കാലിക്കറ്റ് സര്‍വകലാശാലാ ഫുട്‌ബോള്‍ അക്കാദമി: എം.എല്‍.എയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തും
തേഞ്ഞിപ്പലം: മലബാറിലെ കായിക പ്രേമികളുടെ സ്വപ്ന പദ്ധതിയായ ഫുട്‌ബോള്‍ അക്കാദമി നഷ്ടപ്പെടുത്താനുള്ള സര്‍വകലാശാലയുടെയും സിന്‍ഡിക്കേറ്റിന്റെയും നീക്കത്തിനെതിരേ പി. അബ്ദുല്‍ഹമീദ് എം.എല്‍.എ യുടെ നേതൃത്വത്തില്‍ സര്‍വകലാശാലാ ഭരണകാര്യാലയത്തിന് മുന്നില്‍ ധര്‍ണ നടത്തും.
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ് ) കേന്ദ്ര സഹായത്തോടെ കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനായുള്ള എല്ലാ പ്രാരംഭ നടപടികളും പൂര്‍ത്തിയായതാണ്. 2016ല്‍ അന്നത്തെ സിന്‍ഡിക്കേറ്റ് അക്കാദമി സ്ഥാപിക്കുന്നതിനുള്ള തീരുമാനവും കൈ കൊണ്ടു.
അന്താരാഷ്ട നിലവാരം പുലര്‍ത്തുന്ന 200 കോടിയുടെ ഫുട്‌ബോള്‍ അക്കാദമി കേരളത്തിലേക്ക് കൊണ്ട് വരാന്‍ സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് സര്‍വകലാശാലാ കാംപസിനെ പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അന്ന് അതിന് വേണ്ടി പ്രത്യേക താല്‍പര്യവും കാട്ടി. അക്കാദമി സ്ഥാപിക്കാന്‍ മലബാറാണെന്ന് വിലയിരുത്തുകയും അന്നുണ്ടായിരുന്ന സിന്‍ഡിക്കേറ്റ് 20 ഏക്കര്‍ ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുവാനും തീരുമാനമെടുത്തു. സര്‍വകലാശാലയിലെ സൗകര്യം സംബന്ധിച്ച് സായിയുമായി പരസ്പരം ധാരണയിലെത്തിയതുമായിരുന്നു.
ഈ കാലയളവിനകം ഫുട്‌ബോള്‍ അക്കാദമി പ്രാരംഭ നടപടിയെന്നോളം സായി 20 കോടി ആദ്യഗഡുവായി അനുവദിക്കുകയും ചെയ്തതാണ്. എന്നാല്‍ മലബാറിന്റെ പൊതുവായും പ്രത്യേകിച്ച് കായിക വികസനത്തിനും സഹായകരമാവുന്ന വലിയ പദ്ധതിക്ക് തടസം നില്‍ക്കുകയാണ് സിന്‍ഡിക്കേറ്റ് ചെയ്തത്. സിന്‍ഡിക്കേറ്റിന്റെ നടപടി ഫുട്‌ബോള്‍ അക്കാദമി നഷ്ടപ്പെടാനിടയാക്കുമെന്ന സാഹചര്യത്തിലാണ് സര്‍വകലാശാലാ ഭരണകാര്യാലയത്തിന് മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനം.
കാലിക്കറ്റ് സര്‍വകലാശാലക്കും പ്രത്യേകിച്ച് അതുള്‍ക്കൊള്ളുന്ന പ്രദേശത്തിന്നും വികസന കുതിപ്പിന് കാരണമാവുന്ന അക്കാദമി നഷ്ടപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് അധികാരികള്‍ പിന്‍മാറണമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."