തദ്ദേശ തെരഞ്ഞെടുപ്പില്‍ തകര്‍ച്ച സംഭവിച്ചിട്ടില്ലെന്ന് താരിഖ് അന്‍വര്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ തകര്‍ച്ച സംഭവിച്ചിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. യു.ഡി.എഫ്, എല്‍.ഡി.എഫ് വോട്ട് വ്യത്യാസം 0.95 ശതമാനം മാത്രമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് മറികടക്കാനാവും. അതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്നും കോണ്‍ഗ്രസ് നേതാക്കളും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താരിഖ് അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ അച്ചടക്കം കര്ക്കശമാക്കിയെന്നും നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യ പ്രസ്താവന പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചുപണി ഉടനില്ല. നിലവിലുള്ള നേതൃത്വം മികച്ചതാണ്. എന്നാല്‍ ആവശ്യമുള്ളിടത്ത് ജില്ലാതലം മുതല്‍ ബൂത്ത് തലം വരെ ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. അവ പരിശോധിച്ച് ആവശ്യമെങ്കില്‍ പുനഃസംഘടന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."