ഉടലെടുത്തു.
മന്ത്രിസ്ഥാനം കിട്ടാത്ത എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് മാറുമെന്ന് ഭീഷണി മുഴക്കി. മന്ത്രിസഭ വികസിപ്പിച്ചതോടെ വിമത നീക്കത്തിന് പരിഹാരമായി
ഇതിനിടയില്‍ സര്‍ക്കാരിനെതിരേ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരസ്യമായി രംഗത്തെത്തി.
കോണ്‍ഗ്രസുമായുള്ള സഖ്യം ബി.എസ്.പി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഏക എം.എല്‍.എ മഹേഷ് മന്ത്രിസഭയില്‍ നിന്ന് പുറത്തായി
സ്വതന്ത്രരായ ശങ്കറും നാഗേഷും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബി.ജെ.പി പക്ഷത്തേക്ക് മാറി
2019 ഫെബ്രുവരിയില്‍ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു ജെ.ഡി.എസ് അംഗവും സഭാ നടപടികളില്‍ വിന്ന് വിട്ടുനിന്നതോടെ സര്‍ക്കാരില്‍ പ്രതിസന്ധി തുടങ്ങി
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വീണ്ടും വിമത നീക്കം ശക്തമായി. ഉമേഷ് ജാദവ് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു.
രമേഷ് ജാര്‍ക്കിഹോളിയും കലാപവുമായി രംഗത്തെത്തി
മെയില്‍ 20 വിമതര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് യദ്യൂരപ്പ അറിയിച്ചു. ഇതിനിടയില്‍ ചില വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി.
ജൂലൈ ഒന്നിനും 10നും ഇടയില്‍ ആനന്ദ് സിങ്, രമേഷ് ജാര്‍ക്കി ഹോളി എന്നിവര്‍ രാജിവച്ചു. ജെ.ഡി.എസ് നേതാവുകൂടിയായ എ.എച്ച് വിശ്വനാഥിന്റെ നേതൃത്വത്തില്‍ 13 എം.എല്‍.എമാര്‍ രാജിവച്ചു. ഇവരില്‍ 11 പേര്‍ മുംബൈയിലേക്ക് മാറി. രാജിവച്ചവരില്‍ എട്ടുപേരുടെ രാജിക്കത്ത് ചട്ടപ്രകാരമല്ലെന്ന് സ്പീക്കര്‍ അറിയിച്ചു
ജൂലൈ 11 മുതല്‍ 23 വരെയുള്ള ദിവസങ്ങള്‍ നിര്‍ണായകമായി. വിമതരെ കാണാനെത്തിയ ഡി.കെ ശിവകുമാറിനെ പൊലിസ് തടഞ്ഞു. രാജി അംഗീകരിക്കാത്ത സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമതര്‍ സുപ്രിം കോടതിയില്‍. ഇതിനിടയില്‍ വീണ്ടും രാജിയുണ്ടായി. 16 എം.എല്‍.എമാര്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കിയതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി.
ഇതിനിടയില്‍ വിശ്വാസവോട്ടിന് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയത് സ്പീക്കര്‍ തള്ളി. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിശ്വാസ വോട്ടെടുപ്പിനുമേല്‍ ചര്‍ച്ച തുടങ്ങി.

കാമുകനൊപ്പം
പോകാന്‍ യുവതി ഭര്‍ത്താവിനെ
കൊലപ്പെടുത്തി
തരന്‍തരന്‍: കാമുകനൊപ്പം പോകാന്‍ യുവതി ഭര്‍ത്താവ് രാജ്പ്രീത് സിങ്ങിനെ കൊലപ്പെടുത്തി. രണ്ട് കുട്ടികളുടെ മാതാവായ സിമ്രാന്‍ കൗര്‍ ആണ് ഈ അരുംകൊല ചെയ്തത്. എന്നാല്‍ സംഭവത്തില്‍ ഇവരുടെ രണ്ട് കുട്ടികളും മാതാവിനെ കടുത്ത ശിക്ഷക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് ഭര്‍ത്താവിനെ സിമ്രാന്‍ കൊലപ്പെടുത്തിയത്. മരിച്ചില്ലെങ്കിലോ എന്ന സംശയത്തില്‍ പിന്നീട് കഴുത്ത് ഞെരിക്കുകയും ചെയ്തു. പിതാവിനെ മാതാവ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുട്ടികള്‍ വെളിപ്പെടുത്തിയതോടെയാണ് യുവതി കുടുങ്ങിയത്. രാജ്പ്രീതിന്റെ പിതാവിന്റെ പരാതിയില്‍ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു.

അധ്യാപികയെ
ക്ലാസ് മുറിയില്‍
കുത്തിക്കൊന്നു
കോയമ്പത്തൂര്‍: മധുര തിരുമംഗലത്തെ ഹൈസ്‌കൂളില്‍ അധ്യാപികയായ രതിദേവിയെ ക്ലാസ് മുറിയില്‍ കയറി ഭര്‍ത്താവ് ഗുരു മുനിശ്വരന്‍ കുത്തിക്കൊലപ്പെടുത്തി. സിവില്‍ എന്‍ജിനീയറായ ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു.

അങ്കണവാടിയില്‍
ഭക്ഷണമുണ്ടാക്കുന്നത് ശുചിമുറിയില്‍
ഭോപ്പാല്‍: അങ്കണവാടി കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്നത് ശുചിമുറിയില്‍നിന്ന്. ശിവപുരി ജില്ലയിലെ കരേരയിലാണ് സംഭവം. ഭക്ഷണം പാകം ചെയ്യാന്‍ മതിയായ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അങ്കണവാടി ജീവനക്കാര്‍ ശുചിമുറിയില്‍ വച്ച് ഭക്ഷണം പാകം ചെയ്യുന്നത്.
എന്നാല്‍ ഭക്ഷണം ഉണ്ടാക്കുന്നതിനായി സ്ഥലം തയാറാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് മുന്നില്‍ നിവേദനം നല്‍കിയിരുന്നുവെന്ന് അങ്കണവാടി ജീവനക്കാരി രാജകുമാരി യോഗി പറഞ്ഞു.

ഭീകരര്‍ വധിച്ച സൈനികന്റെ
സഹോദരന്മാര്‍ സൈന്യത്തില്‍ ചേര്‍ന്നു
ശീനഗര്‍: ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്റെ രണ്ട് സഹോദരന്മാര്‍ സൈന്യത്തില്‍ ചേര്‍ന്നു. രാജ്യത്തെ സേവിക്കുകയും സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ പ്രതികാരം ചെയ്യുകയുമെന്നതാണ് ഇപ്പോള്‍ തങ്ങളുടെ മുഖ്യലക്ഷ്യമെന്ന് സൈനികരായ മുഹമ്മദ് താരിഖ്, മുഹമ്മദ് സാബിര്‍ എന്നിവര്‍ പറഞ്ഞു.
ഇന്നലെയാണ് ഇരുവരും രജൗറി ടെറിട്ടോറിയല്‍ സൈന്യത്തിലെത്തിയത്. ഇവരെ പഞ്ചാബ് റെജിമെന്റില്‍ പരിശീലനത്തിനായി അയക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 14നാണ് ഇവരുടെ സഹോദരന്‍ ഒറംഗസീബിനെ പുല്‍വാമയില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.
44ാം രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനായിരുന്നു ഔറംഗസീബ്.

