HOME
DETAILS
MAL
'മീ റ്റൂ' വെളിപ്പെടുത്തലില്‍ കുരുങ്ങിയ ചേതന്‍ ഭഗത്ത് മാപ്പു പറഞ്ഞു
backup
October 06 2018 | 16:10 PM
ന്യൂഡല്‍ഹി: പീഡിപ്പിക്കപ്പെട്ടെന്ന ആരോപണമുന്നയിച്ചു സ്ത്രീകള്‍ നടത്തുന്ന 'മീ റ്റൂ' വെളിപ്പെടുത്തലില്‍ കുരുങ്ങി മറ്റൊരു വി.ഐ.പി കൂടി. വിഖ്യാതനോവലിസ്റ്റ് ചേതന്ഭഗത്താണ് ഇത്തവണ കുരുക്കില്‍പ്പെട്ടത്.
തന്നോട് മോശമായി പ്രതികരിച്ച് ചേതന്‍ഭഗത്ത് നടത്തിയ സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ട് യുവതി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അതെല്ലാം അക്ഷരം പ്രതി ശരിയാണെന്നും അങ്ങനെ മോശമായ പ്രതികരണം നടത്തിയതിന് താന്‍ യുവതിയോടു മാപ്പു ചോദിക്കുന്നുവെന്നും ചേതന്‍ ഭഗത് തുറന്നു പറഞ്ഞു.
'എന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത മോശമായ നടപടിയായിപ്പോയി അത്. വളരെ വര്‍ഷം മുമ്പു സംഭവിച്ച തെറ്റാണ് അതെങ്കിലും അതില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. അങ്ങനെ മോശം സന്ദേശം അയച്ച യുവതിയോട് ആവര്‍ത്തിച്ചു മാപ്പു പറയുന്നു.'- ചേതന്‍ ഭഗത് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."