അറഫ ഒരുങ്ങുന്നു; താല്‍ക്കാലിക ടെന്റുകള്‍ പൊളിച്ചുനീക്കി
മക്ക: വിശുദ്ധ ഹജ്ജിന്റെ ഒരുക്കങ്ങളുടെ ഭാഗമായി അറഫയില്‍ നിയമലംഘകര്‍ സ്ഥാപിച്ച അനധികൃത തമ്പുകള്‍ മക്ക നഗരസഭ പൊളിച്ചുനീക്കി. ഇവിടെ സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഹജ്ജ് സമയം അടുത്തതോടെ പുണ്യ നഗരികളില്‍ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ അനധികൃത തമ്പുകളില്ലെന്ന് ഹജ്ജിനു മുമ്പായി നഗരസഭ ഉറപ്പുവരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഹജ്ജ് ദിവസങ്ങളില്‍ പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്കിടയില്‍ ഭക്ഷണ വിതരണം ക്രമീകരിക്കുന്നതിനും കുറ്റമറ്റതാക്കുന്നതിനും തുര്‍ക്കി, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് പുതിയ ആപ്പ് ഏര്‍പ്പെടുത്തി. ഹാജിമാരെ പുണ്യസ്ഥലങ്ങളിലെ വിവിധയിടങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന മശാഇര്‍ ട്രെയിന്‍ സര്‍വിസ് പരീക്ഷണ ഓട്ടം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."