നീറ്റല്ല ഈ നിബന്ധനകള്‍
നീറ്റ് പരീക്ഷയുടെ സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം വളരെ പ്രതിഷേധാര്‍ഹമാണ്. മാനസികസമ്മര്ദങ്ങളില്ലാതെ പരീക്ഷയെഴുതേണ്ട വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന നടപടിയാണിത്.
ഇതു ചെയ്തവര്‍ക്കു പരമാവധി ശിക്ഷ നല്‍കേണ്ടതുണ്ട്. ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ എഴുതുന്ന സിവില്‍ സര്‍വീസ് പരീക്ഷയടക്കമുള്ളവയ്ക്കൊന്നും ഇല്ലാത്ത ഈ 'കടും നിബന്ധനകള്‍' സി.ബി.എസ്.ഇ കൊണ്ടുവരുന്നത് ആരെ പ്രീതിപ്പെടുത്താനാണ്. ഒരുവര്‍ഷം കോപ്പി അടിച്ചതിന്റെ പേരില്‍ രണ്ടാമതു പരീക്ഷ നടത്തേണ്ടി വന്നതാണത്രേ ഇത്തരം നിബന്ധനകള്‍ക്കു കാരണം.
കോപ്പിയടി തടയാന്‍ ഇത്തരം നിബന്ധനകള്‍ കൊണ്ടു മാത്രമേ സാധിക്കൂവെന്ന ബുദ്ധി ആരാണാവോ ഇവര്‍ക്കു പറഞ്ഞു കൊടുത്തത്. കാലമിത്ര പുരോഗമിച്ചിട്ടും സി.ബി.എസ്.ഇ പുരോഗമിച്ചില്ലേയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."