ബഹ്‌റൈനില്‍ ഹൈന്ദവാചാരപ്രകാരം മൃതദേഹം ദഹിപ്പിക്കുന്നത് തടയില്ലെന്ന് അധികൃതര്‍
മനാമ: ഹൈന്ദവ വിശ്വാസികളായി ബഹ്‌റൈനില്‍ മരണപ്പെടുന്നവരുടെ മൃതശരീരം ദഹിപ്പിക്കുന്നതിന് ബഹ്‌റൈന്‍ തടസ്സം നില്‍ക്കില്ലെന്നും ശവസംസ്‌കരണത്തിനായി രാജ്യത്ത് പ്രത്യേക സൗകര്യമൊരുക്കുമെന്നും ബഹ്‌റൈന്‍ അധികൃതര്‍.
ബഹ്‌റൈനിലെ സതേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഹമ്മദ് അല്‍ അന്‍സാരിയാണ് ഇക്കാര്യം ഇവിടെ മാധ്യമങ്ങള്‍ക്കു മുമ്പാകെ വ്യക്തമാക്കിയത്.
നേരത്തെ ഹഫീര പ്രവിശ്യയില്‍ തുറന്ന പ്രദേശത്ത് നടത്തിവന്നിരുന്ന ഹൈന്ദവാചാരപ്രകാരമുള്ള ശവസംസ്‌കരണ ചടങ്ങുകള്‍ക്കെതിരെ പ്രദേശവാസികള്‍ രംഗത്തുവന്നിരുന്നു.
തുറന്ന പ്രദേശത്ത് മൃതദേഹം ദഹിപ്പിക്കുന്നത് പരിസ്ഥിതി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതായിരുന്നു പ്രധാന ആക്ഷേപം. കൂടാതെ ദഹന ശേഷം മനുഷ്യാവശിഷ്ടങ്ങള്‍ കൃത്യമായി സംസ്‌കരിക്കപ്പെടാത്തത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് ഈ ഭാഗത്തെ സംസ്‌കരണം കൗണ്‍സില്‍ ഇടപ്പെട്ട് നിര്‍ത്തിയിരുന്നു. ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേ, സംസ്‌കരണം നിര്‍ത്തി വെച്ചത് ശാശ്വതമായ തീരുമാനമല്ലെന്നും ശവദാഹത്തിനായി ആധുനിക സംവിധാനങ്ങളോടെയുള്ള സജ്ജീകരണം മറ്റൊരിടത്ത് ഉടന്‍ ഏര്‍പ്പെടുത്തുമെന്നും കൗണ്‍സില്‍ ചെയര്‍മാന്‍ വിശദീകരിച്ചു.
മത സ്വാതന്ത്രത്തെ ഹനിക്കുന്ന പ്രവണത രാജ്യത്ത് ഒരിക്കലും ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ അദ്ധേഹം ഇക്കാര്യത്തില്‍ യു.എന്‍ വിദേശകാര്യമന്ത്രാലയം രാജ്യത്തിന്റെ നിലപാട് ആരാഞ്ഞിരുന്നതായും അവരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
ഏതായാലും കൗണ്‍സില്‍ നിലപാട് പുറത്തുവന്നതോടെ പ്രാദേശിക മാധ്യമങ്ങളുടെ വെബിലും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ കമന്റ്‌സ് ബോക്‌സുകളിലും സോഷ്യല്‍മീഡിയകളിലും അധികൃതര്‍ക്ക് പ്രശംസകളും നന്ദിയും അറിയിക്കുന്ന പ്രവാസികളുടെ മെസേജുകള്‍ നിറയുകയാണ്.
ഇസ്ലാമിക രാജ്യമായ ബഹ്‌റൈന്‍ ഇതര മതസ്ഥരോട്, പ്രത്യേകിച്ച് ഇന്ത്യന്‍ പ്രവാസികളായ ഹൈന്ദവ വിശ്വാസികളോട് കാണിക്കുന്ന സഹിഷ്ണുതയും രാജ്യത്ത് ലഭിക്കുന്ന മത സ്വാതന്ത്രവും എടുത്തു പറഞ്ഞുള്ള പ്രശംസാ സന്ദേശങ്ങളാണ് പ്രവഹിക്കുന്നത്.
കേരളത്തില്‍ ഈയിടെ അന്തരിച്ച ടി.എന്‍ ജോയി എന്ന നജ്മല്‍ ബാബുവിന്റെ മൃതദേഹം ഇസ്ലാമികാചാരപ്രകാരം ഖബറടക്കണമെന്ന രേഖാമൂലമുള്ള അദ്ധേഹത്തിന്റെ വസ്വിയത്ത് ഉണ്ടായിരിക്കെ, മനുഷ്യാവകാശ കൂട്ടായ്മകളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ശക്തമായ എതിര്‍പ്പുകള്‍ വകവെക്കാതെ സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചതിനെതിരെ വിമര്‍ശനം കത്തി നില്‍ക്കുബോ
ബോഴാണ് ഒരു ഇസ്ലാമിക രാജ്യത്ത് ഹൈന്ദവ വിശ്വാസികളുടെ സംസ്‌കരണത്തിന് നല്‍കുന്ന ഈ പരിഗണനയെന്നത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."