HOME
DETAILS

അഴിമതിയുടെ വാതില്‍ തുറന്ന്

  
backup
October 07 2018 | 18:10 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8

സംസ്ഥാനത്ത് പരമരഹസ്യമായി നാലു മദ്യനിര്‍മാണശാലകള്‍ക്ക് അനുമതിനല്‍കിയതിനു പിന്നിലെ അഴിമതി പുറത്തുവന്നതോടെ അത് മൂടിവയ്ക്കാനുള്ള വെപ്രാളത്തിലാണു സര്‍ക്കാര്‍. ഈ ഇടപാടു സംബന്ധിച്ചു ഞാന്‍ ഉന്നയിച്ച പത്തുചോദ്യങ്ങള്‍ക്കു തൃപ്തികരമായ മറുപടി നല്‍കാന്‍ എക്‌സൈസ് മന്ത്രിക്കോ മുഖ്യമന്ത്രിക്കോ കഴിഞ്ഞിട്ടില്ല. പകരം എന്നെ അപഹസിച്ചു പത്രക്കുറിപ്പിറക്കുകയാണു മന്ത്രി ചെയ്തത്. പിന്നീട്, മുഖ്യമന്ത്രി വസ്തുതകള്‍ വളച്ചൊടിച്ചും മുട്ടുന്യായം നിരത്തിയും രംഗത്തെത്തി. അരിയെത്ര എന്ന ചോദ്യത്തിനു പയറഞ്ഞാഴിയെന്ന് ഉത്തരം നല്‍കിയാല്‍ സത്യം മൂടി വയ്ക്കാനാവില്ല.

ഇവര്‍ മാത്രം എങ്ങനെ അറിഞ്ഞു
ഇപ്പോള്‍ ബ്രൂവറികളും ഡിസ്റ്റലറിയും അനുവദിച്ചു കിട്ടിയ നാലുപേര്‍ മാത്രം (ഏഴുപേരുടെ അപേക്ഷയുണ്ടെന്നാണു സര്‍ക്കാര്‍ പറയുന്നത്) ഇവ അനുവദിക്കാന്‍ പോകുന്നെന്ന വിവരം എങ്ങനെ അറിഞ്ഞു. 19 വര്‍ഷമായി മദ്യനിര്‍മാണശാല അനുവദിക്കുന്നില്ല. ഇതിനിടയില്‍ ലഭിച്ച അപേക്ഷകളെല്ലാം 1999 ലെ നയപരമായ തിരുമാനത്തിന്റെ പേരു പറഞ്ഞു നിരസിക്കുകയായിരുന്നു പതിവ്. ആ നയം തിരുത്തിയിട്ടില്ല. എന്നിട്ടുമെങ്ങനെ പിണറായി അധികാരമേറ്റയുടന്‍ കുറച്ചുപേര്‍ അപേക്ഷയുമായി ഓടിയെത്തി. മദ്യനിര്‍മാണശാല അനുവദിക്കാമെന്നു സര്‍ക്കാര്‍ ചിന്തിക്കുമ്പോഴും മദ്യഗന്ധമുണ്ടാകുമോ.

