പീഡന പരാതി; ബിനോയ് കോടിയേരി യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന ശബ്ദരേഖ പുറത്ത്
പീഡന പരാതി; ബിനോയ് കോടിയേരി യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നല്കിയ ബിഹാര്‍ സ്വദേശിനിയായ യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമം നടത്തുന്ന ബിനോയ് കോടിയേരിയുടെ ശബ്ദരേഖ പുറത്തായി.
കഴിഞ്ഞ ജനുവരി പത്തിന് യുവതിയെ വിളിച്ച ഫോണ്‍ സംഭാഷണമാണ് വാര്‍ത്താചാനലുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ നോട്ടിസ് അയച്ചതിന് പിന്നാലെയാണ് ഫോണ്‍ സംഭാഷണം നടന്നത്. അഞ്ച് കോടി നല്‍കാനാവില്ലെന്ന് ബിനോയ് സംഭാഷണത്തിനിടയില്‍ പറയുന്നുണ്ട്. അത്രപറ്റില്ലെങ്കില് നല്കാന് കഴിയുന്നത് തരണമെന്ന യുവതിയുടെ മറുപടിയും കേള്‍ക്കാം.
ബിനോയ് കോടിയേരിയും യുവതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം
ബിനോയ്: ശരി, ആരു മുഖേനെയാണ് നീ കത്തയച്ചത്? അഭിഭാഷകന് വഴിയോ അതോ മറ്റാരെങ്കിലുമോ?
പരാതിക്കാരി: എന്റെ അഭിഭാഷകന് വഴി
ബിനോയ്: ശരി, പക്ഷേ, നിനക്ക് ആര് അഞ്ചുകോടി രൂപ നല്‍കും?
പരാതിക്കാരി: നിങ്ങള്‍ എനിക്ക് അഞ്ചുകോടി തരില്ലെങ്കില്‍ നിങ്ങളുടെ മകനു ജീവിക്കാന്‍ ആവശ്യമായതെന്താണോ ആ തുക എത്രയെന്ന് നിനക്ക് തീരുമാനിക്കാം. എനിക്കൊന്നും വേണ്ട. പക്ഷേ, നിങ്ങളുടെ മകനുവേണ്ടി നിങ്ങളത് ചെയ്യണം.
ബിനോയ്: ശരി, ഒരു കാര്യം ചെയ്യ്. തിരക്കുപിടിച്ചൊന്നും ചെയ്യരുത്. ആളുകള്‍ പലരീതിയിലാണ് പ്രതികരിക്കുന്നത്. ഓക്കെ?
പരാതിക്കാരി: ഞാനെന്തുചെയ്യണം?
ബിനോയ്: എന്തുചെയ്യണമെന്ന് ഞാന്‍ പറയാം. എന്താണ് വേണ്ടതെന്നു വെച്ചാല്‍ ചെയ്യാം. ഓക്കേ? പക്ഷേ, നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂര്‍ണമായും ഉപേക്ഷിക്കണം. നിന്റെ പേര് നീ മാറ്റണം. ഓക്കേ, നിനക്ക് ഇഷ്ടമുള്ളതുപോലെ നിനക്ക് ജീവിക്കാം.
പരാതിക്കാരി: ഓക്കേ.
ബിനോയ്: ഓക്കേ
പരാതിക്കാരി: നീ പറഞ്ഞ കാര്യങ്ങളെല്ലാം എപ്പോള്‍ ശരിയാക്കും(മറ്റൊരു ഫോണ്‍ റിങ് ചെയ്യുന്നു. പരാതിക്കാരി ഉച്ചത്തില്‍: നിങ്ങള്‍ എന്താ പറയുന്നത്. കേള്‍ക്കുന്നില്ല. ഇതിനിടെ ഫോണ്‍ കട്ടാവുന്നു.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."