സ്‌കൂളുകളില്‍ സോളാര്‍ വൈദ്യുതി; ധാരണാപത്രം ഒപ്പുവച്ചു
കോഴിക്കോട്: ജില്ലയിലെ 44 സ്‌കൂളുകളില്‍ ഇനി സോളാര്‍ വഴി വൈദ്യുതിയെത്തും. ജില്ലാ പഞ്ചായത്ത് കെ.എസ്.ഇ.ബിയുമായി സഹകരിച്ച് സ്‌കൂളുകളില്‍ സോളാര്‍ പാനലിലൂടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന്റെ ധാരണാപത്രം ഒപ്പുവയ്ക്കല്‍ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തിന്റെ സോളാര്‍ പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഏറ്റവും ചെലവ് കുറഞ്ഞത് ജലവൈദ്യുതിയാണ്. എന്നാല്‍ എങ്ങിനെ കാര്യം നടത്താതിരിക്കാം എന്നാണ് ഇവിടെ പലരുടെയും ചിന്തയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധാരണാപത്രം മന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിങ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഫെഡിലാല്‍ ഗ്യാരയും പരസ്പരം കൈമാറി.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ല കലക്ടര്‍ യു.വി ജോസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി ഫിലിപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി ഉത്തരമേഖലാ വിതരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ കുമാരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീനാ മുണ്ടേങ്ങാട്ട്, സ്ഥിരംസമിതി അധ്യക്ഷന്മാരായ മുക്കം മുഹമ്മദ്, പി.ജി ജോര്‍ജ്, പി.കെ സജിത, സുജാത മനക്കല്‍, അംഗങ്ങളായ എ.കെ ബാലന്‍, അഹമ്മദ് പുന്നക്കല്‍, വി.ഡി ജോസഫ്, ടി.കെ രാജന്‍, എ.ടി ശ്രീധരന്‍, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സ്വാഗതവും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരീഷ് ചോലയില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."