സ്വകാര്യ മേഖലയിലുള്‍പ്പെടെ ജോലിസംവരണം: മാതൃകയായി ആന്ധ്രപ്രദേശ്
അമരാവതി: സംസ്ഥാനത്തെ യുവാക്കള്‍ക്ക് സ്വകാര്യ കമ്പനികളിലും ജോലി സംവരണം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകാന്‍ ആന്ധ്രാപ്രദേശ്. ഇതുസംബന്ധിച്ച ബില്‍ ഇന്നലെ സംസ്ഥാന നിയമസഭ പാസാക്കി. വ്യാവസായിക യൂനിറ്റുകള്‍, ഫാക്ടറികള്‍, പൊതു-സ്വകാര്യ മേഖലയിലുള്ള സംയുക്ത സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ 75 ശതമാനം സംവരണം നല്‍കുന്ന ഇന്‍ഡസ്ട്രീസ്-ഫാക്ടറീസ് ആക്ട് ആണ് ഇന്നലെ നിയമസഭ പാസാക്കിയത്.
ഇത്തരമൊരു നിയമം പാസാക്കുന്നതിലൂടെ തദ്ദേശീയര്‍ക്ക് തൊഴിലുറപ്പ് പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ആന്ധ്ര മാറി.
ജോലിക്ക് തിരഞ്ഞെടുക്കുന്ന യുവാക്കള്‍ക്ക് ആവശ്യമായ പരിശീലനം ഇല്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ പരിശീലനം നല്‍കാനുള്ള വ്യവസ്ഥയും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുണമേന്‍മയുള്ള തൊഴിലാളികളെ കിട്ടാനില്ലെന്ന കമ്പനികളുടെ ആരോപണം ഇല്ലാതിരിക്കാനാണ് ഇതെന്നും സര്‍ക്കാര്‍ പറയുന്നു.
പ്രാദേശിക തലത്തില്‍ യുവാക്കള്‍ക്ക് തൊഴിലുകളില്‍ സംവരണം നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് ജഗന്‍മോഹന്‍ നടത്തിയ സംസ്ഥാന പദയാത്രയില്‍ വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലേറിയതിനു പിന്നാലെയാണ് അദ്ദേഹം ഇത് നടപ്പാക്കിയത്.
പ്രാദേശിക തലത്തിലുള്ള സംരംഭങ്ങളില്‍ യുവാക്കള്‍ക്ക് തൊഴില്‍ സംവരണം നടപ്പാക്കുമെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചിരുന്നുവെങ്കിലും അത് ഇപ്പോഴും നടപ്പാക്കിയിട്ടില്ല.
എന്നാല്‍ ഇക്കാര്യത്തില്‍ ആന്ധ്രാപ്രദേശ് മുന്‍പന്തിയില്‍ എത്തിയിരിക്കുകയാണ്. നിയമം നിലവില്‍ വരുന്നതോടെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് തദ്ദേശവാസികള്‍ക്ക് തൊഴിലവസരം നിഷേധിക്കാനാകില്ല.
സംസ്ഥാനത്തെ തൊഴില്‍ രഹിതരമായ യുവാക്കള്‍ക്കായി 1.33 ലക്ഷം ഗ്രാമീണ തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സോന്‍ഭദ്ര വെടിവയ്പ്: ഭൂരേഖകള്‍ കാണാനില്ലെന്ന് റവന്യൂ വകുപ്പ്
സോന്‍ഭദ്ര: ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ 10 ദലിതരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍. പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ജന. സെക്രട്ടറി പ്രിയങ്കാഗാന്ധി പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഭവം സര്‍ക്കാരിനെതിരായ ജനവികാരത്തിലേക്ക് ഉയര്‍ന്നത്. ഇതിനിടയില്‍ ഭൂമിയുമായി ബന്ധപ്പെട്ട് 1955ലെ റവന്യൂ രേഖകള്‍ നഷ്ടപ്പെട്ടതായാണ് വിവരം.
എന്നാല്‍ 1955ല്‍ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസാണ് രേഖകള്‍ നഷ്ടപ്പെടാനിടയായ സംഭവത്തില്‍ പ്രതിക്കൂട്ടിലാകുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി.ജെ.പിയും ആരോപിക്കുന്നുണ്ടെങ്കിലും ഇവരെ പ്രതിക്കൂട്ടിലാക്കി അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയതോടെ പ്രശ്‌നം വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
1989വരെ മിര്‍സാപൂര്‍ ജില്ലയുടെ ഭാഗമായിരുന്നു സോന്‍ഭദ്ര. അന്നത്തെ രേഖകളാണ് കാണാതായത്. പല രേഖകളും നിശ്ചിത കാലത്തിനുശേഷം നശിപ്പിക്കുമെന്നും ഇതായിരിക്കാം ഇവിടെയും സംഭവിച്ചതെന്നാണ് സംശയമെന്നും അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് യോഗേന്ദ്ര ബഹാദൂര്‍ സിങ് പറഞ്ഞു.
അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചാണ് വിഷയത്തില്‍ അന്വേഷണം നടത്തുന്നത്. 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

ചെറുകിട കച്ചവടക്കാര്‍ക്കും സ്വയംതൊഴിലുകാര്‍ക്കും പെന്‍ഷന്‍ നടപ്പാക്കും
ന്യൂഡല്‍ഹി: രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ക്കും സ്വയംതൊഴിലുകാര്‍ക്കും പെന്‍ഷന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് മൂന്നുകോടി സ്വയംതൊഴില്‍ ചെയ്യുന്നവരുണ്ടെന്ന് തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്‌വാര്‍ ലോക്‌സഭയില്‍ പറഞ്ഞു.
പ്രധാനമന്ത്രി ശ്രംയോഗി മന്‍ദന്‍ യോജന പദ്ധതി വ്യാപകമാക്കുമെന്നും ഇത് അര്‍ഹരായ എല്ലാ ഗുണഭോക്താക്കളും ഉള്‍പ്പെടുന്ന വിധത്തിലാക്കുമെന്നും പെന്‍ഷന്‍ സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന വിധത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. കഴിഞ്ഞ മെയ് 31ന് ഈ ശുപാര്‍ശ കാബിനറ്റിന്റെ പരിഗണനക്ക് വിട്ടിരുന്നു.

ജയലളിതയുടെ സ്വത്ത് സംരക്ഷിക്കണമെന്ന് ഹൈക്കോടതിയില്‍ ഹരജി
കോയമ്പത്തൂര്‍: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള 913 കോടി രൂപയുടെ സ്വത്തുക്കള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ നേതാവ് പുകഴേന്തി സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
ജയലളിതയുടെ സ്വത്തിന്റെ അവകാശം അവരുടെ സഹോദരന്‍ ജയറാമിന്റെ മക്കളായ ദീപ, ദീപക് എന്നിവര്‍ക്ക് അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിക്കണമെന്ന് അവര്‍ക്കുവേണ്ടണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ജയലളിതയുടെ പോയസ് ഗാര്‍ഡന്‍ ഉള്‍പ്പെടെ 4 സ്വത്തുക്കള്‍ അഴിമതികേസുമായി ബന്ധപ്പെട്ട് എന്‍ഫോസ്‌മെന്റ് വിഭാഗം മരവിപ്പിച്ചിട്ടുണ്ട്.

