HOME
DETAILS

ചിമ്മിനിഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

  
backup
October 06 2018 | 07:10 AM

%e0%b4%9a%e0%b4%bf%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a1%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b7%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%81

പുതുക്കാട്: ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ചിമ്മിനിഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി.
ഇന്നലെ രണ്ടുതവണയായി നാല് സ്പില്‍വേ ഷട്ടറുകളും പതിനഞ്ചു സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രണ്ടു തവണയായി ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം തുറന്നിരുന്നു. ഇന്നലെ രാവിലെ പത്തിനും 12നുമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.
ഇപ്പോള്‍ 25 സെന്റീമീറ്റര്‍ വീതം തുറന്ന ഷട്ടറുകളിലൂടെ പ്രതിദിനം 2.5 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ചിമ്മിനിയില്‍ നിന്ന് പുറത്തേക്കൊഴുക്കുന്നത്. ഇതോടെ ചിമ്മിനി ഡാമിലെ ജലനിരപ്പ് 75.17 മീറ്ററായി. 144.44 ദശലക്ഷംഘനമീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഡാമില്‍ സംഭരിച്ചിട്ടുള്ളത്.
ചിമ്മിനിഡാമിന്റെ സംഭരണ പ്രദേശത്തും വനമേഖലയിലും മഴ മാറിനില്‍ക്കുകയാണെങ്കിലും ഞായറാഴ്ച ശക്തമായി പെയ്യാന്‍ സാധ്യതയുണ്ട്. ഇതു സംബന്ധിച്ച് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പും നിലവിലുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ഡാമില്‍ പരമാവധി സംഭരണ ശേഷിയുടെ 60 സെന്റീമീറ്റര്‍ താഴെവരെ മാത്രമേ വെള്ളം സംഭരിക്കുന്നുള്ളൂ.
ജില്ലയിലെ 13000 ഹെക്ടര്‍ കോള്‍ പാടങ്ങളിലെ കൃഷി ചിമ്മിനി ഡാമിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. കൂടാതെ ചിമ്മിനി ചെറുകിട ജലവൈദ്യുതി പദ്ധതി പ്രവര്‍ത്തിക്കുന്നതും ഡാം തുറന്ന് പുറത്തേക്കൊഴുകുന്ന വെള്ളം ഉപയോഗിച്ചാണ്. 79.40 മീറ്ററാണ് ചിമ്മിനി ഡാമിന്റെ പരമാവധി സംഭരണശേഷി. ഡാം സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശം നിലവിലുള്ളതിനാല്‍ 76.40 മീറ്റര്‍വരെയാണ് ഇപ്പോള്‍ ഡാമില്‍ വെള്ളം സംഭരിക്കുന്നത്. ഞായറാഴ്ച മഴ ശക്തമാകുമെങ്കിലും അത് ചാലക്കുടിപ്പുഴയുടെ സംഭരണ പ്രദേശത്താകാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നു. കൂടാതെ വരന്തരപ്പിള്ളി മുതല്‍ ഏനാമാവ് കോള്‍ പടവുകള്‍വരെ കുറുമാലി, കരുവന്നൂര്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ജില്ലയില്‍ നേരത്തേ പ്രഖ്യാപിച്ചിരുന്ന റെഡ് അലെര്‍ട്ട് പിന്‍വലിച്ചത് മലയോര മേഖലയ്ക്ക് ആശ്വാസമായിട്ടുണ്ട്.

 

മത്സ്യബന്ധനത്തിന് പോകരുത്


തൃശൂര്‍: അറബികടലിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ഇന്ന് ന്യൂനമര്‍ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബദ്ധമാകുവാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നാളെ വരെ കടലില്‍ പോകരുതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൊലോറയ്ക്കും വാഗണര്‍ കാറിനും തീയിട്ടു;  ഭര്‍ത്താവെന്ന് യുവതി -  അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  3 minutes ago
No Image

സുപ്രഭാതം ഇ പേപ്പര്‍ സൗജന്യമായി വായിക്കാം; ഇപ്പോള്‍ തന്നെ ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ നേടൂ

latest
  •  12 minutes ago
No Image

ആലപ്പുഴയില്‍ രോഗം പടരാതിരിക്കാന്‍ 19 മുതല്‍ 21 ദിവസം സ്‌കൂളിന് അവധി പ്രഖ്യാപിച്ച് കലക്ടര്‍; തൃക്കുന്നപ്പുഴ സ്‌കൂളിലാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്

Kerala
  •  44 minutes ago
No Image

ദുബൈയില്‍ റോഡ് അപകടങ്ങളോ തകരാറോ കണ്ടാല്‍ ഫോട്ടോ എടുത്ത് വാട്ട്‌സ്ആപ്പില്‍ അയച്ചാല്‍ മതി; 'മദീനത്തി' സേവനവുമായി ആര്‍.ടി.എ | Madinati WhatsApp Service

uae
  •  an hour ago
No Image

ശിവഗിരിയിലെ പൊലിസ് നടപടി; മഠം ഭരണസമിതി രണ്ടുതട്ടിൽ

Kerala
  •  an hour ago
No Image

വനം-വന്യജീവി നിയമ ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

Kerala
  •  2 hours ago
No Image

സർക്കാർ കുടിശ്ശിക പെരുകി; വഖ്ഫ് ബോർഡ് ക്ഷേമപദ്ധതികൾ നിലച്ചു

Kerala
  •  2 hours ago
No Image

താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു; ആക്രമിച്ചത് കാറിലെത്തിയ സംഘം; അന്വേഷണം

Kerala
  •  2 hours ago
No Image

രാഹുലും സോണിയയും ഇന്ന് വയനാട്ടില്‍; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം; ജില്ല നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും

Kerala
  •  2 hours ago
No Image

വീണ്ടും അവകാശ വാദവുമായി ട്രംപ്; ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തടഞ്ഞെത് താൻ; വ്യാപാര ബന്ധം ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകിയെന്നും അവകാശവാദം

International
  •  9 hours ago