റെയില്‍വേ ടിക്കറ്റ് വിതരണം നിര്‍ത്തി; പ്രതിഷേധവുമായി യാത്രക്കാര്‍
ആലുവ: റിസര്‍വേഷന്‍ ടിക്കറ്റുള്ള യാത്രക്കാരുടെ സീറ്റുകള്‍ ജനറല്‍ കംപാര്‍ട്ടുമെന്റിലെ യാത്രക്കാര്‍ കൈയ്യടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഗോഹട്ടി എക്സ്പ്രസില്‍ ജനറല്‍ ടിക്കറ്റ് വിതരണം മണിക്കൂറുകള്‍ക്ക് മുമ്പ് നിര്‍ത്തിയത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. ഇന്നലെ ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് അഞ്ചര വരെ ആലുവ റെയില്‍വേ സ്റ്റേഷനിലായിരുന്നു യാത്രക്കാരുടെ പ്രതിഷേധം.
തിരുവനന്തപുരത്ത് നിന്നും ഗോഹട്ടിയിലേക്ക് പോകുന്ന ഗോഹട്ടി എക്സ്പ്രസ് ട്രെയിനില്‍ ജനറല്‍ കംപാര്‍ട്ടുമെന്റിലേക്ക് ടിക്കറ്റ് എടുക്കുന്ന യാത്രക്കാര്‍ റിസര്‍വേഷന്‍ യാത്രക്കാരുടെ സീറ്റുകള്‍ കൈയ്യടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് റെയില്‍വേ മന്ത്രാലയം ഇടപ്പെട്ടാണ് ഇന്നലെ ഉച്ചയോടെ തത്സമയ ടിക്കറ്റ് വിതരണം നിര്ത്താനാവശ്യപ്പെത്.
ട്രെയിനുകളില്‍ റിസര്‍വേഷന്‍ ടിക്കറ്റ് ഇല്ലാത്തവര്‍ പ്രവേശിക്കുന്നത് തടയാന്‍ തിരുവനന്തപുരം ആര്.പി.എഫ് സി.ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഓരോ കംപാര്‍ട്ടുമെന്റിലും രണ്ട് വീതം ആര്.പി.എഫിനെയും നിയോഗിച്ചിരുന്നു. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കൂടുതല്‍ ആര്.പി.എഫും പൊലിസും ഉണ്ടായിരുന്നു. സ്റ്റേഷനുകളില്‍ ആര്.പി.എഫ് ടിക്കറ്റ് പരിശോധിച്ച് റിസര്‍വേഷന്‍ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്രക്കാരെ ട്രെയിനിലേക്ക് കയറ്റിയത്.
ജനറല്‍ കംപാര്‍ട്ടുമെന്റില്‍ ടിക്കറ്റ് എടുക്കുന്നവര്‍ തിരക്കുമൂലം കയറാന്‍ കഴിയാതെ വരുമ്പോള്‍ റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റില്‍ കയറുന്നത് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഇതേതുടര്‍ന്നാണ് റെയില്‍വേ മന്ത്രിക്ക് പരാതി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."