ADVERTISEMENT
HOME
DETAILS

ബിജു വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്കും വാളും കണ്ടെത്തി

ADVERTISEMENT
  
backup
May 29 2017 | 21:05 PM

%e0%b4%ac%e0%b4%bf%e0%b4%9c%e0%b5%81-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97


പയ്യന്നൂര്‍: ആര്‍.എസ്.എസ് നേതാവ് രാമന്തളി കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച ബൈക്കും വാളും അന്വേഷണ സംഘം കണ്ടെത്തി. കസ്റ്റഡിയിലുള്ള കക്കംപാറയിലെ റിനീഷ്, കെ.വി ജ്യോതിഷ് എന്നിവരുമായി പയ്യന്നൂര്‍ എസ്.ഐ കെ.പി ഷൈന്‍ നടത്തിയ തെളിവെടുപ്പിലാണ് കണ്ടങ്കാളി റെയില്‍വേ ഗേറ്റിന് സമീപം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ വാള്‍ കണ്ടെത്തിയത്.
മുതിയലത്തെ ഒരു വീട്ടില്‍ നിന്നാണ് ബൈക്ക് കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഇന്നോവ കാറില്‍ അക്രമികള്‍ കണ്ടങ്കാളി വഴി രക്ഷപ്പെടുന്നതിനിടെയാണ് വാള്‍ ഉപേക്ഷിച്ചത്. തുടര്‍ന്ന് പ്രതികള്‍ മുതിയലത്തെ ഒരുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിനടന്ന തെളിവെടുപ്പിന് ശേഷം പ്രതികളെ ഇന്നലെ പയ്യന്നൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹജരാക്കി.
റിമാന്‍ഡില്‍ കഴിയുന്ന കേസിലെ മുഖ്യപ്രതിയും ഡി.വൈ.എഫ്.ഐ നേതാവുമായ ടി.പി അനൂപ്, പാണത്താന്‍  സത്യന്‍ എന്നിവരെ കണ്ണൂര്‍ സ്‌പെഷല്‍ ജയിലില്‍ തെളിവെടുപ്പിന് വിധേയരാക്കി. കൊല്ലപ്പെട്ട ബിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന കക്കംപാറയിലെ പണ്ടാരവളപ്പില്‍ രാജേഷാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവരെ ഇന്ന് പൊലിസ് കസ്റ്റഡിയില്‍ ലഭിക്കും. നിലവില്‍ അഞ്ചുപേരാണ് പിടിയിലായത്. ആകെ ഏഴ് പ്രതികളുള്ള കേസില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. അതിനിടെ റിമാന്‍ഡില്‍ കഴിയുന്ന അഞ്ചാംപ്രതി കക്കംപാറയിലെ വടക്കുമ്പത്ത് ജിതിനെ ഇന്നലെ പൊലിസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  a day ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  a day ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  a day ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  a day ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  a day ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  a day ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  a day ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  a day ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  a day ago