പുതുവത്സരാഘോഷം: ബഹ്റൈനില്‍ നിയന്ത്രണങ്ങള്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് എഴുതാന്‍ അവസരം ലഭിക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കപ്പെടും
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പൊതുപരീക്ഷകള്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
ജനുവരി ഒന്നു മുതലുള്ള രണ്ടര മാസക്കാലത്തെ സ്കൂള്‍ പഠനംകൂടി ശ്രദ്ധിച്ചാല്‍ കൊവിഡ് പ്രതിസന്ധിക്കിടയിലും പരീക്ഷകളില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്നും വിദ്യാര്‍ഥികള്‍ക്കുള്ള വിഡിയോ സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.തിയറി പരീക്ഷയ്ക്കു ശേഷം ചെറിയ ഇടവേള നല്‍കിയായിരിക്കും പ്രാക്ടിക്കല്‍ പരീക്ഷ നടത്തുക.
വരുന്ന മൂന്നു മാസംകൊണ്ട് സ്കൂളുകളില്‍ ചെയ്യുന്ന പ്രാക്ടിക്കല്‍ ക്ലാസുകളിലൂടെ ഒന്നുകൂടെ ഓര്‍ത്തെടുക്കാനുള്ള സമയം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സിലബസ് വെട്ടിക്കുറച്ചില്ലെങ്കിലും ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് എഴുതാന്‍ അവസരം ലഭിക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടും.
പരീക്ഷയുടെ സമയം കൂട്ടുകയും ചെയ്തിട്ടുണ്ട്. മുഴുവന്‍ ചോദ്യങ്ങളും ശ്രദ്ധിച്ചു വായിച്ചുനോക്കി ഉത്തരം അറിയാവുന്നവ ടിക് ചെയ്ത് എഴുതാനുള്ള സമയം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."