ഇംഗ്ലണ്ട് അയര്‍ലന്റ് ബലാബലം
ലോഡ്‌സ്: ലോകകപ്പിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യം പിഴച്ചെങ്കിലും പിന്നീട് പിടിച്ചുനിന്ന് ഇംഗ്ലണ്ട്. ഇംഗ്ലണ്ടും അയര്‍ലന്റും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് അടി തെറ്റി.
അയര്‍ലന്റ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന ഇംഗ്ലണ്ട് 85 റണ്‍സിന് പുറത്താവുകയായിരുന്നു. 28 പന്തില്‍ 23 റണ്‍സെടുത്ത ജോ ഡെന്‍ലിയായിരുന്നു ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
ഇംഗ്ലണ്ടിന്റെ എട്ട് താരങ്ങള്‍ രണ്ടക്കം കാണാതെയാണ് പുറത്തായത്. ഇതില്‍ ജോണി ബയറിസ്റ്റോ, മുഈന്‍ അലി, ക്രിസ് വോക്‌സ് എന്നിവര്‍ പൂജ്യരായിട്ടായിരുന്നു മടങ്ങിയത്.
16 പന്തില്‍ നിന്ന് സാം കറന്‍ 19 റണ്‍സ് സ്വന്തമാക്കി. അയര്‍ലന്റ് ബൗളര്‍ ടിം മുര്‍താഗാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ പിഴുതെറിഞ്ഞത്. ഒമ്പത് ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 13 റണ്‍സ് വിട്ട് നല്‍കി അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്റ് മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും ഇംഗ്ലണ്ടിനേക്കാളും മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു.
അയര്‍ലന്റ് 122 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സിന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യം പിടിച്ച് നിന്നെങ്കിലും പിന്നീട് അടി തെറ്റുന്ന കാഴ്ചയായിരുന്നു കണ്ടത്. 162 പന്തില്‍ നിന്ന് 92 റണ്‍സുമായി ജാക്ക് ലീച്ചാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. റോറി ജോസഫ് 26 പന്തില്‍ നിന്ന് ആറ് റണ്‍സുമായി പുറത്തായി. 78 പന്ത് നേരിട്ട ജേസണ്‍ റോയ് 72 റണ്‍സെടുത്തു. പിന്നിടുള്ള വിക്കറ്റുകള്‍ വീണത് പെട്ടെന്നായിരുന്നു. പിന്നീടെത്തിയ രണ്ട് താരങ്ങളും രണ്ടക്കം കാണാതെ പുറത്തായി. മാര്‍ക്ക് അഡയറും ബയോണ്ട് റാങ്കിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടിം മുര്‍താഗിന് ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."