അസം പൗരത്വപട്ടിക: അവസാന തിയതി ഓഗസ്റ്റ് 31ലേക്ക് നീട്ടി, സാംപിള്‍ പരിശോധന വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി
ന്യൂഡല്‍ഹി: അസം പൗരത്വപ്പട്ടിക പുറത്തിറക്കുന്നതിനുള്ള അവസാന തിയതി സുപ്രിംകോടതി ഓഗസ്റ്റ് 31ലേക്ക് നീട്ടി. അസമിലെ വെള്ളപ്പൊക്കം മൂലം പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോടുകൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന പൗരത്വപ്പട്ടിക കോ ഓഡിനേറ്റര്‍ പ്രദീക് ഹലേജയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ എന്നിവരുടെ ബെഞ്ചിന്റെ നടപടി.
ഈ മാസം 31 ആയിരുന്നു നേരത്തെ സുപ്രിംകോടതി നല്‍കിയ അവസാന തിയതി. പട്ടിക തയാറാക്കുന്ന നിലവിലുള്ള രീതി പുനഃപരിശോധിക്കുകയും സാംപിള്‍ പരിശോധന നടത്തുകയും ചെയ്യണമെന്ന കേന്ദ്രത്തിന്റെയും അസം സര്‍ക്കാരിന്റെയും ആവശ്യം സുപ്രിംകോടതി തള്ളി.
80 ലക്ഷം പേരുടെ പുനഃപരിശോധന പൂര്‍ത്തിയായതായും സാംപിള്‍ പരിശോധന ആവശ്യമില്ലെന്നുമുള്ള പ്രദീക് ഹലേജയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഈ ആവശ്യം തള്ളിയത്. ഈ ഘട്ടത്തില്‍ സാംപിള്‍ പരിശോധനയുടെ കാര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഓഗസ്റ്റ് ഏഴിന് വീണ്ടും പരിഗണിക്കും.
നിലവിലുള്ള പട്ടികയില്‍ അനധികൃതമായി വിദേശപൗരന്‍മാര്‍ കടന്നു കൂടുകയും യഥാര്‍ഥ പൗരന്‍മാര്‍ പുറത്താവുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും അസം സര്‍ക്കാരിന്റെയും വാദം.


ബോറിസ് ജോണ്‍സന്‍, മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്
ലണ്ടന്‍: പ്രതീക്ഷകള്‍ തെറ്റിയില്ല. ഒക്ടോബറോടെ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോവാനൊരുങ്ങുന്ന ഗ്രേറ്റ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തീവ്ര വലതുപക്ഷക്കാരനായ ബോറിസ് ജോണ്‍സന്‍ ഇന്ന് സ്ഥാനമേല്‍ക്കുകയാണ്. ബ്രെക്‌സിറ്റ് എന്ന പ്രഹേളികയ്ക്കു മുന്നില്‍ അടിപതറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവച്ച തെരേസ മേ ഇന്നു പ്രധാനമന്ത്രി പദത്തില്‍നിന്ന് പടിയിറങ്ങും. പകരം സ്ഥാനമേല്‍ക്കുന്ന ജോണ്‍സന്‍ രാഷ്ട്രീയക്കാരനെന്നതിലുപരി ചരിത്രകാരനും മാധ്യമപ്രവര്‍ത്തകനുമാണ്.
ടോറി പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തില്‍ അദ്ദേഹം തറപറ്റിച്ചത് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെയാണ്. യു.എസ് പൗരത്വം കൂടിയുള്ള ജോണ്‍സനെ തുടക്കംമുതലേ പ്രസിഡന്റ് ട്രംപ് പിന്തുണച്ചിരുന്നത് അദ്ദേഹത്തിന്റെ അമേരിക്കന്‍ ബന്ധവും തീവ്രവലതുപക്ഷ നിലപാടുകളും കാരണമാവാം. എന്നാല്‍ രസകരമായ കാര്യം സെമിറ്റിക് വിരോധിയായ ജോണ്‍സന്റെ വംശപരമ്പര അമ്മയുടെ താവഴിയിലൂടെ ജൂതമതവുമായും അച്ഛന്റെ മുതുമുത്തച്ഛന്‍ വഴി ഇസ്‌ലാം മതവുമായും ബന്ധമുള്ളതാണ് എന്നതാണ്.
ജോണ്‍സന്റെ പ്രപിതാമഹന്‍ അലി കമാല്‍ സെക്കുലര്‍ മുസ്‌ലിമായ തുര്‍ക്കി ജേണലിസ്റ്റാണ്. ഇതുകൊണ്ടാണ് ജോണ്‍സന്‍ സ്വയം വണ്‍-മാന്‍ മെല്‍റ്റിങ് പോട്ട് എന്നു വിശേഷിപ്പിച്ചത്. ഒരിക്കല്‍ അച്ഛനുമായി കണ്ടുമുട്ടിയ റഷ്യക്കാരന്‍ സമ്മാനിച്ചതാണ് ബോറിസ് എന്ന പേര്. 1964 ജൂണ്‍ 19ന് ന്യൂയോര്‍ക്ക് സിറ്റിയിലാണ് ജോണ്‍സന്റെ ജനനം. പൂര്‍ണനാമം അലക്‌സാന്‍ഡര്‍ ബോറിസ് ഡെ ഫെഫല്‍ ജോണ്‍സന്‍ എന്നാണ്. 1993ല്‍ മരീന വീലറെ ജോണ്‍സന്‍ ജീവിതസഖിയാക്കി. നാലു കുട്ടികളുണ്ട് ഈ 55കാരന്.
ഓക്‌സ്ഫഡില്‍ പഠിക്കുന്ന കാലത്തേ നേതൃശേഷി പ്രകടിപ്പിച്ചിട്ടുണ്ട് ജോണ്‍സന്‍. 1986ല്‍ ഓക്‌സ്ഫഡിലെ യൂനിയന്‍ പ്രസിഡന്റായി. എന്നാല്‍ കരിയര്‍ തുടങ്ങുന്നത് വിഖ്യാതമായ ദ ടൈംസില്‍ മാധ്യമപ്രവര്‍ത്തകനായാണ്. എന്നാല്‍ ഒരിക്കല്‍ ഒരു പ്രസ്താവന വളച്ചൊടിച്ചതിന് എഡിറ്റര്‍ പുറത്താക്കി. പിന്നീട് ദി ഡെയ്‌ലി ടെലിഗ്രാഫിന്റെ ബ്രസല്‍സ് ലേഖകനായി. ബ്രിട്ടീഷ് വലതുപക്ഷത്തെ ആവേശംകൊള്ളിക്കുന്നതായിരുന്നു ബോറിസിന്റെ ലേഖനങ്ങള്‍.
1994ല്‍ ടെലിഗ്രാഫിന്റെ അസിസ്റ്റന്റ് എഡിറ്ററായി. 1999ല്‍ ടെലിഗ്രാഫ് വിട്ട് ദി സ്‌പെക്ടേറ്ററില്‍ എഡിറ്ററായി. 2005 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. പിന്നീടാണ് രാഷ്ട്രീയരംഗത്തേക്കു കടന്നത്. 2001ല്‍ ഹെന്‍ലിയില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പാര്‍ലമെന്റ് അംഗമായി. 2008 മുതല്‍ 2016 വരെ തുടര്‍ച്ചയായി എട്ടുവര്‍ഷം ലണ്ടന്‍ മേയറായിരുന്ന അദ്ദേഹത്തെ തെരേസ മേ പ്രധാനമന്ത്രിയായതോടെ ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. രണ്ടുവര്‍ഷം ഈ സ്ഥാനത്തു തുടര്‍ന്ന അദ്ദേഹം പിന്നീട് മേയുടെ ബ്രെക്‌സിറ്റ് നിലപാടില്‍ വിയോജിച്ച് സ്ഥാനം രാജിവച്ചു. ഒടുവില്‍ മേയുടെ പിന്‍ഗാമിയായി അധികാരത്തിലേറുമ്പോള്‍ അന്നത്തെ രാജി അദ്ദേഹത്തിനു തുണയായി എന്നു പറയാം.
ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റില്‍ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിലാണ് തെരേസ മേ രാജിവച്ചത്. അതുകൊണ്ടുതന്നെ ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുക എന്നതാണ് ബോറിസ് ജോണ്‍സന് മുന്നിലുള്ള പ്രധാന വെല്ലുവിളി. അദ്ദേഹത്തിന്റെ നയങ്ങളോട് കടുത്ത എതിര്‍പ്പുള്ള ധനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രാജിക്കൊരുങ്ങുന്നു എന്നതും പ്രശ്‌നമാണ്.
മറ്റൊന്ന് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്ത ഇറാന്റെ നിലപാടാണ്. മുന്‍ഗാമി തുടര്‍ന്നുവന്ന നയതന്ത്ര പാത വെടിഞ്ഞ് ജോണ്‍സന്‍ കര്‍ക്കശ നിലപാടെടുത്താല്‍ അത് പശ്ചിമേഷ്യയെ വീണ്ടും യുദ്ധമുഖത്തെത്തിക്കും. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ജോണ്‍സന്റെ സൗഹൃദം ഈയൊരു സാധ്യത നിലനിര്‍ത്തുന്നു. യു.എസുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ജോണ്‍സന്റെ അധികാരാരോഹണം തുണയാകും.
യു.എസിലെ യു.കെ അംബാസഡര്‍ ട്രംപ് ഭരണകൂടത്തെ കഴിവുകെട്ടവരെന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്ന് അംബാസഡറെ പിന്തുണച്ച തെരേസ മേയെ ട്രംപ് ശക്തമായി വിമര്‍ശിച്ചിരുന്നു. ഇത് യു.എസ്-ബ്രിട്ടന്‍ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നിടം വരെ എത്തിയിരുന്നു കാര്യങ്ങള്‍. ട്രംപിന്റെ കടുത്ത വിമര്‍ശകനാണ് നിലവിലെ ലണ്ടന്‍ മേയര്‍. അദ്ദേഹത്തെ കൂടെ നിര്‍ത്തുന്നതും പുതിയ പ്രധാനമന്ത്രിക്ക് വെല്ലുവിളിയാകും.
കടുത്ത വലതുപക്ഷ വംശീയവാദിയായ ജോണ്‍സന്റെ കുടിയേറ്റ നയങ്ങള്‍ ലോകം ഉല്‍കണ്ഠയോടെയാണ് കാത്തിരിക്കുന്നത്. യൂറോപ്യന്‍ യൂനിയനില്‍നിന്ന് ഏതു വിധേനയും പുറത്തുപോവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് കുടിയേറ്റവിരുദ്ധ നിലപാടുകൊണ്ടു കൂടിയാണ്. ജോണ്‍സന്റെ വരവില്‍ ബ്രിട്ടനിലെ മുസ്‌ലിംകള്‍ ആശങ്കയിലാണ്. ഇസ്‌ലാമിനെ കുറിച്ച് അദ്ദേഹത്തിന്റെ വിലയിരുത്തലാണ് കാരണം.
വിദ്യാഭ്യാസപരമായി മുസ്‌ലിംലോകം നൂറ്റാണ്ടുകള്‍ പിന്നോട്ടു പോവാന്‍ കാരണം ഇസ്‌ലാമിക വിശ്വാസമാണെന്ന് പല വേദിയിലും ജോണ്‍സന്‍ പറയാറുണ്ട്. ഇത് രാജ്യത്തെ മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തും. ടോറി പാര്‍ട്ടിയിലെ 56 ശതമാനം പേരും ഇസ്‌ലാം ബ്രിട്ടന് ഭീഷണിയാണെന്നു വിശ്വസിക്കുന്നവരാണ്. അതേസമയം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മതമാണ് ഇസ്‌ലാം.

