കരുനാഗപ്പള്ളിയില്‍ 4.35 ലക്ഷം രൂപയുടെ കുഴല്‍പ്പണവേട്ട
കരുനാഗപ്പള്ളി: പ്രദേശത്തെ വിവിധയിടങ്ങളിലെ ഇടപാടുകാര്‍ക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടണ്ടുവന്ന 14.35 ലക്ഷം രൂപ വാഹനപരിശോധനയ്ക്കിടെ പൊലിസ് പിടികൂടി. കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ സതീഷ് ബിനോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഒരാള്‍ പുത്തന്‍തെരുവില്‍ പുതിയകാവ് സ്വദേശിയായ അന്‍സാര്‍ എന്നയാള്‍ക്ക് പണം വിതരണം ചെയ്യാനെത്തുമെന്നായിരുന്നു കമ്മിഷണര്‍ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി എ.സി.പി ശിവപ്രസാദ്, സി.ഐ എം.അനില്‍കുമാര്‍, എസ്.ഐ ഗോപകുമാര്‍, അഡി. എസ്.ഐ ബജിത്ത് ലാല്‍, എ.എസ്.ഐ മാരായ പ്രസന്നന്‍, രാധാകൃഷ്ണപിള്ള എസ്.സി.പി.ഒ രാജേഷ് എന്നിവരടങ്ങിയ സംഘം കാറില്‍ കടത്തിയ പണം പിടിച്ചെടുത്തത്. സഊദിയില്‍ ജോലിചെയ്യുന്ന നിരവധിപേരുടെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്നതായിരുന്നു. മതിയായ രേഖകള്‍ കൈവശമില്ലാത്തിനാല്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."