HOME
DETAILS
MAL
നിയന്ത്രണംവിട്ട ട്രെയിലര്‍ മാമം പാലത്തിന്റെ സുരക്ഷാവേലിയില്‍ തട്ടിനിന്നു; അപകടം ഒഴിവായി
backup
May 29 2017 | 20:05 PM
ആറ്റിങ്ങല്‍: നിയന്ത്രണം വിട്ട ട്രെയിലര്‍ ലോറി മാമം പാലത്തിന്റെ സുരക്ഷാവേലിയില്‍ തട്ടി നിന്നു. വന്‍ അപകടമാണ് ഒഴിവായത്. തലനാരിഴയുടെ വ്യത്യാസത്തിലാണ് ലോറി താഴ്ചയിലേക്ക് മറിയാതിരുന്നത്. ഇന്നലെ വൈകിട്ട് മൂന്നര മണിയോടെയായിരുന്നു സംഭവം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ സുരക്ഷാവേലിയില്‍ ഇടിച്ച് റോഡിനു കുറുകേ നില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."