എം.എസ്.എഫിന് പുതിയ നേതൃത്വം
കണ്ണൂര്‍: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കു പുതിയ ഭാരവാഹികള്‍. സംസ്ഥാന പ്രസിഡന്റായി മിസ്ഹബ് കീഴരിയൂരിനെയും(കോഴിക്കോട്), ജനറല്‍ സെക്രട്ടറിയായി എം.പി.നവാസിനെയും(വയനാട്) തെരഞ്ഞെടുത്തു. യൂസഫ് വല്ലാഞ്ചിറയാണു ട്രഷറര്‍. ഷബീര്‍ ഷാജഹാന്(കോട്ടയം), ഷരീഫ് വടക്കയില്‍ (മലപ്പുറം), ഹാഷിം ബമ്പ്രാണി(കാസര്‍കോട്), ഫൈസല്‍ ചെറുകുന്നോന്‍ (കണ്ണൂര്‍) എന്നിവരാണു വൈസ് പ്രസിഡന്റുമാര്‍. നിഷാദ് കെ.സലീം(മലപ്പുറം), കെ.കെ. അസീസ് (പാലക്കാട്), അസ്ഹറുദ്ദീന്(തൃശൂര്‍), സല്മാന് ഹനീഫ് (ഇടുക്കി) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയിലെ 11 ഭാരവാഹികളും പുതുമുഖങ്ങളാണ്.
കണ്ണൂരില്‍ രണ്ടുദിവസങ്ങളിലായി നടന്ന സംസ്ഥാന സമ്മേളനത്തിനു സമാപനം കുറിച്ച് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ റിട്ടേണിങ് ഓഫിസറായിരുന്നു. യു.എ ലത്തീഫ്, പി.കെ ഫിറോസ് എന്നിവരായിരുന്നു സഹവരണാധികാരികള്‍. കൗണ്‍സില്‍ യോഗത്തില്‍ ടി.പി അഷ്റഫലി അധ്യക്ഷനായി. കുറുക്കോളി മൊയ്തീന്, അബ്ദുല്‍ കരീം ചേലേരി, അന്‍സാരി തില്ലങ്കേരി, പി.ജി മുഹമ്മദ്, എം.പി നവാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."