HOME
DETAILS

മത്സ്യോത്സവത്തിന് കൊടിയിറക്കം തീരമേഖലയുടെ ശക്തി വിളംബരം ചെയ്ത് പതിനാറായിരത്തിലേറെപ്പേര്‍ മേളയില്‍ പങ്കാളികളായി

  
backup
May 29 2017 | 19:05 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%9f%e0%b4%bf



കൊല്ലം: തീരമേഖലയുടെ ശക്തി വിളംബരം ചെയ്ത് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊല്ലത്ത് നടന്ന മത്സ്യോത്സവത്തിന് കൊടിയിറങ്ങി. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മത്സ്യ വകുപ്പും വിവിധ ഏജന്‍സികളും ചേര്‍ന്ന് സംഘടിപ്പിച്ച മേളയിലേക്ക് പതിനാറായിരത്തിലേറെപ്പേരാണ് ഒഴുകിയെത്തിയത്. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പൊതുജനങ്ങളും മത്സ്യോത്സവത്തിന്റെ വിജയത്തില്‍ പങ്കാളികളായി.
മത്സ്യത്തൊഴിലാളി വനിതാ പ്രവര്‍ത്തക ഗ്രൂപ്പുകളുടെ രണ്ടായിരത്തി അഞ്ഞൂറിലധികം അംഗങ്ങളും പങ്കെടുത്തു. മത്സ്യ കര്‍ഷക സംഗമത്തില്‍ 1657 കര്‍ഷകര്‍ എത്തിച്ചേര്‍ന്നിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളി വനിതകള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കുമായി 1.69 കോടി രൂപയുടെ ധനസഹായവും വിതരണം ചെയ്തു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ നടന്ന മത്സ്യ അദാലത്തില്‍ പരാതി പരിഹാരത്തിന് നടപടികളും സ്വീകരിച്ചു. പ്രദര്‍ശനത്തില്‍ ഏറ്റവും ശ്രദ്ധയാകാര്‍ഷിച്ച അക്വേറിയം വിഭാഗത്തില്‍ 75 ഇനത്തിലധികം വര്‍ണ മത്സ്യങ്ങളെയാണ് പ്രദര്‍ശിപ്പിച്ചത്. മത്സ്യഫെഡ്, സാഫ്, കാഷ്യൂ കോര്‍പ്പറേഷന്‍, കാപ്പെക്‌സ്, മില്‍മ, തീരദേശ വികസന കോര്‍പ്പറേഷന്‍, ഫുഡ് കോര്‍ട്ട് എന്നിവിടങ്ങളിലായി ഏഴു ലക്ഷത്തിലധികം രൂപയുടെ വിപണനമാണ് നടന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഫിഷറീസ് വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെയും സ്റ്റാളുകള്‍ ശ്രദ്ധേയമായി.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പവലിയനില്‍ ഡോക്യൂമെന്ററി പ്രദര്‍ശനം, വികസന ചിത്ര പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ വിവരിക്കുന്ന ലഘുലേഖകളും പവലിയനില്‍ വിതരണം ചെയ്തു. നൂതന മത്സ്യകൃഷി സാധ്യതകള്‍, ഉത്തരവാദിത്വ മത്സ്യബന്ധനം, മത്സ്യ സമ്പത്ത് സംരക്ഷണം, തീര സംരക്ഷണം, മത്സ്യത്തൊഴിലാളി സുരക്ഷ, മത്സ്യ വിപണനവും സഹകരണ മേഖലയും, മത്സ്യം കൈകാര്യം ചെയ്യുന്നതിനുള്ള രീതികള്‍, കര്‍ഷകര്‍ക്കുള്ള സംശയ നിവാരണം, മത്സ്യ രംഗത്തെ അറിവുകളുടെ വിനിമയം തുടങ്ങി നിരവധി വിഷയങ്ങളില്‍ നടന്ന സെമിനാറുകളില്‍ വിദഗ്ധര്‍ ആശയങ്ങള്‍ പങ്കുവച്ചു. മത്സ്യത്തൊഴിലാളികളുടെയും കുട്ടികളുടെയും വിവിധ കാലാപരിപാടികള്‍ മത്സ്യോത്സവത്തിന്റെ ഭാഗമായി.
ഇന്നലെ നടന്ന മത്സ്യത്തൊഴിലാളി കൂട്ടായ്മയും ഏകദിന സെമിനാറും മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി പി ചിത്തരജ്ഞന്‍ അധ്യക്ഷനായി. ഫിഷറീസ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം എച്ച് ബേയ്‌സില്‍ ലാല്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കമ്മീഷണര്‍ കെ എ സൈറാ ബാനു, മത്സ്യഫെഡ് എം.ഡി ഡോ. ലോറന്‍സ് ഹാരോള്‍ഡ്, പി സഹദേവന്‍, കെ എന്‍ സജീവ്, സയന്റിസ്റ്റ് സി രാമചന്ദ്രന്‍, ഡോ കെ അശോക് കുമാര്‍, എന്‍ ടോമി, ജി ശാന്തകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സമാപന സമ്മേളനത്തില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എസ് പ്രിയദര്‍ശന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അഡീഷണല്‍ ഡയറക്ടര്‍ കെ.എം ലതി, ജോയിന്റ് ഡയറക്ടര്‍ ആര്‍ സന്ധ്യ, ഡെപ്യൂട്ടി ഡയറക്ടര്‍ സി.റ്റി സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago