പെരിന്തല്‍മണ്ണ ഗവ. മോഡല്‍ ബോയ്സ് എച്ച്.എസ്.എസ് മികവിന്റെ കേന്ദ്രമാക്കുന്നു
പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് ഓരോ മണ്ഡലത്തിലെ ഒരു സ്‌കൂള്‍ വീതം മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കായിക രംഗത്ത് മികവിന്റെ കേന്ദ്രമാക്കുന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എ സര്‍ക്കാറിന് സമര്‍പ്പിച്ച അപേക്ഷ പ്രകാരമാണ് നടപടി.
ഇതുമായി ബന്ധപ്പെട്ട് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. ഓരോ മണ്ഡലത്തിലും അനുവദിക്കുന്ന അഞ്ചു കോടി രൂപക്ക് പുറമെ ആഞ്ചു കോടിരൂപ കൂടി കണ്ടെത്തി പത്ത് കോടി രൂപയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് ഇതിനായി തയാറാക്കും. കിറ്റ്‌കോയാണ് പദ്ധതി തയാറാക്കുന്നത്. പണം കിഫ്ബിയിലൂടെ കണ്ടെത്തുന്നതിനാല്‍ കിഫ്ബി മുന്നോട്ട് വയ്ക്കുന്ന മാനദണ്ഡങ്ങല്‍ അനുസൃമായി മുന്‍ഗണനാ പട്ടിക തയ്യാറാക്കി വികസന പദ്ധതികള്‍ നടപ്പിലാക്കും. എം.പി, എം.എല്‍.എ ഫണ്ടുകള്‍, നഗരസഭ, നാട്ടുകാര്‍, പൂര്‍വവിദ്യാര്‍ഥികള്‍, വ്യാപാരി വ്യവസായികള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നായി അ്ഞ്ചു കോടി രൂപ സമാഹരിക്കാനാണ് ധാരണ. ചര്‍ച്ചയില്‍ നഗരസഭാ അധ്യക്ഷന്‍ എം മുഹമ്മദ് സലീം, ഉപാധ്യക്ഷ നിഷി അനില്‍ രാജ്, സ്ഥിരസമിതി അധ്യക്ഷന്‍ കിഴിശ്ശേരി മുസ്ഥഫ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി ഫൗസിയ, പ്രധാനാധ്യാപിക ഡോ. ചന്ദ്രിക, കിറ്റ്‌കോ സീനിയര്‍ ലൈബ്രേറിയന്‍ ഇ.ജെ ആനന്ദ്, പ്രൊജക്ട് എന്‍ജിനീയര്‍ കെ.ആര്‍ റനീഷ്, ആര്‍ക്കിടെക്ടുമാരായ ഷെറിന്‍ ജോഷി, ഷൈലേഷ്, കെ.എസ് ബിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."