മദ്യനിര്‍മാണശാല തുടങ്ങി മദ്യവര്‍ജനം നടപ്പാക്കുന്ന വിദ്യ
19 വര്‍ഷമായി നിരസിച്ച കാര്യം പുനരാംരംഭിക്കുമ്പോള്‍ പ്രകടനപത്രികയിലും മദ്യനയത്തിലും പ്രഖ്യാപിക്കേണ്ടതായിരുന്നില്ലേ. മദ്യവര്‍ജ്ജനമാണ് ഈ സര്‍ക്കാരിന്റെ നയമെന്നും അതിനായി ശക്തമായ ഇടപെടല്‍ നടത്തുമെന്നും പ്രകടനപത്രികയിലും മദ്യനയത്തിലും പറയുന്നതിനാല്‍ പിന്നെയെന്തു കുഴപ്പമെന്നാണു മുഖ്യമന്ത്രിയുടെ ചോദ്യം. കൂടുതല്‍ മദ്യനിര്‍മാണശാലകള്‍ തുടങ്ങി മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കുന്ന വിദ്യ കണ്ടുപിടിച്ചവര്‍ക്കു നോബല്‍ സമ്മാനം നല്‍കണം.
മന്ത്രിസഭയില്‍ കൊണ്ടുവരാത്തതിന്റെ രഹസ്യം
ഈ നയം മാറ്റം ഇടതുമുന്നണിയിലും മന്ത്രിസഭയിലും ബഡ്ജറ്റിലും നയപ്രഖ്യാപനത്തിലും കൊണ്ടുവരേണ്ടതില്ല എന്നാണു മുഖ്യമന്ത്രി പറയുന്നത്. കലുങ്കു നിര്‍മിക്കണമെങ്കില്‍പ്പോലും ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്ന ഇടതുമുന്നണി ബ്രൂവറികളും ഡിസ്റ്റലറികളും കൂട്ടത്തോടെ അനുവദിക്കുമ്പോള്‍ അതു മറച്ചുവച്ചിരിക്കുന്നു. നയനാരും വി.എസ്സും വേണ്ടെന്നുവച്ചതു തുടങ്ങാന്‍ പിണറായിയെ പ്രേരിപ്പിച്ചതും അതു രഹസ്യമായി നടപ്പാക്കിയതും അഴിമതി നടത്താനും അതു പുറത്തറിയാതിരിക്കാനും വേണ്ടിയാണ്.

നയപരമാണോ അല്ലയോ
1998 ല്‍ കുറച്ചു മദ്യശാലകള്‍ക്ക് അനുമതി നല്‍കിയതോടെ ലൈസന്‍സിനുള്ള അപേക്ഷകളുടെ പ്രളയമുണ്ടായപ്പോഴാണു നയനാര്‍ സര്‍ക്കാര്‍ ഉന്നതതല കമ്മിറ്റിയെ വച്ച് അതിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇനി മദ്യശാല അനുവദിക്കേണ്ടെന്നു തീരുമാനിച്ചത്. ഈ വിഷയം നായനാര്‍ മന്ത്രിസഭയില്‍ അവതരിപ്പിച്ചു.
1999 സെപ്റ്റംബര്‍ 24 ലെ മന്ത്രിസഭാ യോഗം അജന്‍ഡയ്ക്കു പുറത്തുള്ള ഇനം രണ്ടായി തീരുമാനമെടുത്തു. അതനുസരിച്ച് ആര്‍.ടി നമ്പര്‍ 689 99 നി. വ ഉത്തരവുമിറങ്ങി.
ഇങ്ങനെയൊരു നയപരമായ ഉത്തരവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു കഴിഞ്ഞ 19 വര്‍ഷമായി മാറിമാറി വന്ന സര്‍ക്കാരുകള്‍ അക്കാലത്തു കിട്ടിയ അപേക്ഷകള്‍ നിരസിച്ചത്. ഹൈക്കോടതിയിലും സുപ്രിംകോടതിയിലുമുള്ള ഇതുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം സര്‍ക്കാര്‍ നിലപാട് നയപരമായ തീരുമാനം എന്നുതന്നെയായിരുന്നു.
അതെല്ലാം മണ്ടത്തരമാണെന്നാണും 99 ലെ ഉത്തരവു തെറ്റായി വ്യഖ്യാനിച്ചതാണെന്നുമാണു പിണറായി പറയുന്നത്. 2008 ലെ വി എസ് സര്‍ക്കാര്‍ മദ്യനിര്‍മാണശാലകള്‍ക്ക് അനുമതി നിഷേധിച്ചതും 99 ലെ ഈ ഉത്തരവിന്റെ ബലത്തിലാണ്. വി എസ് സര്‍ക്കാര്‍ കാണിച്ചതും മണ്ടത്തരമാണെന്നാണോ. കളവു മറയ്ക്കാന്‍ ഇത്ര വലിയ സര്‍ക്കസ് വേണോ.
ശ്രീചക്രാ ഫയല്‍
സംസാരിക്കുന്ന തെളിവ്
പ്രതിപക്ഷാരോപണത്തിന്റെ മുനയൊടിക്കാന്‍ ഇടതുമുന്നണിയുമായി ബന്ധമുളള ഏജന്‍സികള്‍ പുറത്തുവിട്ട ശ്രീചക്രാ ഡിസ്റ്റിലറീസുമായി ബന്ധപ്പെട്ട ഫയല്‍ തന്നെ സര്‍ക്കാരിന്റെ കള്ളക്കളി തെളിയിക്കുന്ന രേഖയാണ്.
1999 ലെ ഉത്തരവു നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ നയപരമായ തിരുമാനമെടുത്തു മന്ത്രിസഭാ തീരുമാനത്തിനു വിധേയമായി മാത്രമേ അനുമതി നല്‍കാവൂവെന്ന് ഉദ്യേഗസ്ഥര്‍ ഈ ഫയലില്‍ കുറിച്ചിട്ടുണ്ട്.
എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങും 99 ലെ ഉത്തരവ് പരിഷ്‌കരിച്ച ശേഷം മാത്രമേ അനുമതി നല്‍കാവൂവെന്നു ഫയലില്‍ എഴുതിയിരുന്നു. അഡീ. ചീഫ് സെക്രട്ടറി ടോം ജോസും ഇതംഗീകരിച്ചു. ഉദ്യോഗസ്ഥരുടെ നിര്‍ദേശം തള്ളി ശ്രീചക്രയ്ക്ക് അനുമതി നല്‍കാമെന്നു മന്ത്രി ഫയലില്‍ കുറിക്കുകയായിരുന്നു. മുഖ്യമന്ത്രി അതംഗീകരിക്കുകയും ചെയ്തു. കള്ളക്കളി ഇതില്‍നിന്നു തന്നെ വ്യക്തം.

അപേക്ഷകളില്‍
ക്രമക്കേടുകള്‍
ഇത്തവണ അനുമതി നല്‍കിയ നാല് അപേക്ഷകളില്‍ രണ്ടിന്റെയും സ്ഥലത്തെക്കുറിച്ച് അവ്യക്തതയുണ്ട്. 1975 ലെ കേരളാ ഫോറിന്‍ ലിക്വര്‍ റൂള്‍സിലും, 1967 ലെ ബ്രൂവറി റൂള്‍സിലും അപേക്ഷയോടൊപ്പം പ്രൊജക്റ്റ് നിര്‍മിക്കുന്ന സ്ഥലത്തിന്റെ പ്ലാന്‍, സ്‌കെച്ച്, കരമടച്ച രശീത്, കെട്ടിടത്തിന്റെ രൂപരേഖ, മെഷിനറിയുടെ വിശദാംശം തുടങ്ങിയവ ഉണ്ടാകണമെന്നു പറയുന്നു. ശ്രീചക്രയുടെ അപേക്ഷയില്‍ സ്ഥലത്തിന്റെ വിശാദംശമോ സര്‍വെ നമ്പറോയില്ല.
കിന്‍ഫ്രാ പാര്‍ക്കില്‍ സ്ഥാപിക്കാന്‍ അനുമതി കൊടുത്ത പവര്‍ ഇന്‍ഫ്രാടെക്കിനു ഇന്‍ഫ്രാടെകിന് ഇവിടെ സ്വന്തമായോ പാട്ടവ്യവസ്ഥയിലോ ഭൂമിയില്ല. സി.പി.എമ്മിന്റെ ഉന്നതനേതാവിന്റെ മകനായ കിന്‍ഫ്രാ ജനറല്‍ മാനേജര്‍ (പ്രോജക്റ്റ്) ചട്ടങ്ങള്‍ ലംഘിച്ചു നല്‍കിയ അനുമതി പത്രത്തിന്റെ ബലത്തിലാണ് അനുമതി.
പഠനങ്ങള്‍ നടന്നില്ല
നിലവിലുള്ള മദ്യനിര്‍മാണശാലകളുടെ ശേഷിയുടെ പകുതിയേ ഉല്‍പ്പാദനം നടക്കുന്നുള്ളു. മാസം 20 ലക്ഷം കെയ്‌സ് വിദേശമദ്യമാണു സംസ്ഥാനത്തു വില്‍ക്കുന്നത്. 40 ലക്ഷം കെയ്‌സ് മദ്യം ഉല്‍പ്പാദിക്കാനുളള ശേഷി ഇവിടത്തെ ഡിസ്റ്റ്‌ലറികള്‍ക്കുണ്ട്. പുതിയ ഡിസ്റ്റ്‌ലറികളും, ബ്രൂവറികളും എത്ര ജലചൂഷണം നടത്തുമെന്നു പഠനം നടത്താതെയാണ്് അനുവദിച്ചത്.
ഏലപ്പുള്ളിയില്‍ അനുമതി കൊടുത്തത് അഞ്ചു ലക്ഷം ഹെക്ടാ ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാനാണ്. ഇത്രയും ബിയറുണ്ടാക്കാന്‍ 10 കോടി ലിറ്റര്‍ വെള്ളം വേണം. മഴനിഴല്‍പ്രദേശമായ എലപ്പുള്ളിയില്‍ കൃഷിക്കോ കുടിവെളളത്തിനോ വെള്ളമില്ല. ജലചൂഷണത്തിനെതിരേ പ്രക്ഷോഭം നടന്ന പ്ലാച്ചിമടയ്ക്കു 12 കിലോമീറ്ററിനുള്ളിലാണ് ഈ പ്രദേശം.