സി.ഐ.എ ചാരന്മാരെ ഇറാന്‍ അറസ്റ്റ് ചെയ്‌തെന്ന വാദം കള്ളം: ട്രംപ്
വാഷിങ്ടണ്‍: 17 സി.ഐ.എ ചാരന്മാരെ അറസ്റ്റ് ചെയ്‌തെന്നും അതില്‍ ചിലരെ വധശിക്ഷയ്ക്ക് വിധിച്ചെന്നുമുള്ള ഇറാന്റെ അവകാശവാദം തള്ളി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
സി.ഐ.എ ചാരന്മാരെ ഇറാന്‍ അറസ്റ്റ് ചെയ്‌തെന്ന അവകാശവാദം തെറ്റാണ്. ഇതില്‍ യാതൊരു സത്യവുമില്ല. ഡ്രോണ്‍ വെടിവച്ചിട്ടു എന്നത് പോലുള്ള കൂടുതല്‍ നുണകളും പ്രൊപ്പഗണ്ടയുമാണ് ഇറാനിലെ മതഭരണകൂടം അഴിച്ചുവിടുന്നത്. അവര്‍ക്ക് എന്ത് ചെയ്യണം എന്നത് സംബന്ധിച്ച് യാതൊരു ഐഡിയയുമില്ല. അവരുടെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നിരിക്കുന്നു. അത് ഇനിയും കൂടുതല്‍ തകരാന്‍ പോവുകയാണ്- ട്രംപ് ട്വീറ്റ് ചെയ്തു.
ഇറാന്‍ ഇന്റലിജന്‍സ് വകുപ്പിനെ ഉദ്ധരിച്ച് സര്‍ക്കാര്‍ ടി.വിയും ഫാര്‍സ് വാര്‍ത്താ ഏജന്‍സിയുമാണ് സി.ഐ.എ ചാരന്മാരെ അറസ്റ്റ് ചെയ്ത കാര്യം അറിയിച്ചത്.

സിംഗപ്പൂരില്‍ എട്ടു ടണ്‍
ആനക്കൊമ്പ് പിടിച്ചെടുത്തു
സിംഗപ്പൂര്‍: കോംഗോയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന 8.8 ടണ്‍ ആനക്കൊമ്പ് സിംഗപ്പൂര്‍ അധികൃതര്‍ പിടിച്ചെടുത്തു. 12.9 ദശലക്ഷം ഡോളര്‍ വില വരുമിതിന്. ഏകദേശം 300 ആഫ്രിക്കന്‍ ആനകളുടെ കൊമ്പുകളാണ് പിടിച്ചെടുത്തത്.
ഇതോടൊപ്പം ഈനാംപേച്ചികളെയും പിടിച്ചെടുത്തു. ഈവര്‍ഷം സിംഗപ്പൂരില്‍ നടന്ന മൂന്നാമത്തെ വലിയ ഈനാംപേച്ചി വേട്ടയാണിത്.
ഈനാംപേച്ചി മാംസത്തിന് വിയറ്റ്‌നാമിലും ചൈനയിലും വലിയ പ്രിയമാണ്. പാരമ്പര്യ മരുന്നുല്‍പാദനത്തിനും ചൈനക്കാര്‍ ഇതുപയോഗിക്കുന്നു.
പിടിച്ചെടുത്ത ഈനാംപേച്ചി തോടുകളും ആനക്കൊമ്പും വിപണിയിലെത്തുന്നതു തടയാനായി നശിപ്പിച്ചുകളയുമെന്ന് സിംഗപ്പൂര്‍ കസ്റ്റംസ് കുടിയേറ്റ പരിശോധനാ അധികൃതര്‍ പറഞ്ഞു.

സുരക്ഷിതമായ കപ്പല്‍ സഞ്ചാരത്തിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സഊദി
റിയാദ്: മേഖലയിലെ ഭീഷണികളെ ചെറുക്കാനും സുരക്ഷിതമായ കപ്പല്‍ സഞ്ചാരത്തിനും അന്താരാഷ്ട്ര സമൂഹം നടപടികള്‍ കൈക്കൊള്ളണമെന്ന് സഊദി മന്ത്രിസഭ. സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാരാന്ത മന്ത്രിസഭാ യോഗമാണ് മേഖലയിലെ ഭീഷണികളെ ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര സഞ്ചാരപാതയിലൂടെ പോകുന്ന കപ്പലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും സ്വതന്ത്ര കപ്പല്‍സഞ്ചാരം തടയുന്നതും അന്താരാഷ്ട്ര നിയമലംഘനമാണെന്നും മന്ത്രിസഭ വ്യക്തമാക്കി.


യു.എസിന് ബിന്‍ ലാദനെ കാണിച്ചുകൊടുത്തത്
പാകിസ്താനെന്ന് ഇംറാന്‍ഖാന്‍
വാഷിങ്ടണ്‍: അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദനെ പിടികൂടാന്‍ യു.എസിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത് പാക് രഹസ്യാന്വേഷണ ഏജന്‍സിയാണെന്ന് പ്രധാനമന്ത്രി ഇംറാന്‍ഖാന്‍.
2011 മെയ് രണ്ടിന് യു.എസ് പ്രത്യേക സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട ബിന്‍ ലാദനെക്കുറിച്ച് ഒന്നുമറിയില്ലെന്ന പാക് വാദമാണ് ഇതോടെ പൊളിയുന്നത്.
പ്രധാനമന്ത്രിയായ ശേഷം ആദ്യമായി യു.എസ് സന്ദര്‍ശനത്തിനെത്തിയ ഇംറാന്‍ ഫോക്‌സ് ന്യൂസിനനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.


അഫ്ഗാന്‍ യുദ്ധത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍
വിജയിക്കാമായിരുന്നെന്ന് ട്രംപ്
വാഷിങ്ടണ്‍: അഫ്ഗാന്‍ യുദ്ധത്തില്‍ വേണമെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വിജയിക്കാമായിരുന്നെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, ഭൂമിയില്‍ നിന്നും ആ രാജ്യത്തെ തുടച്ചുനീക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി വൈറ്റ്ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.
അതേസമയം ട്രംപ് എന്താണുദ്ദേശിച്ചതെന്ന് വ്യക്തമാക്കണമെന്ന് അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി യു.എസിനോട് ആവശ്യപ്പെട്ടു.

ഹൊര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം, യൂറോപ്യന്‍ നേവിയെ
വിന്യസിക്കുമെന്ന് യു.കെ
ലണ്ടന്‍: ഹോര്‍മുസ് കടലിടുക്ക് വഴി സുരക്ഷിതമായ കപ്പലോട്ടം ഉറപ്പാക്കാന്‍ യൂറോപ്യന്‍ നേതൃത്വത്തിലുള്ള നാവിക സേനയെ വിന്യസിക്കാന്‍ യു.കെ പദ്ധതിയിടുന്നു. സഊദിയിലേക്ക് പോവുകയായിരുന്ന ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് വെള്ളിയാഴ്ച ഇറാന്‍ പിടിച്ചെടുത്തിരുന്നു. അതിനോടുള്ള പ്രതികരണമായാണ് പുതിയ നീക്കമെന്ന് തിങ്കളാഴ്ച ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിനു ശേഷം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളെ കാറ്റില്‍പറത്തിയാണ് ഇറാന്റെ വിപ്ലവ ഗാര്‍ഡ് കമാന്‍ഡോകള്‍ സ്റ്റെന ഇംപെറോ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിയമപ്രകാരം ഇറാന് കപ്പലുകള്‍ കടന്നുപോകുന്നത് തടയാന്‍ അവകാശമില്ല. ഇത് കടല്‍ക്കൊള്ളയാണ് ഹണ്ട് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഈ സുപ്രധാന മേഖലയിലൂടെയുള്ള യാത്രകളും ചരക്കുനീക്കങ്ങളും സുരക്ഷിതമാക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സമുദ്രസംരക്ഷണസേനയെ ഏകോപിപ്പിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കപ്പലും അതിലെ 23 ജീവനക്കാരെയും ഉടന്‍ വിട്ടയക്കണമെന്ന് യു.കെ ഇറാനോട് ആവശ്യപ്പെട്ടു. ഇറാനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ബ്രിട്ടന്‍ ആലോചിക്കുന്നത്. എന്നാല്‍, രാഷ്ട്രീയ നയതന്ത്ര നീക്കമാണ് വേണ്ടതെന്നും അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും യൂറോപ്യന്‍ യൂണിയ നിലെ ഭൂരിഭാഗം രാജ്യങ്ങളുടെയും വാദിക്കുന്നു. ധൃതിപിടിച്ച നീക്കങ്ങളൊന്നും പാടില്ലെന്ന് ജര്‍മനിയും ഫ്രാന്‍സും യു.കെയോട് ആവശ്യപ്പട്ടിട്ടുണ്ട്.
ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് ഇറാന്റെ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടറില്‍ വച്ച് ബ്രിട്ടണ്‍ പിടികൂടിയത്. അമേരിക്കയുടെ പ്രേരണമൂലമാണ് ബ്രിട്ടണ്‍ അങ്ങനെ ചെയ്തതെന്നാണ് ഇറാന്റെ ആരോപണം. പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സന്‍ ഇന്നു സ്ഥാനമേല്‍ക്കുന്നതോടെ ഇറാന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവുന്ന ബ്രിട്ടന്‍ ഇ.യുവിന്റെ പിന്തുണ തേടുന്നതിലെ അനൗചിത്യവും ചോദ്യംചെയ്യപ്പെടുന്നു. ബ്രിട്ടന്റെ തീരുമാനം യാതൊരു ഗുണവുമില്ലാത്തതും മേഖലയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതുമാണെന്ന് ഇറാന്‍ പ്രതികരിച്ചു.

ശാസ്ത്രത്തിന്റെ നൂറ്റാണ്ട്
പതിനേഴാം നൂറ്റാണ്ടില്‍ ശാസ്ത്ര ചിന്തയില്‍ ഒരു വിപ്ലവം ഉണ്ടായി. ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, ജീവശാസ്ത്രം, രസതന്ത്രം, ഗണിത ശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം പുതിയ ആശയങ്ങള്‍ ഉയര്‍ന്നുവന്നു. ഈ ആശയങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെ എതിര്‍ക്കുകയും ആധുനികശാസ്ത്രത്തിന് അടിത്തറയിടുകയും ചെയ്തു. ഈ കാലഘട്ടത്തിലെ ശാസ്ത്രീയ രംഗത്തുണ്ടായ മാറ്റങ്ങളെ തത്വചിന്തകനും ചരിത്രകാരനുമായ അലക്‌സാണ്ടര്‍ കെയ്‌റെ ശാസ്ത്രീയ വിപ്ലവം എന്നു വിളിച്ചു. പതിനേഴാം നൂറ്റാണ്ടിനെ 'ശാസ്ത്രത്തിന്റെ നൂറ്റാണ്ട്' എന്നും വിളിക്കാറുണ്ട്.
ശാസ്ത്രീയ വിപ്ലവം ആരംഭിക്കുന്നത് ശാസ്ത്ര ഗതിയെ തന്നെ മാറ്റിമറിച്ച രണ്ടു കൃതികള്‍ പ്രസിദ്ധീകരിച്ചതോടെയാണ്. കോപ്പര്‍നിക്കസിന്റെ 'ഓണ്‍ ദി റെവലൂഷന്‍സ് ഓഫ് ദി ഹെവന്‍ലി ബോഡീസ്', വെസാലിയസിന്റെ 'ഓണ്‍ ദി ഫാബ്രിക് ഓഫ് ദി ഹ്യൂമന്‍ ബോഡി' എന്നിവയാണവ. കോപ്പര്‍നിക്കസിനു പുറമേ ഗലീലിയോ, കെപ്ലര്‍, ന്യൂട്ടന്‍ തുടങ്ങിയ ശാസ്ത്രജ്ഞന്മാരും ശാസ്ത്ര വിപ്ലവത്തിന്റെ വളര്‍ച്ചയ്ക്ക് അമൂല്യമായ സംഭാവന നല്‍കി.
ശാസ്ത്ര വിപ്ലവം ആരംഭിച്ചത് ജ്യോതിശാസ്ത്രത്തിലാണ്. നൂറ്റാണ്ടുകള്‍ നീണ്ട വിശ്വാസപ്രമാണങ്ങളെ എതിര്‍ത്ത്, ഭൂമിയാണ് സൂര്യനെ ചുറ്റുന്നതെന്നുള്ള സങ്കല്‍പത്തെ തള്ളിപ്പറഞ്ഞ് സൂര്യ കേന്ദ്രീകൃത സിദ്ധാന്തം ആവിഷ്‌കരിച്ച പോളിഷ് ശാസ്ത്രജ്ഞനായ നിക്കോളാസ് കോപ്പര്‍നിക്കസാണ് ഇതിനു തുടക്കം കുറിച്ചത്. ഭൂമിയല്ല പ്രപഞ്ചത്തിന്റെ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്നതെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനുചുറ്റും നിശ്ചിത ഭ്രമണപഥങ്ങളിലൂടെ പ്രദക്ഷിണം ചെയ്യുകയാണ് എന്നും ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞനാണ് കോപ്പര്‍ നിക്കസ്. എ.ഡി. 1543ല്‍ 'ആകാശഗോളങ്ങളുടെ പ്രദക്ഷിണത്തെപ്പറ്റി' എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിച്ചതോടെ പ്രപഞ്ചത്തെപ്പറ്റിയുള്ള മനുഷ്യന്റെ കാഴ്ചപ്പാടില്‍ വലിയൊരു വിപ്ലവം തന്നെ നടന്നു. അതുവഴി ആധുനിക ശാസ്ത്ര വിപ്ലവത്തിന് അദ്ദേഹം തിരികൊളുത്തി.ജംഷീര്‍ പള്ളിക്കുളം
നിക്കോളാസ്

കോപ്പര്‍നിക്കസ്
പോളണ്ടിലെ ടൊറൂണില്‍ 1473 ഫെബ്രുവരി 19നാണ് നിക്കോളാസ് കോപ്പര്‍ നിക്കസ് ജനിച്ചത്. ചെമ്പു കച്ചവടത്തിനായി ക്രാക്കോവില്‍നിന്ന് ടോറണില്‍ താമസമാക്കിയ ആളായിരുന്നു നിക്കോളാസിന്റെ അച്ഛന്‍. കുട്ടിയായ കോപ്പര്‍നിക്കസില്‍ അമ്മാവന്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഭാഗമായി വളര്‍ത്തിയ ചിന്തകളാണ് ഭൂമിയാണ് പ്രപഞ്ചകേന്ദ്രമെന്നും സൂര്യനും മറ്റ് ആകാശ ഗോളങ്ങളുമെല്ലാം ഭൂമിയെ ചുറ്റുകയാണെന്നുമുള്ള അരിസ്റ്റോട്ടിലിന്റെയും ടോളമിയുടെയും പ്രപഞ്ച സങ്കല്‍പത്തെ മാറ്റിമറിക്കാന്‍ പ്രാപ്തനാക്കിയത്.
1510- 1514 കാലഘട്ടത്തിലാണ് ഭൂമി സൂര്യനെ ചുറ്റുന്നു എന്നതു സംബന്ധിച്ച് ആദ്യത്തെ പ്രബന്ധം അദ്ദേഹം തയാറാക്കുന്നത്. പില്‍ക്കാലത്ത് തന്റെ സിദ്ധാന്തം വിപുലപ്പെടുത്തി 1533ല്‍ പോള്‍ മൂന്നാമന്‍ മാര്‍പാപ്പയുടെ സന്നിധിയില്‍ ഈ കാര്യം വിശദീകരിച്ചുകൊടുത്തു.
മാര്‍പാപ്പ അത് അംഗീകരിക്കുക മാത്രമല്ല, സിദ്ധാന്തം പ്രസിദ്ധീകരിക്കുവാന്‍ കോപ്പര്‍നിക്കസിനെ പ്രേരിപ്പിക്കുകയും ചെയ്തു. എങ്കിലും കത്തോലിക്കാ മതത്തിന്റെ ചട്ടക്കൂടിനകത്ത് ജീവിക്കുന്ന കോപ്പര്‍നിക്കസ് വിപരീത വിമര്‍ശനം ഭയന്ന് പത്തു വര്‍ഷങ്ങള്‍ക്കുശേഷം 1543 ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ആകാശഗോളങ്ങളുടെ പ്രദക്ഷിണത്തെപ്പറ്റി 'ഓണ്‍ ദ റവല്യൂഷന്‍സ് ഓഫ് ദി സെലക്ട്യല്‍ സ്ഫിയേഴ്‌സ്' എന്ന ഗ്രന്ഥത്തില്‍ തന്റെ സിദ്ധാന്തം വിശദീകരിച്ചു. പില്‍ക്കാലത്ത് ഗലീലിയോയെ പോലെ വിചാരണയൊന്നും കോപ്പര്‍നിക്കസിന് നേരിടേണ്ടി വന്നില്ലെങ്കിലും 1616ല്‍ കത്തോലിക്കാ സഭ പുസ്തകം നിരോധിച്ചു. രണ്ടു നൂറ്റാണ്ടിനുശേഷം 1835ലാണ് നിരോധനം നീക്കിയത്.
കോപ്പര്‍നിക്കസ് തിരികൊളുത്തിയ ശാസ്ത്രവിപ്ലവത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ടൈക്കോ ബ്രാഹെയും, ജോഹന്നാസ് കെപ്ലറും, ഗലീലിയോ ഗലീലിയും പിന്നീട് സര്‍ ഐസക് ന്യൂട്ടണും ശാസ്ത്രത്തെ മുന്നോട്ടു നയിച്ചത്.

ജൊഹാന്‍സ് കെപ്ലര്‍
(1571 -1630 )
ഇരുണ്ട യുഗത്തില്‍, ശാസ്ത്രത്തിന്റെ വെളിച്ചം എത്താതിരുന്ന കാലത്ത് ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെ ലോകത്തിനു പുതിയ വെട്ടം നല്‍കിയ പ്രതിഭാശാലിയായ ഒരു ശാസ്ത്രകാരനായിരുന്നു ജൊഹാന്‍സ് കെപ്ലര്‍. മതവിശ്വാസങ്ങളുമായി കൂടിപ്പിണഞ്ഞുകിടന്നിരുന്ന ജ്യോതിശാസ്ത്രത്തെ വേര്‍പെടുത്തി ഭൗതികശാസ്ത്രത്തോട് അടുപ്പിച്ച ശാസ്ത്രജ്ഞനാണ് ജൊഹാന്‍സ് കെപ്ലര്‍. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണനിയമത്തിന് അടിത്തറപാകിയ ഗ്രഹചല നിയമങ്ങള്‍ ആവിഷ്‌കരിച്ചത് അദ്ദേഹമാണ്. കെപ്ലര്‍ ലോകത്ത് അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ ഗ്രഹചലനിയമങ്ങള്‍ വഴിയാണ്. ഗ്രഹചലന നിയമങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടു ജ്യോതിശാസ്ത്രത്തില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു.

ഫ്രാന്‍സിസ് ബേക്കണ്‍ (1561 -1626)

ഇംഗ്ലീഷ് ചിന്തകനും രാഷ്ട്രതന്ത്രജ്ഞനും ശാസ്ത്രജ്ഞനും എഴുത്തുകാരനും നിയമപണ്ഡിതനും ശാസ്ത്രീയരീതിയുടെ ഉപജ്ഞാതാവും ആയിരുന്നു ഫ്രാന്‍സിസ് ബേക്കണ്‍. ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ ദെക്കാര്‍ട്ടസിന്റെ ഡിസ്‌കോഴ്‌സ് ഓണ്‍ ദി മെത്തേഡ് എന്ന ഗ്രന്ഥത്തില്‍ ശാസ്ത്രീയ അപഗ്രഥന രീതി മുന്നോട്ടുവച്ചു. ഇതിലൂടെ എല്ലാ മേഖലയിലും ശാസ്ത്രീയ സമീപനം സ്വീകരിക്കാന്‍ തുടങ്ങി.

ഗലീലിയോ

ഭാരം കൂടിയ വസ്തുക്കള്‍ കുറഞ്ഞവയേക്കാള്‍ അതിവേഗത്തില്‍ നിലം പതിക്കുന്നുവെന്ന അരിസ്റ്റേട്ടിലിന്റെ സിദ്ധാന്തം തെറ്റാണെന്നു തെളിയിച്ച മഹാനായ ശാസ്ത്രജ്ഞനാണ് ഗലീലിയോ. ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമാണ് ഗലീലിയോ ഗലീലി. ജ്യോതിശാസ്ത്രത്തിന്റെയും ഭൗതിക ശാസ്ത്രത്തിന്റെയും പിതാവും ഗലീലിയോ തന്നെ. കോപ്പര്‍നിക്കസിന്റെ സിദ്ധാന്തങ്ങളെ ശരിവച്ച് അവയ്ക്ക് ഫലപ്രദമായ അടിത്തറയും ന്യായീകരണങ്ങളും നല്‍കിയത് ഗലീലിയോ ആണ്. ശാസ്ത്രത്തിന് ഗണിതശാസ്ത്രപരമായ അടിത്തറ നല്‍കിയതാണ് ശാസ്ത്രത്തിന്റെ പിതാവെന്ന പേരിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്.
ഗലീലിയോയും ജ്യോതിശാസ്ത്രവും
1600 ലെ ജ്യോതിശാസ്ത്രജ്ഞരില്‍ രണ്ടുതരം അഭിപ്രായം നിലനിന്നു. ഇവരില്‍ ഒരു കൂട്ടര്‍ ഗ്രഹങ്ങള്‍ സൂര്യനെ വലം വയ്ക്കുന്നു എന്ന കോപ്പര്‍നിക്കസ് രീതി ശരിവച്ചു. മറ്റു ചിലര്‍ ഗ്രഹങ്ങളും സൂര്യനും ഭൂമിയെ വലം വയ്ക്കുന്നു എന്ന ജിയോ സെന്‍ട്രിക് രീതിയാണ് ശരി എന്നു വിശ്വസിച്ചു. 1604 ല്‍ ഗലീലിയോ കോപ്പര്‍നിക്കസ് ചിന്താഗതിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതു റോമന്‍ കത്തോലിക്കാ പള്ളിയും ഗലീലിയോയും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കി. കത്തോലിക്കാ സമൂഹം അക്കാലത്ത് ജിയോ സെന്‍ട്രിക് ചിന്താഗതിയില്‍ വിശ്വസിച്ചിരുന്നവരായിരുന്നു.

ഗലീലിയോയുടെ കണ്ടുപിടിത്തങ്ങള്‍
ഗലീലിയോയുടെ നിരീക്ഷണങ്ങള്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചു. ചന്ദ്രബിംബത്തില്‍ പര്‍വതങ്ങളും ഗര്‍ത്തങ്ങളും ഉണ്ടെന്ന് ഗലീലിയോ കണ്ടെത്തി. ചന്ദ്രന്റെ പ്രകാശത്തിന്റെ ഘടനയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പര്‍വതങ്ങളുടെ ഉയരം പ്രവചിച്ചു. 1611ല്‍ ഗലീലിയോ നെപ്ട്യൂണ്‍ ഗ്രഹം കണ്ടെത്തി. പെന്‍ഡുലം ഉപയോഗിച്ച് ക്‌ളോക്ക് പ്രവര്‍ത്തിപ്പിക്കാമെന്ന് കണ്ടുപിടിച്ചത് ഗലീലിയോയാണ്. വടക്കുനോക്കി യന്ത്രം, കോമ്പൗണ്ട് മൈക്രോസ്‌കോപ് തുടങ്ങി അനേകം ചെറു കണ്ടുപിടിത്തങ്ങളും ഗലീലിയോയുടെ വകയാണ്.

ഐസക് ന്യൂട്ടണ്‍
ജ്യോതിശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍, ഗണിതജ്ഞന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള പ്രഗല്‍ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനായിരുന്നു സര്‍ ഐസക് ന്യൂട്ടന്‍. ഗുരുത്വാകര്‍ഷണ നിയമത്തിന്റെ പിതാവ്, ചലന നിയമങ്ങളുടെ ഉപജ്ഞാതാവ് എന്നീ വിശേഷണങ്ങളും അദ്ദേഹത്തിനുണ്ട്. ഇംഗ്ലണ്ടിലെ വുള്‍സ് തോര്‍പ്പില്‍ ഹന്നാ ഐസ്‌കൊഫിന്റെയും ഐസക് ന്യൂട്ടന്റെയും പുത്രനായി ന്യൂട്ടണ്‍ ജനിച്ചു. സണ്‍ ഡയല്‍, വാട്ടര്‍ക്ലോക്ക്, നാല്‍ചക്ര വാഹനം തുടങ്ങി നിരവധി യാന്ത്രികമാതൃകകള്‍ സ്‌കൂള്‍ പഠനകാലത്ത് ഉണ്ടാക്കി. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജില്‍നിന്ന് പ്രകാശത്തെ കുറിച്ച് കെപ്ലര്‍ എഴുതിയ പുസ്തകങ്ങളും ഡെസ്‌കാര്‍ട്ട്‌സിന്റെ 'ജ്യോമട്രി'യും വായിക്കാനിടയായി. ഗണിതത്തിലായിരുന്നു ന്യൂട്ടന്റെ ശ്രദ്ധേയമായ ആദ്യ സംഭാവന. ദ്വിപദനങ്ങളുടെ ഘാതങ്ങളെ വിപുലനം ചെയ്യാനുള്ള ഒരു പൊതുനിയമം ( 'ബൈനോമിയല്‍ പ്രമേയം' ) അദ്ദേഹം വികസിപ്പിച്ചു. ചലനത്തിന്റെ പ്രാഥമിക ആശയങ്ങളും അദ്ദേഹം രൂപപ്പെടുത്തിയെടുത്തിരുന്നെങ്കിലും അത് പൂര്‍ണമായി വികസിപ്പിക്കുന്നതിനു മുന്‍പ് 1665ല്‍ ലണ്ടനില്‍ പ്ലേഗ് പിടിപെടുകയും അമ്മയുടെ കൃഷിയിടത്തിലേക്കു മടങ്ങേണ്ടിവരുകയും ചെയ്തു. അവിടെവച്ചാണ് അദ്ദേഹം തന്റെ ഗുരുത്വാകര്‍ഷണ നിയമത്തിന് രൂപം നല്‍കുന്നത്. ആ കൃഷിയിടവുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ തലയില്‍ ആപ്പിള്‍ വീണ കഥ. അന്നുവരെ നിലനിന്നിരുന്ന അരിസ്റ്റോട്ടിലിന്റെ കനത്ത വാദങ്ങള്‍ക്ക് എതിരായിരുന്നു അത്. പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം രണ്ടുതരം നിയമങ്ങള്‍ അനുസരിക്കുന്നതായി അരിസ്റ്റോട്ടില്‍ പ്രവചിച്ചിരുന്നു. ഭൂമിയിലെ വസ്തുക്കള്‍ ഒരുതരം നിയമങ്ങളും ആകാശത്തിലെ ഗോളങ്ങള്‍ മറ്റൊരുതരം നിയമങ്ങളും അനുസരിക്കുന്നു എന്നായിരുന്നു അത്. ആകാശത്തും ഭൂമിയിലും ഒരേ നിയമം അനുസരിക്കപ്പെടുന്നു എന്നു ന്യൂട്ടന്‍ ചിന്തിച്ചപ്പോള്‍ അത് ഒരു പുതിയ ആശയവിപ്ലവത്തിന്റെ തുടക്കമായിരുന്നു.
ന്യൂട്ടന്റെ ടെലസ്‌കോപ്പ്

ന്യൂട്ടന്‍ തന്റെ 29ാമത്തെ വയസില്‍ കേംബ്രിഡ്ജില്‍ ലൂക്കേഷ്യന്‍ പ്രൊഫസര്‍ ഓഫ് മാത്തമാറ്റിക്‌സ് ആയി. 1668ല്‍ പ്രതിഫലന ടെലസ്‌കോപ്പ് നിര്‍മിച്ചു. ന്യൂട്ടന്റെ പ്രശസ്തി ഉയര്‍ന്നതോടെ 1672ല്‍ റോയല്‍ സൊസൈറ്റി അദ്ദേഹത്തെ പ്രഭാഷണത്തിന് ക്ഷണിച്ചു. 1672 മുതല്‍ 1676 വരെ റോയല്‍ സൊസൈറ്റിക്ക് അയച്ചു കൊടുത്ത പ്രഭാഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും എല്ലാം സംഗ്രഹമാണ് അദ്ദേഹം 1704ല്‍ പ്രസിദ്ധീകരിച്ച 'ഓപ്റ്റിക്‌സ്' എന്ന പുസ്തകം.
1680 ഓടെയാണ് പ്രിന്‍സിപ്പിയ എഴുതാനുള്ള സാഹചര്യം ന്യൂട്ടന് ഉണ്ടായത്. 1687ല്‍ 'ഫിലോസോഫിയ നാച്ചുറാലി പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഭൗതിക വിജ്ഞാനം ഉള്ളിടത്തോളംകാലം പഠിക്കാതിരിക്കാന്‍ കഴിയാത്തതാണ് പ്രിന്‍സിപ്പിയയുടെ ഉള്ളടക്കം.
1689ല്‍ ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് പിന്നീടു തിരിച്ചു വന്നതോടെ അദ്ദേഹം രോഗശയ്യയിലായി. അവസാന കാലത്ത് ഈയത്തില്‍നിന്നും രസത്തില്‍നിന്നും സ്വര്‍ണമുണ്ടാക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുകയും വര്‍ഷങ്ങളോളം അതിനു സമയം ചെലവഴിക്കുകയും ചെയ്തു. 1727 മാര്‍ച്ച് 20ന് അദ്ദേഹം അന്തരിച്ചു.

വില്ല്യം ഹാര്‍വി

വൈദ്യശാസ്ത്രത്തിലെ ശാസ്ത്രീയ വിപ്ലവങ്ങള്‍ക്ക് ശക്തിപകരുന്നത് വില്ല്യം ഹാര്‍വിയുടെ കണ്ടുപിടിത്തങ്ങളിലൂടെയാണ്. രക്തചംക്രമണം കണ്ടുപിടിച്ച ഇംഗ്ലിഷ് വൈദ്യശാസ്ത്രജ്ഞനായ വില്ല്യം ഹാര്‍വി ആധുനിക ശരീര ധര്‍മശാസ്ത്രത്തിന്റെ സ്ഥാപകനായി കരുതപ്പെടുന്നു. ചികിത്സയേക്കാള്‍ വൈദ്യശാസ്ത്ര പഠനങ്ങളിലും പരീക്ഷണങ്ങളിലും ആയിരുന്നു ഹാര്‍വിക്ക് കൂടുതല്‍ താല്‍പര്യം. ജന്തുക്കളെ കീറി മുറിച്ചു പഠന വിധേയമാക്കുക പതിവായിരുന്നു. 80 വ്യത്യസ്ത തരം ജന്തുക്കളെ ഇപ്രകാരം പഠിച്ചു.
അവയുടെ ഹൃദയത്തിലും രക്തക്കുഴലുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഹൃദയത്തിന്റെ പ്രധാന ധര്‍മ്മം സങ്കോചനമാണെന്നും സങ്കോചിക്കുമ്പോള്‍ ധമനികള്‍ സ്പന്ദിക്കുന്നതുകൊണ്ട് ഹൃദയത്തില്‍ നിന്ന് ധമനികളിലേക്കാണ് രക്തം ഒഴുകുന്നതെന്നും ഊഹിക്കപ്പെട്ടു. ശരീര ധര്‍മങ്ങള്‍ തീരെ നിലച്ചിട്ടില്ലാത്ത ജന്തുക്കളുടെ ശരീരങ്ങളില്‍ ധമനികളിലും സിരകളിലും കെട്ടുകളിട്ട് അവയുടെ ഏതു ഭാഗത്താണ് രക്തം സംഭരിക്കപ്പെടുന്നത് എന്നു നിരീക്ഷിച്ചു. ധമനികളില്‍ ഹൃദയത്തിനോടടുത്ത ഭാഗത്തും സിരകളില്‍ ഹൃദയത്തില്‍നിന്ന് അകന്ന ഭാഗത്തുമാണ് രക്തം സംഭരിക്കപ്പെടുന്നതെന്ന് കണ്ടു. ഇതില്‍നിന്ന് ധമനികളില്‍ രക്തം വരുന്നത് ഹൃദയത്തില്‍നിന്നാണെന്നും സിരകളില്‍ നേരേ മറിച്ച് ഹൃദയത്തിലേക്കാണ് രക്തത്തിന്റെ ഒഴുക്ക് എന്നും അനുമാനിച്ചു.
ഒരാളുടെ ശരീരത്തിലുള്ള രക്തത്തിന്റെ മൂന്നു മടങ്ങാണ് ഓരോ മണിക്കൂറിലും ഹൃദയം പമ്പ് ചെയ്യുന്നത് എന്നും കണ്ടുപിടിച്ചു. 'ഹൃദയത്തിന്റെയും രക്തത്തിന്റെയും ചലനങ്ങളെ പറ്റി' എന്നര്‍ഥം വരുന്ന ശീര്‍ഷകമുള്ള പുസ്തകം ലാറ്റിന്‍ ഭാഷയിലെഴുതി. അന്നു പ്രചാരത്തിലിരുന്ന ഗാലന്‍ന്റെ ശരീര ധര്‍മ്മപരമായ സിദ്ധാന്തങ്ങള്‍ക്ക് എതിരായിരുന്നതു കൊണ്ട് ഹാര്‍വിക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും അവയെല്ലാം ക്രമേണ ശമിച്ചു. കോഴിയുടെ ഭ്രൂണ വളര്‍ച്ച പഠിച്ച ആദ്യത്തെ ആധുനിക ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago
No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago
No Image

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

Kerala
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ഗെറ്റ്...സെറ്റ്...ഗോ..സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം; മാറ്റുരയ്ക്കാന്‍ കാല്‍ലക്ഷം കായികതാരങ്ങള്‍

Others
  •  a month ago
No Image

കായികമേളയ്ക്ക് തിരികൊളുത്താന്‍ മമ്മൂട്ടിയും; ഈ വര്‍ഷത്തെ മേള ഒളിംപിക്‌സ് മാതൃകയില്‍

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago