എസ്‌ഐസി ബുറൈദ സെൻട്രൽ കമ്മിറ്റി സമ്മാനങ്ങൾ വിതരണം ചെയ്‌തു
ബുറൈദ: സമസ്ത ഇസ്‌ലാമിക് സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബി(സ): ജീവിതം സമഗ്രം സംമ്പൂർണം കാംപയിന്റെ ഭാഗമായി നടത്തിയ ക്വിസ്, കാലിഗ്രാഫി, ഉപന്യാസ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു. ഹയാത്തുൽ ഇസ്‌ലാം മദ്‌റസ സ്വദർ മുഅല്ലിം ബഷീർ ഫൈസി അമ്മിനിക്കാട്, ഖാഫില അമീർ അബ്ദു സമദ് മൗലവി വേങ്ങൂർ, വൈ: പ്രസിഡന്റ് റഷീദ് ദാരിമി അച്ചൂർ, ജനറൽ സെക്രട്ടറി അബ്ദുറസാഖ് അറക്കൽ വർക്കിംഗ് സെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി കോ ഓർഡിനേറ്ററുമായ ശിഹാബുദ്ധീൻ തലക്കട്ടൂർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ: ഹസീബ് പുതിയങ്ങാടി, കൺവീനർ റഫീഖ് ചെങ്ങളായി, ഷംസുദ്ധീൻ മണ്ണാർക്കാട് തുടങ്ങിയവർ സമ്മാന വിതരണം നിർവഹിച്ചു. ശബീറലി ചാലാട്, റഫീഖ് അരീക്കോട്, ഹാരിസ് അമ്മിനിക്കാട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കിസ്സ് മത്സരത്തിൽ അബ്ദു റഫീഖ് അരീക്കോട്, സീനത്ത് എം ടി ഷാർജ എന്നിവരും കാലിഗ്രാഫി മത്സരത്തിൽ സീനിയർ വിഭാഗം രിള്'വാന കെ പി കണ്ണൂർ, ഫാത്തിമ സന ഷാർജ, ഫാത്തിമ ഷസ യു എ ഇ എന്നിവരും ജൂനിയർ വിഭാഗം നഫീസ തഹാനി കണ്ണൂർ, ഫാത്തിമത്ത് നാഫിയ ചാലാട്, നാജിയ കെ വയനാട് എന്നിവരും ഉപന്യാസ മത്സരത്തിൽ സ്വാലിഹ ഹാരിസ് അമ്മിനിക്കാട്, ഫാത്തിമ ലുലു ഫിദ കണ്ണൂർ, ഷൗക്കത്ത് പന്നിക്കോട് എന്നിവരുമാണ് വിജയികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."