HOME
DETAILS
MAL
ജെ.എല്‍.ആര് ഷോയില്‍ ടാറ്റാ മോട്ടോര്‍സിന് അഞ്ചു ശതമാനം ലാഭം
backup
May 29 2017 | 05:05 AM
ന്യൂഡല്‍ഹി: ജാഗ്വാര്‍ ലാന്‍ഡ് റോറിന്റെ(ജെ.എല്‍.ആര്)പ്രദര്‍ശന ഷോയിലൂടെ ടാറ്റാ മോട്ടോര്‍സിന്റെ ഓഹരികള്‍ക്ക് മികച്ച നേട്ടം. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ (ബി.എസ്.ഇ)യിലെ മികച്ച നേട്ടത്തോടെ കമ്പനിയുടെ ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് 472.95 രൂപയിലെത്തി. എന്‍.എസ്.ഇയില്‍ ഓഹരി വില 473.35 ആയും ഉയര്‍ന്നിട്ടുണ്ട്.
ജെ.എല്‍.ആറിന്റെ പ്രകടനം വില്‍പ്പന കൂട്ടിയെങ്കിലും കറന്‍സിയുടെ വിലയിടിവ് പ്രതികൂലമായി ബാധിച്ചു. റീട്ടെയിലില്‍ 13 ശതമാനവും റവന്യൂ വില്‍പ്പനയില്‍ 10.1 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി. മാര്‍ച്ച് അവസാന പാദത്തില്‍ 16.79 ശതമാനം ഇടിവ് ഉണ്ടായിരുന്നു.
4,336.43 കോടി രൂപയ്ക്കാണ് മാര്‍ച്ചില്‍ വില്‍പ്പന അവസാനിച്ചത്. 2016-17 വര്‍ഷത്തെ ആഭ്യന്തര വരുമാത്തില്‍ 16.79 ശതമാനം കുറവ് ടാറ്റാ മോട്ടോഴ്സ് രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."