രാത്രിയില്‍ മൃഗങ്ങള്‍ക്ക് ചികിത്സ ലഭിക്കും
പാലക്കാട്: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ എട്ട് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് രാത്രികാല മൃഗാശുപത്രികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട്, ശ്രീകൃഷ്ണപുരം, മലമ്പുഴ, പട്ടാമ്പി, അട്ടപ്പാടി, ഒറ്റപ്പാലം ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.
രാത്രി സമയത്ത് അസുഖം ബാധിക്കുന്ന മൃഗങ്ങളുടെ ഉടമസ്ഥര്‍ക്ക് അതത് ബ്ലോക്കിലെ മൃഗഡോക്ടര്‍മാരെ ഫോണില്‍ ബന്ധപ്പെട്ട് വീട്ടില്‍ എത്തി ചികിത്സ നല്‍കാന്‍ ആവശ്യപ്പെടാം ചികിത്സാഫീസായി ഓരോ ഉരുക്കള്‍ക്കും 100 രൂപ ക്രമത്തില്‍ നല്‍കി രശീത് വാങ്ങി സൂക്ഷിക്കണം. ബ്ലോക്ക് തലത്തില്‍ താഴെ കൊടുക്കുന്ന മൃഗാശുപത്രിയില്‍ നേരിട്ട് പോയാലും രാത്രികാല സേവനം ലഭ്യമാകും. ബ്ലോക്ക്, രാത്രികാല ചികിത്സ ലഭ്യമാകുന്ന സ്ഥാപനം, ഡോക്ടറുടെ പേര്, ഫോണ്‍നമ്പര്‍ യഥാക്രമം താഴെ കൊടുക്കുന്നു.
ചിറ്റൂര്‍:- വെറ്ററിനറി ഹോസ്പിറ്റല്‍, കൊഴിഞ്ഞാമ്പാറ ഡോ: സൂജിത്.എന്‍.എസ്. 8281493041
ആലത്തൂര്‍:- വെറ്ററിനറി പോളിക്ലിനിക്ക് ഡോ: ജെ.മേരി 9495188203
പാലക്കാട്:- വെറ്ററിനറി ഡിസ്‌പെന്‍സറി മണ്ണൂര്‍, ഡോ: മുഹമ്മദ് മുബാറക്ക് 9562881284
ശ്രീകൃഷ്ണപുരം:- വെറ്ററിനറി ഹോസ്പിറ്റല്‍,ശ്രീകൃഷ്ണപുരം, ഡോ: അഖില്‍ ജോര്‍ജ്ജ് 9605672012
മലമ്പുഴ:- വെറ്ററിനറി ഡിസ്‌പെന്‍സറി, കഞ്ചിക്കോട്, ഡോ: പോള്‍ ജോര്‍ജ്ജ് 9447984479
പട്ടാമ്പി:- വെറ്ററിനറി ഹോസ്പിറ്റല്‍, പട്ടാമ്പി, ഡോ: സമീര്‍.കെ.പി. 9656743226
അട്ടപ്പാടി:- വെറ്ററിനറി ഹോസ്പിറ്റല്‍, അഗളി, ഡോ: അബ്ദുള്‍ റഹിമാന്‍ 94969786
ഒറ്റപ്പാലം:- വെഹറിനറി പോളിക്ലീനിക്ക്, ഒറ്റപ്പാലം, ഡോ: ക്ലിന്റ് സണ്ണി 7025225625
എട്ട് ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന എല്ലാ ക്ഷീരസഹകരണ സംഘങ്ങളും രാത്രികാല മൃഗചികിത്സാ സൗകര്യം കര്‍ഷകന് ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."