കണ്ണില്‍ പൊടിയിടാനായി
പ്രാഥമിക അംഗീകാര വാദം
ലൈസന്‍സ് നല്‍കിയിട്ടില്ലല്ലോ എന്നതു കണ്ണില്‍ പൊടിയിടുന്നതിനുള്ള വാദമാണ്. ബ്രൂവറി റൂള്‍സിലോ ഫോറിന്‍ ലിക്വര്‍ റൂള്‍സിലോ പ്രാഥമികാനുമതി എന്നൊരു വകുപ്പില്ല. ലൈസന്‍സ് നല്‍കുന്നതിനുള്ള അനുമതിയെന്നാണുള്ളത്. സര്‍ക്കാരുത്തരവാണു മദ്യനിര്‍മാണശാല ആരംഭിക്കുന്നതിനുള്ള പരമപ്രധാനമായ ഘടകമെന്ന് എല്ലാവര്‍ക്കുമറിയാം.

അന്വേഷണത്തെ
ഭയപ്പെടുന്നതെന്തിന്
എത്ര മൂടിവച്ചാലും, സത്യം പുറത്തുവരും. വന്‍ തുക കോഴയായി കൈമറിഞ്ഞ അഴിമതിയാണിത്. അതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാംപ്രതി എക്‌സൈസ് മന്ത്രിയുമാണ്.
മുന്നണിയെയോ സഹ മന്ത്രിമാരായെ പോലും അറിയാക്കാതെ പ്രളത്തിന്റെ മറവില്‍ ഇവര്‍ രണ്ടു പേരും ചേര്‍ന്നു നടത്തിയ ഇടപാടാണിത്. ഒന്നും മറച്ചുവയ്ക്കാനില്ലങ്കില്‍, എല്ലാം ചട്ടപ്രകാരമാണെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago